Image

ആനി ലിബുവിനെ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു

Published on 06 March, 2021
ആനി ലിബുവിനെ  ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു
ന്യൂയോർക്ക്: അമേരിക്കൻ മലയാളി ആനി ലിബുവിനു ഹ്യുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മിഷൻ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.
 
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ  സാമൂഹിക സാംസ്കാരിക സന്നദ്ധ സേവന മേഖലയിൽ പ്രവർത്തിക്കുന്ന  75 പേരെയാണ്  ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചത്. 
 
കേരളത്തിൽ നിന്ന്  ആനി ജോൺ ലിബു മാത്രമായിരുന്നു ലിസ്റ്റിൽ 
 
2018 - 2020 വർഷങ്ങളിൽ കേരളത്തിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിലും കോവിഡ് 19 മഹാമാരിയുടെ സമയത്തും ആനി നടത്തിയ സ്തുത്യർഹ സേവനങ്ങൾ മുൻനിർത്തിയാണിത്.  
 
ഫെബ്രുവരി 21 ന്  ന്യൂഡൽഹിയിൽ വച്ചു നടന്ന ചടങ്ങിൽ ആനി ലിബു സമഗ്ര സേവനങ്ങൾക്കുള്ള ഓണററി ഡോക്ടറേറ്റ് സ്വീകരിച്ചു
 
160 രാജ്യങ്ങളിൽ യുഎൻ, യുനെസ്കോ തുടങ്ങി വിവിധ രാജ്യാന്തര സംഘടനകളും ആയി ചേർന്ന് ഒട്ടനവധി സന്നദ്ധ - മനുഷ്യാവകാശ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് എച്ച്ആർപിസി  
 
 
വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആയ ആനിലിബു കേരളാ ഗവണ്മെന്റ് സംഘടിപ്പിക്കുന്ന ലോക കേരള സഭയുടെ അമേരിക്കന്‍ മലയാളി വനിതാ പ്രതിനിധിയാണ്.  
 
ഇവന്റ് മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങളുടെ സംഘാടക കൂടിയാണ് ആനി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അമേരിക്കയില്‍ മലയാളി താരങ്ങളെ സംഘടിപ്പിച്ചു നടത്തുന്ന ഫ്രീഡിയയുടെ നാഫാ ഫിലിം അവാര്‍ഡ് നൈറ്റിന്റെ അമരത്തു നിന്നാണ് സംഘടനാ പ്രവര്‍ത്തന രംഗത്തേക്ക് കടക്കുന്നത്. 
 
'പ്രതി പൂവന്‍ കോഴി'   'ധമാക്ക'   എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പുത്രി മിഷേൽ വിവിധ ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ ബിഗ് ബോസിൽ മത്സരാർത്ഥി 
 
ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ആദ്യ വനിതാ ട്രസ്റ്റി എന്ന പദവിക്കര്‍ഹയായ ആനി ലിബു ന്യൂയോര്‍ക്ക് മീഡിയാ കണക്ട് മാനേജിങ്ങ് ഡയറക്ടര്‍, കാന്‍സര്‍ റിസേര്‍ച് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
 
കോളജ് പഠനകാലത്ത്ബാഡ്മിന്റണ്‍, ടെന്നീസ് എന്നീയിനങ്ങളില്‍ താരമായിരുന്നു. സ്പോര്‍ട്സ് രംഗത്തു പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സഹായം നല്‍കുക, ഗ്രീന്‍ കേരളാ പദ്ധതിക്ക് തുടക്കമിടുക തുടങ്ങിയ ആശയങ്ങള്‍   ലോക കേരള സഭയില്‍ അവതരിപ്പിച്ചിരുന്നു.  
 
ആനി ലിബുവിനെ  ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചുആനി ലിബുവിനെ  ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചുആനി ലിബുവിനെ  ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക