Image

അനുകരിച്ച് കൊച്ചുമിടുക്കന്‍, ചിരിച്ചാസ്വദിച്ച് ഉമ്മന്‍ചാണ്ടിയും ഭാര്യയും

Published on 06 March, 2021
അനുകരിച്ച് കൊച്ചുമിടുക്കന്‍, ചിരിച്ചാസ്വദിച്ച് ഉമ്മന്‍ചാണ്ടിയും ഭാര്യയും


കോട്ടയം: സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ. കൊച്ചുമിടുക്കന്‍ തന്നെ അനുകരിക്കുന്നത് ചിരിച്ചുകൊണ്ട് ആസ്വദിക്കുകയാണ് അദ്ദേഹവും ഭാര്യയും.  'പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഒത്തിരിപ്പേര്‍ എന്നെ അനുകരിക്കാറുണ്ട്, വിമര്‍ശനാത്മകമായി അവതരിപ്പിക്കാറുമുണ്ട്...അതെല്ലാം ആസ്വദിച്ചതിനേക്കാള്‍ എത്രയോ മടങ്ങാണ് ഈ നിഷ്‌കളങ്കമായ പ്രകടനം..' - വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

നിരവധിപ്പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. പോസ്റ്റിന് താഴെയായി തൃത്താല എം.എല്‍.എ. വി.ടി. ബല്‍റാമും കമന്റുമായി രംഗത്തെത്തി. ഇതിങ്ങനെ ഷെയര്‍ ചെയ്യാന്‍ താങ്കള്‍ക്ക് മാത്രമേ കഴിയൂ എന്നായിരുന്നു ബല്‍റാമിന്റെ കമന്റ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക