Image

ബൈഡന്‍ പ്ലീസ് ലെറ്റസ് ഇന്‍ (ബി ജോണ്‍ കുന്തറ)

ബി ജോണ്‍ കുന്തറ Published on 08 March, 2021
ബൈഡന്‍ പ്ലീസ് ലെറ്റസ് ഇന്‍ (ബി ജോണ്‍ കുന്തറ)
അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറുന്നതിന് തെക്കനതിര്‍ത്തിയില്‍ എത്തിയിരിക്കുന്ന ജനത ധരിച്ചിരിക്കുന്ന ടി ഷര്‍ട്ട്, പൊക്കിപ്പിടിക്കുന്ന മുദ്രാവാക്യങ്ങള്‍ എഴുതിയ ബോര്‍ഡ് 'ബൈഡന്‍ പ്ലീസ് ലെറ്റ്‌സ് ഇന്‍'

തിരഞ്ഞെടുപ്പു സമയം ബൈഡന്‍ അണികള്‍, ട്രംപ് ഭരണം നടപ്പാക്കിയ കര്‍ശന  കുടിയേറ്റ നിയമങ്ങളെ  നിശിതമായി വിമര്‍ശിച്ചിരുന്നു. അതാണ് ഇന്ന് അതിര്‍ത്തിയില്‍ കാണുന്ന തള്ളിക്കയറ്റത്തിന്റ്റെ പ്രധാന കാരണം. ബൈഡന്‍ ഭരണത്തില്‍ വന്നാല്‍ കൂടുതല്‍ അഭയാര്‍ത്ഥികള്‍ക്ക് സ്വാഗതം, ഇവിടെ എത്തുന്നവര്‍ക്ക് വേഗതയില്‍ പൗരത്വം ലഭിക്കും ഇതെല്ലാമാണ് നിരവധി വിശ്വസിച്ചിരിക്കുന്നത്.

തെക്കന്‍ അമേരിക്ക മാത്രമല്ല മറ്റു നിരവധി രാജ്യങ്ങളില്‍ നിന്നുമുള്ള ജനതയാണ് അതിര്‍ത്തിയില്‍ എത്തിയിരിക്കുന്നത്. എല്ലാവരും അവരുടെ രാജ്യങ്ങളില്‍ കഠിനമായ പീഡനം സഹിക്കുന്നവര്‍. അമേരിക്ക മാത്രം അവരുടെ ഒരേ ഒരു ശരണം.

ഹിന്ദി, ചൈനീസ്, അറബ്,കിഴക്കന്‍ യൂറോപ് ഭാഷകള്‍  ഇതെല്ലാമാണ് നിരവധി അഭയാര്‍ത്ഥികള്‍ സംസാരിക്കുന്നത്. ഇതില്‍ മലയാളം  സംസാരിക്കുന്നവര്‍ കാണുവാനും സാധ്യത  കാണും.

മനുഷ്യത്വമയമായ ആപല്‍സന്ധി എന്നാണ് ഇതിനെ പലരും വിലയിരുത്തുന്നത്. തെക്കന്‍ രാഷ്ട്രങ്ങളില്‍ കുടിയേറ്റക്കാര്‍ക്ക് കുട്ടികളെ വില്‍ക്കുകയും വാടകയ്ക്കു കൊടുക്കുകയും ചെയ്യുന്നവരും ഈ മാനവ  പരിഗണന അര്‍ഹിക്കുന്നവര്‍.

ഇപ്പോഴും അമേരിക്ക കോവിഡ് രോഗവുമായി നടത്തുന്ന യുദ്ധത്തില്‍ വിജയിച്ചിട്ടില്ല. ആ സാഹചര്യത്തിലാണ് ഒരു നിയന്ത്രണവുമില്ലാത്ത ഈയൊരു തള്ളിക്കയറ്റം ബൈഡന്‍ ഭരണം അനുവദിക്കുന്നത്?

ആലോചിച്ചു നോക്കൂ,  ഇതിന്റ്റെ എല്ലാം പിന്നില്‍ സംഘടിതവും ആസൂത്രണം ചെയ്തപ്പെട്ടിട്ടുള്ളതുമായ പലേ ശക്തികളും പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്ക് അതിര്‍ത്തിയില്‍ എത്തുന്നതിന് വാഹന സൗകര്യo  ആരാണ്  നൽകുന്നത്? ടി ഷര്‍ട്ടുകള്‍ നല്‍കുന്നത്, ആരാണ് ഇവര്‍ക്ക് കുട്ടികളെ  വിതരണം ചെയ്യുന്നത്?

കണക്കുകള്‍ കാട്ടുന്നു 2020 ല്‍ നിയമവിരുദ്ധമായ കുടിയേറ്റം മുന്‍കാലങ്ങളില്‍നിന്നും 64 % കുറഞ്ഞിരുന്നു. എന്നാല്‍ ഇന്നത് നൂറു ശതമാനത്തിലേറെ വര്‍ദ്ധിച്ചിരിക്കുന്നു.കുട്ടികള്‍ അതിര്‍ത്തിയില്‍ തനിയെ പ്രത്യക്ഷപ്പെടുന്നു. എട്ടും പത്തും വയസ്സായ എത്ര കുട്ടികള്‍ തനിയെ ആയിരക്കണക്കിനു മൈലുകള്‍ സഞ്ചരിച്ചു അതിര്‍ത്തിയില്‍ എത്തും? ഈ കുട്ടികളെ ജനിപ്പിച്ച മാതാപിതാക്കള്‍ക്കും പുറപ്പെടുന്ന രാജ്യങ്ങള്‍ക്കും ഇതിലൊന്നും യാതൊരു ഉത്തരവാദിത്വവുമില്ല എന്ന നിലയാണ് കാണുന്നത്.

മനുഷ്വത്വം വെറുതെ ആരും പ്രസംഗിച്ചട്ടു കാര്യമില്ല. ഇവിടെ നടക്കേണ്ടത് ഈ കുട്ടികള്‍ ഏതു രാജ്യങ്ങളില്‍ ജനിച്ചവര്‍ എന്നു മനസ്സിലാക്കി ആ രാഷ്ട്ര ഭരണകര്‍ത്താക്കളെ എന്തുകൊണ്ട് ആരും വിമര്‍ശിക്കുന്നില്ല?കൂടാതെ, നിരവധി പെണ്‍വാണിഭക്കാര്‍ കുട്ടികളെ വില്‍ക്കുന്നവര്‍, മയക്കുമരുന്നു കള്ളക്കടത്തുകാര്‍ ഇവരെല്ലാം ഒരു ഭയവും കൂടാതെ നിരവധി തെക്കന്‍ രാജ്യങ്ങളില്‍ ബിസിനസ്സ് നടത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക