-->

VARTHA

സി.പി.എം ഭാര്യാവിലാസം പാര്‍ട്ടിയായി: കെ.സുരേന്ദ്രന്‍

Published

on

തിരുവനന്തപുരം: നേതാക്കളുടെ മക്കള്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കിയ സി.പി.എം ഇപ്പോള്‍ പാര്‍ട്ടി പ്രമുഖരുടെ ഭാര്യമാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ടിക്കറ്റുകള്‍ കൂടി നല്‍കിയതോടെ ഭാര്യാവിലാസം പാര്‍ട്ടിയായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. കേസരി ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.ശ്രീധരന്‍ ബി.ജെ.പിയുടെ പ്രചാരണം നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്നത് സി.പി.എമ്മിന്റെ വ്യാമോഹം മാത്രമാണ്.

പാര്‍ട്ടിക്കാരെ തെരുവിലിറക്കി അന്വേഷണ ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനാണ് സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിക്കുന്നത്. മുഖ്യമന്ത്രി നേരിട്ടിടപെട്ട് മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ദുരുപയോഗപ്പെടുത്തി കേന്ദ്ര അന്വേഷണ ഏജന്‍സികളുമായി ഏറ്റുമുട്ടുകയാണ്. കേന്ദ്ര ഏജന്‍സികളെ എതിര്‍ക്കാന്‍ ഭരണഘടനാപരമായ മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടത്. അല്ലാതെ അവരുടെ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി ഭയപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിക്കുകയല്ല വേണ്ടത്. ഇതില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അന്വേഷണം മുഖ്യമന്ത്രിയിലേക്കും മറ്റ് മന്ത്രിമാരിലേക്കും തിരിഞ്ഞപ്പോഴാണ് ഭീഷണിയുടെ സ്വരം ഉയര്‍ത്തുന്നത്. സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് 164ാം വകുപ്പു പ്രകാരം രഹസ്യമൊഴി നല്‍കിയത് ആരും ഭീഷണിപ്പെടുത്തിയിട്ടല്ല. അന്വേഷണ ഏജന്‍സികള്‍ വ്യക്തമായ തെളിവുകള്‍ ശേഖരിച്ചിട്ടാണ് മുന്നോട്ടു പോകുന്നത്.
ലൈഫ് മിഷന്‍ കരാര്‍ ലഭിച്ച സന്തോഷ് ഈപ്പനില്‍ നിന്ന് വിലകൂടിയ ഐ ഫോണ്‍ പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യയുടെ കൈയിലെത്തിയതു സംബന്ധിച്ച മുല്യച്യുതിയെക്കുറിച്ചാണ് സി.പി.എം വിശദീകരിക്കേണ്ടത്.

ഡോളര്‍ കടത്തിലെ പങ്കാളിത്തം സംബന്ധിച്ച വാര്‍ത്തകളോടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കേണ്ടത്. അന്വേഷണ ഏജന്‍സികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കുന്നതിനു പകരം മുഖ്യമന്ത്രിയും കൂട്ടരും കുറ്റവാളികളെ രക്ഷിക്കാനും സ്വയം രക്ഷപ്പെടാനുമാണ് ശ്രമിക്കുന്നതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹം; വധുവിന്റെ പിതാവിനെതിരേ കേസ്

മെഡിക്കല്‍ ഓക്‌സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

പനി ക്ലിനിക്കുകളെല്ലാം കോവിഡ് ക്ലിനിക്കുകളാക്കണം, ഈമാസം കോവിഡ് ചികിത്സ മാത്രം- സര്‍ക്കാര്‍ നിര്‍ദേശം

മാധ്യമപ്രവര്‍ത്തകരെ മുന്നണിപ്പോരാളികളായി പരിഗണിക്കണം, വാക്സിന്‍ ലഭ്യമാക്കണം-ഐ.എന്‍.എസ്

ലോക്ഡൗണില്‍ തെരുവ് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ 60 ലക്ഷം പ്രഖ്യാപിച്ച് ഒഡിഷ മുഖ്യമന്ത്രി

ചികിത്സയ്ക്ക് ഭൂമിയും ആഭരണങ്ങളും വില്‍ക്കേണ്ട അവസ്ഥ; പ്രധാനമന്ത്രിക്ക് ഖാര്‍ഗെയുടെ കത്ത്

മെട്രോ സര്‍വീസുകളും നിര്‍ത്തുന്നു; ഡല്‍ഹിയില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടി

ഞാന്‍ നിസ്സഹായനാണ്'; ഫെയ്സ്ബുക്കിലൂടെ ഓക്‌സിജനുവേണ്ടി യാചിച്ച നടന്‍ കോവിഡ് മരണത്തിന് കീഴടങ്ങി

കിറ്റ് വിതരണത്തിന് കേന്ദ്രത്തിന്റെ അരിയെത്തിയെന്ന് എം.ടി. രമേശ്; മറുപടിയുമായി എം.വി. ജയരാജന്‍

ഹിമന്ദ ബിശ്വ ശര്‍മ അസം മുഖ്യമന്ത്രി ; സത്യപ്രതിജ്ഞ നാളെ

കടയ്ക്കാവൂരില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

കോവിഡ് വായുവിലൂടെ ആറടി അകലത്തിനപ്പുറത്തേക്കും വ്യാപിക്കും-യുഎസ് മെഡിക്കല്‍ സമിതി

മാതൃദിനത്തില്‍ കണ്ണ് നനയിച്ച്‌ എം വി നികേഷ് കുമാറിന്റെ അമ്മയെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ്

ജാതി സംവരണമല്ല, സാമ്പത്തിക ദുര്‍ബല വിഭാഗത്തിനുവേണ്ടിയുള്ള സംവരണമാണ് നിലനിര്‍ത്തേണ്ടത്: ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍

സംസ്ഥാനത്ത് 35,801 പേര്‍ക്ക് കൂടി കോവിഡ്, 68 മരണം

ഡല്‍ഹിയില്‍ കൊവിഡ് പോസിറ്റീവായി നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍

ആശങ്കയ്ക്ക് അവസാനം; ഒടുവില്‍ ചൈനീസ് റോക്കറ്റ് ഭൂമിയില്‍ പതിച്ചു

എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഉറപ്പാക്കണം; എസ്‌എഫ്‌ഐ സുപ്രീംകോടതിയില്‍

വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്; ആപ്പ് പുറത്തിറക്കി സിബിഎസ്‌ഇ

കൊവിഡ് പ്രതിരോധം: പഞ്ചായത്തുകള്‍ക്കുള്ള ഗ്രാന്‍ഡ് കേന്ദ്രം മുന്‍കൂറായി അനുവദിച്ചു, കേരളത്തിന് 240.6 കോടി

അടിയന്തര ഘട്ടങ്ങളില്‍ പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് പോകാതെ പരാതി നല്‍കാം; സ്ത്രീകള്‍ക്കായി പ്രത്യേക കിയോസ്‌ക് സംവിധാനം

കാസര്‍കോട്ട് സ്വന്തമായി ഓക്‌സിജന്‍ പ്ലാന്റ്; ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു

സിദ്ദിഖ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റിയ സംഭവം ; ചീഫ് സെക്രട്ടറിക്കും, ഡിജിപിക്കും കോടതിയലക്ഷ്യ നോട്ടീസ്

സംസ്ഥാനത്തെ കൊവിഡ് ചികിത്സ മാര്‍ഗരേഖകള്‍ പുതുക്കി

എ​ട​ത്വ​യി​ല്‍ 60 കി​ട​ക്ക​ക​ളു​ള്ള കോ​വി​ഡ് സെ​ന്‍റ​ര്‍ സ​ജ്ജം

കോവിഡ്; രാജ്യത്ത് ഓക്‌സിജന്‍ സഹായത്തോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9 ലക്ഷം കടന്നു

കവി സച്ചിദാനന്ദനെ ഫേസ്ബുക് വിലക്കിയതിനെതിരെ ഡി വൈ എഫ്‌ ഐ

അഫ്ഗാനിസ്ഥാനിലെ സ്കൂളില്‍ സ്‌ഫോടനം; വിദ്യാര്‍ഥികളുള്‍പ്പെടെ 40 പേര്‍ മരിച്ചു

ഇന്ത്യയുടെ കൊവിഡ് മരുന്ന് 2ഡി.ജിക്ക് അടിയന്തരാനുമതി, ജനിതക മാറ്റം വന്ന വൈറസിനെയും നശിപ്പിക്കും

കോവിഡ് ബാധിച്ച് മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് അന്തരിച്ചു

View More