മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കാൻ പണ്ടേ താല്പര്യം പ്രകടിപ്പിക്കുന്നവരാണ് നമ്മൾ മലയാളികൾ ഉദാഹരണത്തിന് സ്വന്തം വീട്ടിൽ കറന്റ് പോയാൽ മറ്റുള്ളവരുടെ വീട്ടിലേക്ക് എത്തിനോക്കാതെ നമ്മളിൽ എത്രപേർക്ക് സമാധാനമായിട്ടിരിക്കാൻ കഴിയും.
എന്ത് തന്നെയായാലും ആ ശീലം അത്ര നല്ലതല്ലെന്ന് നമുക്കുറപ്പാണ്. ഇത്തരം ഒരു ശീലത്തെ അരക്കിട്ടുറപ്പിക്കുകയാണ് ബിഗ്ഗ് ബോസ്സ് പോലെയുള്ള റിയാലിറ്റിഷോകൾ ചെയ്യുന്നത്.
എന്തിനാണ് ഇത്തരത്തിൽ മനുഷ്യരെ തമ്മിലടിപ്പിക്കാൻ മാത്രമായിട്ടൊരു വേദിയുണ്ടാക്കിക്കൊടുക്കുന്നതെന്നാണ് ഇപ്പോഴും തീരാത്ത സംശയം
ഒളിഞ്ഞു നോട്ടം അത്ര നല്ല ഏർപ്പാടല്ല എന്ന് നമുക്കൊക്കെ കൃത്യമായ ധാരണയുണ്ടെങ്കിലും നമ്മളൊക്കെ ഈ പരമ്പരയുടെ പ്രേക്ഷകരായി അറിഞ്ഞോ അറിയാതെയോ മാറിക്കൊണ്ടിരിക്കുകയാണ്.
ബിഗ്ഗ് ബോസ്സ് വലിയ വിമർശനങ്ങളിലൂടെയാണ് തുടങ്ങിയതെങ്കിലും നമ്മുടെ അബോധമനസ്സിലെ ചില ബോധങ്ങളെ അത് നില നിർത്തുന്നത് കൊണ്ട് നമ്മളിൽ പലരും അതിന്റെ ഭാഗമായി മാറുന്നു.. മനുഷ്യർ തമ്മിലടിക്കുന്നതും അസഭ്യം പറയുന്നതും ആശ്ചര്യത്തോടെ നമ്മൾ കണ്ടിരിക്കുന്നു. അല്ലെങ്കിലും നമ്മൾ എന്ത് കാണണം എന്ന് മറ്റുള്ളവർ തീരുമാനിക്കേണ്ട ഒരവസ്ഥയിലൂടെയാണല്ലോ ഓരോ മനുഷ്യനും കടന്നുപോകുന്നത്.
പല ഭാഷകളും ബിഗ് ബോസ് ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നുണ്ട്. ഓരോ ഭാഷകളിലും അവരുടെ സിനിമാ മേഖലയിലെ ഏറ്റവും പ്രകൽഭരായ വ്യക്തികളെയാണ് അവർ ബോസ്സ് ആയി തിരഞ്ഞെടുത്തിരിക്കുന്നത്. അത് തന്നെയാണ് ഈ റിയാലിറ്റിഷോയുടെ ഏറ്റവും വലിയ വിജയമായി കണക്കാക്കുന്നത്.
വിനോദങ്ങൾ നല്ലതാണ്.. അതില്ലാത്ത ലോകം സ്വൽപ്പമൊക്കെ ബോറുമാണ്.. എന്നിരുന്നാലും ഇത്തരത്തിൽ മനുഷ്യന്റെ സാധചാരബോധങ്ങളെ ഉയർത്തുകയും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കടന്ന് ചെല്ലാനുള്ള വഴിയൊരുക്കുകയും ചെയ്യുന്ന പരിപാടികളോട് കൃത്യമായി സാമൂഹിക അകലം പാലിക്കേണ്ടിയിരിക്കുന്നു.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല