Image

വലിയ ഡാഡി ( കഥ-ജോയി ഇല്ലത്തുപറമ്പില്‍, ജി)

ജോയി ഇല്ലത്തുപറമ്പില്‍, ജി Published on 09 March, 2021
 വലിയ  ഡാഡി ( കഥ-ജോയി ഇല്ലത്തുപറമ്പില്‍, ജി)
ബ്രദര്‍ അച്ഛന്റെ വിയോഗം  മനസ്സുകളില്‍ ഒരു സ്‌നേഹനൊമ്പരം തന്നെയായിരുന്നു. ശവ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം മിക്കവരും തന്നെ തറവാട് വസതിയില്‍ ഇട്ടിരുന്ന പന്തലില്‍ സമ്മേളിച്ചിരിക്കുന്നു . എല്ലാവര്‍ക്കും അറിയാം ബ്രദറച്ചന്‍  ഒരു വിശുദ്ധ  ജീവിതം തന്നെയായിരുന്നു നയിച്ചിരുന്നത്  എന്ന് . സാദാരണക്കാരുടെ കൂടെ ജീവിച്ച  ഒരു ദൈവദാസന്‍  തന്നെ ! സംസ്‌കാര ചടങ്ങുകളില്‍  പങ്കെടുത്ത ആളുകള്‍ ബ്രദര്‍ അച്ഛനെ വളരെ അധികം സ്‌നേഹിച്ചിരുന്നു.

ഈ  ആളുകള്‍ക്കൊക്കെ ഒരുതരത്തില്‍ അല്ലെങ്കല്‍ മറ്റൊരുതരത്തില്‍ ബ്രദര്‍ അച്ഛന്റെ സ്‌നേഹസ്പര്‍ശം ലഭിച്ചിരുന്നു .ജീവിച്ചിരുന്നപ്പോള്‍ തന്നെ സാദാരണക്കാരായ ആളുകള്‍ക്ക് പ്രാര്‍ത്ഥന  കൊണ്ടും പ്രവൃത്തി കൊണ്ടും ബ്രദര്‍ അച്ഛന്‍ ധാരാളം സഹായങ്ങള്‍ ചെയ്തിരുന്നു

''ബ്രദര്‍ അച്ഛന്റെ സ്മരണ നിലനിറുത്താന്‍  വേണ്ടതു ചെയ്യുക......എന്റെ സഹായം എപ്പോഴും
ഉണ്ടാകും ..''

ഒരു കവര്‍ മേശപുറത്തുവച്ച  ജോണച്ചന്‍ പറഞ്ഞു . തെക്കുംഭാഗത്തെ  ജോണച്ചനെ അവിടത്തുകാര്‍ക്കെല്ലാം അറിയാം. കപ്പേളപ്പള്ളിയുടെ ഏറെ അകലെയല്ലാതെയാണ് ജോണച്ചന്റെ വീട്. ഒരു സാധാരണ കുടുംബത്തിലേക്ക്  സ്ഥലം ഉടമയുടെ മകളെ കെട്ടിച്ചയക്കാന്‍ സിസിലിയുടെ മാതാപിതാക്കള്‍ക്ക് സമ്മതമായിരുന്നില്ല. കപ്പേളയും പരിസരപ്രദേശങ്ങളും സ്ഥലത്തെ കുട്ടികളുടെ വിഹാരരംഗ മായിരുന്നു.

വാത്സല്യപൂര്‍വ്വം ബ്രദറച്ചന്‍ കുട്ടികളുമായി ഇടപെടുകയും അവരെ വേദപഠനത്തിലും മറ്റും  സഹായിക്കുകയും ചെയ്യുമായിരുന്നു. അവരെ പ്രാര്‍ത്ഥിക്കുവാനും മറ്റുള്ളവര്‍ക്വേണ്ടി  പ്രാര്‍ത്ഥിക്കുവാനും പഠിപ്പിച്ചിരുന്നു . ജോണച്ചന്റേയും സിസിലിയുടേയും പരസ്പര സ്‌നേഹം അദ്ദേഹം മനസിലാക്കിയിരുന്നു. കുട്ടികള്‍ വളര്‍ന്ന് ജോലിയും ഒക്കെയായി, വിവാഹക്കാര്യം വന്നപ്പോഴാണ് സിസിലിയുടെ വീട്ടുകാര്‍ തടസം  നിന്നത്. താന്‍   ഈശോയോട് പ്രാര്‍ത്ഥിക്കാമെന്നും  സൗകര്യം പോലെ വീട്ടുകാരോട് പറഞ്ഞു വിവാഹം
നടത്തിപ്പിക്കാമെന്നു  പറഞ്ഞു ബ്രദറച്ചന്‍, ജോണച്ചനെ ആശ്യോസിപ്പിച്ചിരുന്നു . പരീക്ഷ പാസ്സാകാന്‍ പ്രാര്‍ത്ഥിക്കണമെന്നും വീട്ടില്‍ സമാധാനം ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കണം എന്നും  ഒക്കെ പറഞ്ഞു കുട്ടികള്‍ ആവശ്യപ്പെടുമ്പോള്‍  താന്‍ പ്രാര്‍ത്ഥിക്കാമെന്നും നിങ്ങളും പ്രാര്‍ത്ഥിക്കണമെന്നും സൗകര്യംപോലെ വീട്ടുകാരെ പറഞ്ഞു തിരുത്താമെന്നും ഒക്കെ പറഞ്ഞു ബ്രദറച്ചന്‍ എല്ലാവരേയും ആശ്വസിപ്പിച്ചിരുന്നു .

ബ്രദറച്ചന്റെ പ്രാര്‍ത്ഥനയും ഇടപെടലും കൊണ്ടാണ് തങ്ങളുടെ വിവാഹം നടന്നതെന്ന് ജോണച്ചനും സിസിലിയും വിശ്വസിച്ചിരുന്നു . ജോണച്ചന്‍ , ബ്രദറച്ചന്റെ കാര്യത്തിന് മുമ്പിലുണ്ടാകുമെന്ന് എല്ലാവര്ക്കും അറിയാം
                                           

മുതിര്‍ന്ന സഹോദരന്മാര്‍ ഉണ്ടായിരുന്നതിനാല്‍ ചെറുപ്പം മുതല്‍ തന്നെ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെയായിരുന്നു കുഞ്ഞച്ഛന്റ ജീവതം. ചെറുപ്പം മുതലേ അള്‍ത്താര ബാലനായി ഇടവകപ്പള്ളിയില്‍ ദിവ്യബലിയില്‍ സഹായിച്ചിരുന്നു. തന്മൂലം പള്ളിയില്‍ മാറിമാറിവരുന്ന പുരോഹിതന്മാരുമായി നല്ല അടുപ്പത്തിലുമായിരുന്നു. അപ്പച്ചന്റെ പ്രമാണിത്തവും വികാരിയാച്ചനും മറ്റു പുരോഹിതരുമായിട്ടുള്ള ബന്ധത്തിന് സഹായമായിരുന്നു.

എന്നാല്‍ പഠിപ്പിന്റ കാര്യത്തില്‍ കുഞ്ഞച്ചന്‍ പിറകിലായിരുന്നു. പഠിച്ചു മുന്നേറണമെന്നൊന്ന്
കുഞ്ഞച്ചന് ഉണ്ടായിരുന്നില്ല . കൂടാതെ ഹൈസ്‌കൂളില്‍  എത്തിയപ്പോള്‍  തന്നെ സാമാന്യം നല്ല ഉയരവും വളര്‍ച്ചയും  ഉണ്ടായിരുന്നതിനാല്‍ സതീര്‍ഥ്യരുമായി നല്ല ഇണക്കത്തിലും സൗഹൃദത്തിലുമായിരുന്നു . പത്താം തരം കഴിഞ്ഞതില്‍ പിന്നെ തുടര്‍ന്ന് പഠിക്കണമെന്ന് തോന്നിയില്ല .

വീട്ടുകാരുടെയും വികാരിയച്ഛന്റയും ഒക്കെ നിര്‍ബന്ധം ഉണ്ടായിരുന്നെങ്കിലും ഉപരിപഠനം നടന്നില്ല. കൊച്ചച്ചന്മാരുടെ സഹായിയും വികാരിയച്ഛന്റ സ്വന്തക്കാരനുമായി കഴിഞ്ഞു കൂടുകയായിരുന്നു . കൊച്ചച്ഛന്‍മാരാണ്, ബ്രദറച്ചന്‍ എന്ന് വിളിച്ചു തുടങ്ങിയതു  .
                                           

വികാരിയച്ചന്‍ സ്ഥലം മാറിയപ്പോള്‍ ബ്രദര്‍ കുഞ്ഞച്ചനും കൂടെ പോയി . ബിഷപ്പ് വരെ കുഞ്ഞച്ചന്‍ ഇങ്ങനെ പള്ളിയുമായി കഴിയുന്നതു  അറിഞ്ഞിരുന്നു .

വികാരിയച്ചന്റ് തണലില്‍  ആ  ജീവിതവുമായി കുഞ്ഞച്ചന്‍ രമ്യപ്പെട്ടിരുന്നു  .അങ്ങിനെയാണ്  മാറിമാറി  ചെല്ലുന്ന സ്ഥലങ്ങളില്‍ എല്ലാം കുഞ്ഞച്ചന്‍ ആളുകളുമായും കുട്ടികളുമായും  സ്ഥലവാസികളുമായും സന്തോഷമായി ഇടപെട്ടിരുന്നതു . അങ്ങിനെയാണ് മാറിമാറി ചെല്ലുന്ന സ്ഥലങ്ങളിലെല്ലാം ഒരു കുരിശ്ശടി വെയ്ക്കാന്‍ വേണ്ടുന്ന ബുദ്ധിമുട്ടുകളെല്ലാം കുഞ്ഞച്ചന്‍ സ്വയം മനസ്സിലാക്കി ചെയ്തതു . സ്ഥലവാസികള്‍ ആദ്യം തന്നെ കുഞ്ഞച്ചന്റ പരിചയക്കാരാകും . എന്തുവേണ്ടു , വികാരിയച്ചനുമായി പോയിക്കഴിഞ്ഞ രണ്ടുമൂന്നു സ്ഥലങ്ങളില്‍ ചെറിയ കുരിശ്ശടിവെക്കാനും മറ്റും സ്ഥലം നേടുകയും കുരിശ്ശടി ചെറിയ കുടാരമാകുകയും  മെഴുകുതിരി കത്തിക്കാനും നിന്ന് പ്രാര്‍ത്ഥിക്കാനും മറ്റും പറ്റിയ വിധത്തില്‍ രൂപം വെച്
പെരുമാറാനും കഴിയുന്ന വിധത്തില്‍ ആക്കിയിരുന്നു . കാലക്രമേണ വിശ്വാസികള്‍ തന്നെ  മുന്നിട്ടിറങ്ങി ചെറിയ കപ്പേളയാക്കി തീര്‍ക്കുകയും ചെയ്തിട്ടുണ്ട് . ഈ  കപ്പേളകളെല്ലാം  ബ്രദറച്ചന്റെ നിസ്വാര്‍ത്ഥ പരിശ്രമഫലം തന്നെയായിരുന്നു . ഓരോ സ്ഥാലത്തുമുള്ള ജനങ്ങളുടെ ഇടയില്‍ ബ്രദറച്ഛന്റ സ്‌നേഹസ്വാധീനം വളരെ വലുതായിരുന്നു .

അതുകൊണ്ടുതന്നയാണ് തെക്കുംഭാഗത്തെ ജോണച്ചന്‍ മനസ്സ് നിറഞ്ഞു , നിറച്ചുവച്ച കവര്‍ പോലെ പലപല കവറുകളും അന്ന് ആ തറവാട് സമ്മേളനത്തില്‍ വന്നുകൂടിയത് . ഒരു നല്ല കല്ലറ   പണിയണമെന്നും ചരമ വാര്ഷികത്തിനു മുമ്പായി, മേല്‍ക്കൂര  ഉള്ള ഒരു കുടീരം നിര്‍മിക്കാനും തീരുമാനമായി . സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ആളുകള്‍  പിരിഞ്ഞു പോയെങ്കിലും എല്ലാദിവസങ്ങളിലും ബ്രദറച്ഛന്റ കുഴിമാടത്തില്‍ മെഴുകുതിരികള്‍ കത്തികൊണ്ടേയിരിന്നു . പലപ്പോഴും ധാരളം ആളുകള്‍ അവിടം സന്ദര്‍ശ്ശിക്കുകയും പ്രാര്‍ത്ഥിക്കുകയും മെഴുകുതിരികള്‍ കത്തിച്ചു വയ്ക്കുകയും പതിവായിരുന്നു . അവിടം സന്നര്‍ശ്ശിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വന്നുകൊണ്ടേ യിരുന്നു .  

സിമിത്തേരിയില്‍ ധാരാളം കുഴിമാടങ്ങളും കല്ലറകളും ഉണ്ടെങ്കിലും അവിടെ ഒന്നും ഇതുപോലെ സന്ദര്‍ശ്ശകര്‍ ഇല്ലായിരുന്നു . ഈ കാഴ്ച പള്ളി അധികാരികള്‍ക്കു അറിയാമായിരുന്നതിനാലും കൂടിയാണ് ചരമവാര്‍ഷികത്തിനടുത്തു തന്നെ , നല്ലനിലയില്‍ ഒരു കുടീരം നിര്‍മ്മിക്കാന്‍ കഴിഞ്ഞത് . കുടീരത്തിന്റ
ഉള്ളില്‍ പിറകിലായി തൂങ്ങപ്പെട്ട ക്രൂശിതരൂപം ഉറപ്പിച്ചു വച്ചിരിക്കുന്നു. താഴേ ചെറിയ ഒരു ഫ്രെയിം ....ബ്രദറച്ചന്റ ...കുടീരത്തില്‍ കാലിന്റ ഭാഗത്തു തിരി സ്റ്റാന്‍ഡ് ....മിക്കപ്പോഴും ധാരാളം തിരികള്‍ കത്തി നില്‍ക്കുന്നത് കാണാം . ബ്രദറച്ചന്‍ ഒരു പുണ്യവാളന്‍ ആയിരുന്നില്ല ; ഒരു  സാധാരണക്കാരന്‍ ...എന്തുപറയാന്‍ ...ആളുകള്‍ വരുന്നു ..  തിരികള്‍    കത്തിക്കുന്നു .. പ്രാര്‍ത്ഥിക്കുന്നുണ്ടാകണം സഹായിക്കണമെന്ന് ...നന്ദി പറയുന്നുണ്ടാകും ..സഹായിച്ചതിന്-
പല ദിനപത്രങ്ങളിലും ചെറിയ ചെറിയ കോളങ്ങളില്‍ , സഹായിച്ചതിനു നന്ദി ബ്രദറച്ചാ  എന്ന്  ഉപകാരസ്മരണകള്‍ , ഫോട്ടോസഹിതം  കാണുമായിരുന്നു  .
                                             
ഇങ്ങനെയിരിക്കുന്ന അവസരത്തിലാണ് ജോബച്ചന്‍ ഫാമിലിയുമായി അമേരിക്കയില്‍നിന്നും വന്നത് . ജോബച്ചനെ നാട്ടുകാര്‍ക്കെല്ലാം അറിയാം . ഇടവക പള്ളിയിലെ അസിസ്റ്റന്റ് വികാരിയായിരുന്നപ്പോള്‍ , കുടുംബക്കാരുടെ ഇടയില്‍ അവരൊരു സംസാരവിഷയം തന്നെയായിരുന്നു . ഒരു തറവാട്ടില്‍നിന്നും ഒരു പുരോഹിതനും ,പുരോഹിതനെപോലെ ബ്രഹ്മചര്യം നയിക്കുന ബ്രദറച്ചനും ! ബ്രദറച്ഛന്റ സഹോദര പുത്രന്‍
ആണ് ജോബച്ചന്‍ . ചെറുപ്പംമുതല്‍ വലിയ ഡാഡി എന്നാണ് ബ്രദറച്ചനെ തറവാട്ടിലെ കുട്ടികളെല്ലാം വിളിച്ചിരുന്നതു . ആ  വിളികേട്ടാണ് ബാലനായ ജോബും വളര്‍ന്നത് . ജോബ് അച്ചന്‍ ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി വരുമ്പോള്‍ , വലിയ ഡാഡി , കുറച്ചകലെ  മരിയ പള്ളിയിലെ വികാരി അച്ഛന്റെ കൂടെയായിരുന്നു .
                                             
പ്രശനങ്ങളൊന്നുമില്ലാതെ പള്ളിയും ഇടവകയും കടന്നു പൊയിക്കൊണ്ടിരുന്നു . ആയിടയ്ക്  ജോബച്ചന്‍ ശാരീരിക അസ്വസ്തത മൂലം ആശുപത്രിയിലായി . പള്ളിയുമായി ബന്ധപ്പെട്ട , രൂപതയുടെ ആശുപത്രിയില്‍ , ജോബച്ചന് ഏറ്റവും നല്ല  ചികിത്സ തന്നെ ലഭിച്ചിരുന്നു. എന്നിരുന്നാലും പലപ്പോഴും ഗുരുതരാവസ്ഥയില്‍  തുടര്‍ന്നിരുന്നു. അവിടെവെച്ചാണ് സിസ്റ്റര്‍ നേഴ്സ് ആയ  അച്ചാമ്മയെ  കണ്ടുമുട്ടിയതു . ദൈവകൃപയാലും
അച്ചാമ്മ സിസ്റ്ററിന്റ സ്‌നേഹ പരിചരണത്താലും അദ്ദഹം സാധാരണ ജീവിതത്തിലേക് സാവധാനം തിരിച്ചുവന്നു . ഈ  തോന്നലാണ് ജോബച്ചന്റെ ജീവിതത്തെ മാറ്റിമറിച്ചത് . പുരുഷന്‍ സ്വയമായി മാത്രമായാല്‍ ജീവിതമാകുകില്ലന്നും സ്ത്രിയും കുടയുണ്ട്ങ്കിലെ പുരുഷന്‍ പൂര്‍ണ്ണനാകൂ എന്നും ജോബച്ചന്റ്‌റെ മനസ്സില്‍ തോന്നിയത് . ബ്രഹ്മചര്യം വാഗ്ദാനം ചെയ്തു  പൗരോഹിത്യം ഏറ്റെടുത്ത തന്റെ ജീവിതത്തില്‍ ദൈവം തന്നെയാകും  ആ  തോന്നല്‍  എടുത്തിട്ടത് , ഏകനായിരിക്കുന്നതു നന്നല്ല എന്ന തോന്നല്‍  ആ  തോന്നലാണ്  സിസ്റ്റര്‍  നേഴ്സ് അച്ചാമ്മയില്‍ കണ്ടത് .....?
                                               
ശാരീരികാസ്വാസ്ഥ്യം  മുര്‍ച്ചിച്ഛ് ഗുരതരാവസ്ഥായിലാകുകയും  അബോധാവസ്ഥയില്‍ ക്രിട്ടിക്കല്‍ സ്റ്റേജില്‍ ആയിത്തീരുകയും ചെയ്തു . തീവ്രപരിചരണ വിഭാഗത്തില്‍ ആഴ്ചകള്‍ കഴിച്ചുകൂട്ടി , ജീവിതത്തിലേക് തിരിച്ചു വരികയായിരുന്നു . എന്തായാലും കഴിഞ്ഞ ദിനങ്ങള്‍ ഭീതിയോടെ മാത്രമേ അച്ഛന് ഓര്‍ക്കാന്‍ കഴിഞ്ഞുള്ളു . പുരോഹിതനായിരിക്കുന്നതും സമുഹത്തെ സേവിക്കുന്നതും ഒക്കെ നല്ലതു തന്നെ ;എന്നാല്‍  സമൂഹത്തിലെ എല്ലാവരുടേയും പ്രാര്‍ത്ഥന പോലെ തന്നെ പ്രധാനമാണ് പരിചരണവും . ആവശ്യത്തിനു , പരസ്പരം പരിചരിക്കുന്നതിന് പുരുഷന് സ്ത്രീയും  സ്ത്രീക് പുരുഷനും ആവശ്യമാണെന്ന്  ഇപ്പോഴാണ് മനസിലായത് . ഈ തിരിച്ചറിവാണ് , ശരീരം ശോഷിച്ചു , പിച്ചവച്ചു പിച്ചവച്ചു , ജീവിതത്തിലേക് തിരിച്ചുവന്ന ജോബച്ചന്‍ , സിസ്റ്റര്‍ നേഴ്സ് അച്ചാമ്മയെ തന്റ്‌റെ ജീവിതത്തിലേക് ക്ഷണിച്ചത് . പകച്ചുപോയ സിസ്റ്റര്‍ , അച്ഛന്റയും തന്റയും വൃത വാഗ്ദാനങ്ങള്‍ ഓര്മിപ്പിച്ചപ്പോള്‍ , അച്ചന്‍ അതിനു മറുപടി കണ്ടത്തി . ദൈവസ്‌നേഹത്തിന്റ പ്രവര്‍ത്തനങ്ങള്‍ക്ക്  വ്രത വാഗ്ദാനം അത്യാവശ്യമാകുന്നില്ല ; ഏത് കൂദാശ ലഭിച്ചവര്‍ക്കും ദൈവപരിപാലനം കഴിയും . ഒരു കൂദാശയും ഒന്നിനേക്കാള്‍ മഹത്വമെന്ന് പറയാന്‍ പറ്റില്ല ; അതിനാലാണ്  വിവാഹിതര്‍ക്കും പൗരോഹിത്യം  നല്കാന്‍ ചില റീത്തുകള്‍ തയ്യാറായത് . കത്തോലിക്കാ -
സഭയില്‍ ,വേണ്ടിവന്നാല്‍ പൗരോഹിത്യം ഒഴിഞ്ഞു വിവാഹിതനാകാം എന്ന കാനോന്‍ നിയമം ഉണ്ട് . എന്നു കരുതി വിവാഹിതനായാല്‍ ക്രിസ്തുദൗത്യം വേണ്ട എന്നല്ല ; കഴിയുംവിധം  ആ  ദൗത്യം പാലിക്കാന്‍ എല്ലാവരും കടപ്പെട്ടവരുമാണ് .
                                                 
ഹോസ്പിറ്റലില്‍നിന്നും ഡിസ്ചാര്‍ജ്ചെയ്ത അച്ഛനെ വീട്ടുകാര്‍ തറവാട്ടിലേക്കാണ് കൊണ്ടുപോയത് . വിശ്രമിക്കാനും ആരോഗ്യം വീണ്ടടുക്കാനും അത് അത്യാവശ്യമായിരുന്നു സ്ഥലം ബിഷപ്പും ഇതിന് അനുമതി നല്‍കിയിരുന്നു . അവശനായിരുന്ന  ജോബച്ചന്‍ പ്രാര്‍ഥനയിലും ബൈബിള്‍ വായനയിലും സമയം ചിലവിട്ടു . ആരോഗ്യനില മെച്ചപ്പെടുന്നത് അനുസരിച് അച്ചന്‍ വീട്ടില്‍ത്തന്നെ ദിവ്യബലി അര്‍പ്പിക്കാനും അതില്‍ സന്തോഷം  കണ്ടെത്താനും ശ്രമിക്കയായിരുന്നു . വലിയ ഡാഡി -ബ്രദറച്ചന്‍ -അത്യാവശ്യ സഹായങ്ങള്‍ ചെയ്യുവാന്‍ ഇടയ്ക്കിടക്ക് തറവാട്ടില്‍ വന്നുമിരുന്നു .വീട്ടില്‍ ദിവ്യബലി അര്‍പ്പിക്കുമ്പോള്‍
അള്‍ത്താര സഹായിയായി ബ്രദറച്ചാനും ഉണ്ടാകുമായിരുന്നു .
                                                   
ആരോഗ്യം വീണ്ടെടുത്ത ജോബച്ചന്‍ കത്തോലിക്കാ സഭയുമായുണ്ടായിരുന്ന ബന്ധങ്ങളെല്ലാം പറഞ്ഞവസാനിപ്പിക്കുകയും ജാക്കോബൈറ്റ് റീത്തില്‍  ചേര്‍ന്ന് പുരോഹിതനായി തുടരുകയുമാണ് ചെയ്തത് . ജാക്കോബൈറ്റ് റീത്ത് നിയമപ്രകാരം സിസ്റ്റര്‍ നേഴ്സ് അച്ചാമ്മയെ വിവാഹം കഴിക്കുകയും അധികം താമസിയാതെ അവര്‍ അമേരിക്കയിലേക്ക് പോകുകയും അവിടെ ജാക്കോബൈറ്റ് റീത്തില്‍ പുരോഹിതനായി ജോബച്ചന്‍ സേവനം ചെയ്യുകയും അച്ചാമ്മ നേഴ്‌സ് ആയി സേവനം തുടരുകയും ചെയ്തു .

മക്കള്‍ രണ്ടുപേരും അമേരിക്കയില്‍ തന്നെ ജീവിക്കുന്നു . ആ സമയത്തു അതാത് രാജ്യത്തെ മിഷനറിമാര്‍ അവരവരുടെ രാജ്യത്ത് സേവനം അനുഷ്ഠിക്കുന്നതാണ് ഉത്തമമെന്നു തീരുമാനമാകുകയും ജോബച്ചന്‍ ആവശ്യപ്പെട്ടതിന്‍ പ്രകാരം  ഇന്‍ഡ്യയില്‍ , മധ്യപ്രദേശില്‍  ആദിവാസികളുടെ ഇടയില്‍ മിഷന്‍ പ്രവര്‍ത്തനത്തിന് സഭ ഇപ്പോഴാണ് അനുമതി നല്‍കിയതു. അവിടെ പോകുന്നതിനു വേണ്ടിയാണ് 30 വര്‍ഷമായി നാട്ടിലില്ലായിരുന്ന അച്ചന്‍ തറവാട്ടില്‍ തിരിച്ചെത്തിയതു .

തന്റ്റെ പേരിലുള്ള സ്വത്തുവഹകളെല്ലാം തറവാട്ടിലുള മറ്റുള്ളവര്‍ക്ക്   നല്കാന്‍ വേണ്ടതെല്ലാം ചെയ്തു . തനിക്കു റിട്ടയര്‍ ചെയ്യാന്‍ പറ്റിയാല്‍ താമസിക്കാന്‍ ഒരു ചെറിയ വീടും പുരയിടവും മാത്രം നിറുത്തി . മക്കള്‍  നാട്ടില്‍  വന്നാല്‍  സ്വന്തം വീടുണ്ട് എന്നും, വേണമെങ്കില്‍ അവിടെ താമസിക്കാന്‍ പറ്റുമല്ലോ എന്നും കരുതി .

ബ്രദറച്ചന്റ വിശേഷങ്ങള്‍ നേരത്തെതന്നെ അറിഞ്ഞിരുന്നു അമേരിക്കയിലുള്ള ദൈവാരികയില്‍ ബ്രദറച്ചന്റ പേരില്‍ വന്ന ഉപകാരസ്മരണകള്‍ കണ്ടിരുന്നു . തറവാട്ടിലെ കാരണവരുമായി  ഈ  കാര്യം സംസാരിച്ചുമിരുന്നു . വലിയ ഡാഡിയുടെ , ചെറിയ ചെറിയ അത്ഭുതസഹായങ്ങള്‍ , സാധാരണജനങ്ങള്‍ക്കു , ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതു നാട്ടുകാര്‍ അംഗീകരിച്ചും തുടങ്ങി . ഇടവക ബിഷപ്ഹൗസ്  വഴി ഏതെങ്കിലും  തരത്തിലുള്ള അംഗീകാരം വലിയ ഡാഡി --ബ്രദറച്ചന് --ലഭിക്കുമോ എന്നു പലരും ആഗ്രഹിച്ചു തുടങ്ങി . അപ്പോഴാണ് , ഇപ്പഴത്തെ  അരമന ബിഷപ്പ് , തന്റെ സീനിയറും സ്നേഹിതനുമായിരുന്ന റവ .ഫാദര്‍ .ബിഷപ്പ് റാഫേല്‍ മണിയന്‍തറയാണെന്ന് അറിഞ്ഞതു . താനിപ്പോള്‍ വേറെ റീത്തുകാരനാണെങ്കിലും
റാഫേല്‍ പിതാവിനെ കണ്ടു സംസാരിക്കാന്‍ തീരുമാനിച്ചു .

ബിഷപ്പ് റാഫേല്‍ മണിയന്‍തറ , വളരെ സന്തോഷപൂര്‍വമാണ് ജോബച്ചനെ സ്വീകരിച്ചതു . തന്റെ ഭൂതകാലമെല്ലാം ശരിക്കറിയാവുന്ന ബിഷപ്പ് അമേരിക്കയിലെ വിവരങ്ങളും കുടുംബത്തിന്റെ കാര്യങ്ങളും വിശദമായിത്തന്നെ ചോദിച്ചറിഞ്ഞു . അതിനിടയില്‍ വലിയ ഡാഡി - ബ്രദറച്ചന്റ - കാര്യവും വിഷയമായി . ബ്രദറച്ചന്റ ഇപ്പോഴത്തെ പ്രശസ്തി , താല്കാലികമാണെന്നും അതൊക്കെ വളരെ പെട്ടെന്നുതന്നെ അണഞ്ഞു പോകാവുന്നതെയുള്ളുവെന്നും പിതാവ് പറഞ്ഞു

''ഞാനും തറവാട്ടുകാരും അങ്ങനെതന്നയാ കരുതിയിരുന്നതു ....''
കയ്യില്‍ കരുതിയിരുന്ന ദ്വൈവാരികയുടെ രണ്ടു ലക്കം പിതാവിന് നല്‍കി. ''ഇത് അമേരിക്കന്‍ മലയാളികളുടെ  വാരികകളാണ് . രണ്ടിലും ബ്രദറച്ചന്റ മദ്ധ്യസ്ഥതയില്‍ കാര്യസാധ്യമായതിനുള്ള ഉപകാര സ്മരണകളുണ്ട് ....''
വായിച്ചുനോക്കിയ പിതാവ് പുഞ്ചിരിച്ചു . ''ഇവിടേയും ചില പത്രങ്ങളില്‍ ഇടയ്കിടയ്ക് ഇങ്ങനെ കാണാറുണ്ട് . ..''
''വലിയ ഡാഡി , ഒരു വിശുദ്ധനോ ..പുണ്യപുരുഷനോ ...എന്നൊന്നും എനിക്കോ , തറവാട്ടുകാര്‍ക്കോ  തോന്നിയിട്ടില്ല ...ഒരു നല്ല സഹായി ആയിരുന്നു , മനുഷ്യ സ്‌നേഹിയായി തോന്നിയിരുന്നു , അത്രതന്നെ .....പിന്നെ  ഈ  പത്ര പരസ്യങ്ങളും കല്ലറയിലേക്കുള്ള ആളുകളുടെ വരവുമൊക്ക  കാണുമ്പോള്‍ ......'

'ജോബച്ചാ ... ഇതോക്കെ  താല്കാലിക പ്രതിഭാസമാകാം ...ആളുകള്‍ പറഞ്ഞുപറഞ് -..'' ബിഷപ്പ് തുടര്‍ന്നു ....
''അതല്ല;..മറിച്ചാണെങ്കില്‍  ഈ  ഇടവകയ്ക്കും  സഭയ്ക്കും  ഒരു മുതല്കൂട്ടല്ലേ ; ഒരു പുണ്ണ്യആല്‍മാവിനകുടി  നമുക്കുവേണ്ടി  പ്രാര്‍ത്ഥിക്കാന്‍  കിട്ടുമല്ലോ ..?''

'' ശരി  പിതാവേ ..ഞാന്‍ മിഷന്‍  പ്രവര്‍ത്തനത്തിന് മധ്യപ്രദേശിലേക്  പോകുകയാണ് . അവിടെ ആദിവാസികളുടെ  ഇടയില്‍ . ഞങ്ങളുടെ സഭ  ഇപ്പോളാണ് എനിക്കനുവാദം തന്നതു .
പോകുംമുമ്പ്  അങ്ങയെ കാണാനും കഴിഞ്ഞു ...'
'അതെയോ ..?...നല്ലകാര്യം .;ഇനിവരുമ്പോഴും എന്നെകാണാന്‍  മറക്കരുത് ..''
''ദൈവം അനുവദിക്കുകയാണെങ്കില്‍ ഞാന്‍ ഇനിയും വരും ....''....ജോബച്ചന്‍ തുടര്ന്നു ..

''കൂടാതെ വലിയ ഡാഡിക്കുവേണ്ടി  കുറച്ചുസ്ഥലം തറവാടിന്റ  റോഡരുകില്‍ നീക്കി വച്ചിട്ടുണ്ട് ; എന്തെങ്കിലും ആവശ്യം വന്നാല്‍  ബ്രദച്ഛനുവേണ്ടി ഉപയോഗിക്കാന്‍ ;..'' യാത്ര പറയാന്‍വേണ്ടി എണീറ്റ ബോബച്ചന്‍ തുടര്‍ന്നു ...
'പിതാവേ , സൗകര്യപ്പെടുമെങ്കില്‍ ബന്ധപ്പെടാന്‍ എന്റ്‌റെ visiting card ഇവിടെ വയ്ക്കുന്നു ..''
                                           
പിന്നെയുള്ള  ജോബച്ചന്റ  ദിനങ്ങള്‍ തിരക്കേറിയതായിരുന്നു . മദ്ധ്യപ്രദേശില്‍  മിഷന്‍ പ്രവര്‍ത്തനത്തിനു പോകുന്ന  അച്ചനും ഭാര്യക്കും  കുടുംബാംഗങ്ങളും  സ്‌നേഹിതരും നാട്ടുകാരും ചേര്‍ന്നു സഘടിപ്പിച്ച പരിപാടിയില്‍ , വലിയ ഡാഡിയുടെ കാര്യവും സംസാരമായി . ബ്രദറച്ചന്റ കാര്യം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് ആലോചനയുണ്ടായി . ബിഷപ്പ് റാഫേല്‍ മണിയന്‍തറയുമായി  സംസാരിച്ചകാര്യം , ജോബച്ചന്‍  പറയുക  ഉണ്ടായി . ഇപ്പോഴുള്ള , ജനങ്ങളുടെ സ്നേഹവും സാക്ഷ്യംപറച്ചിലുമെല്ലാം , താത്കാലികമാണെന്നും ഇതോക്കെ തനിയേ നിന്നുപോകാനാണ് സാധ്യതയെന്നും  ബിഷപ്പ് പറഞ്ഞിരുന്നു .
അഥവാ  ബ്രദറച്ചന്റ അത്ഭുതസഹായം  വര്ധിച്ചുവന്നാല്‍  ഇടവകയ്ക്കും സഭക്ക് തന്നെയും നല്ലതാണന്നും നമുക്കല്ലാവര്‍ക്കും  അഭിമാനിക്കുകയും ചെയ്യാമല്ലോ എന്നും  ബിഷപ്പ് പറഞ്ഞു .

''വലിയ ഡാഡിയുടെ കബറിടം കാണാന്‍ വരുന്നവരില്‍ ചിലര്‍ ജനിച്ചു വളര്‍ന്ന വീടും സ്ഥലവും കാണണമെന്നും പറഞ് ഇവിടേയും വരാറുണ്ട് ..''തറവാട്ടിലെ ഇളയപെണ്‍കുട്ടി പറഞ്ഞു .
''വരുന്നവരെയൊക്കെ  പറഞ്ഞുകാണിക്കാന്‍ ഇവിടെയാരും ഇല്ലതാനും '...
''അതൊരു പ്രശനമാണ് . '..  
''അതിനൊരു വഴിയുണ്ട് '....കുട്ടത്തില്‍ ഉണ്ടായിരുന്ന  അയല്‍വാസി  പറഞ്ഞു ..
''ബ്രദറച്ചന്റ മുറി റോഡ്സൈഡിലല്ലേ ; മുറിയുടെ ജനാല കാണത്തക്ക വിധം  വഴിതുറന്നു
മതിലുകെട്ടിയാല്‍ ; വേണമെങ്കില്‍ ഗെയ്റ്റും വെയ്കാം . വരുന്നവര്‍ ജനാലവഴി  മുറി കണ്ട്  മടങ്ങിക്കൊള്ളും .''..
''അതുകൊള്ളാം ...വേണമെങ്കില്‍ ഗെയ്റ്റും വെയ്ക്കാം ..''

അന്നത്തെ  പരിപാടിയില്‍ താഴെ പറയുന്ന കാര്യങ്ങള്‍ തീരുമാനിക്കപ്പെട്ടു ..
(1)   ബ്രദറച്ചന്റ  കിടപ്പു മുറിയും  മറ്റനുബന്ധ സാധനങ്ങളും പുറത്തുനിന്നു  കാണാനും വേണ്ടി
വന്നാല്‍  തിരികത്തിക്കാനും നിന്ന്  പ്രാര്‍ത്ഥിക്കാനും ഉള്ള സൗകര്യം നിര്‍മ്മിക്കാന്‍
(2)  ചരമ വാര്‍ഷികം നടത്താനും അതിനോടനുബന്ധിച്  സൗജന്യ  ഭക്ഷണം നല്‍കാനും
(3)  വാര്‍ഷികത്തില്‍ ഇടവക പള്ളിയില്‍ കുര്‍ബ്ബാന  നടത്താനും മറ്റുമുള്ള  ചിലവുകള്‍ .
                                             
ജോബച്ചന്റ്  send off പരിപാടിയില്‍ പങ്കടുത്തവരെല്ലാം  സന്തുഷ്ടരായിരുന്നു , ആര്‍ക്കും ഒരു സാമ്പത്തിക ബാധ്യതയും ഇല്ല . വലിയ ഡാഡിയുടെ  ഉള്ള  സ്വത്തില്‍നിന്നു തന്നെ എല്ലാകാര്യങ്ങളും  നടന്നുകൊള്ളും . ഭക്ഷണമെല്ലാം  കഴിഞ്ഞു  സഭ പിരിയാന്‍ നേരത്തു  ഒരു ചെറുപ്പക്കാരന്‍ കടന്നുവന്നു

'' ജോബച്ചാ , എനിക്കു കിട്ടിയ appointment order . ഞാന്‍ ബ്രദറച്ചനോട്  നേരിട്ടുപറഞ്ഞാണ്  
അപേക്ഷിച്ചതു  ;  മരണത്തിനു ശേഷം കുഴിമാടത്തില്‍ ചെന്ന് മനസ്സുനൊന്തു  പ്രാര്‍ത്ഥിച്ചിരുന്നു ,ഈശോയോട് പറഞ്ഞു എനിക്ക്   ഈ  ജോലി തരപ്പെടുത്തിതരണമെന്ന് . ഇതാ എന്റെ  Appointment Order.....ബ്രദറച്ചനു  സ്തുതി .

 വലിയ  ഡാഡി ( കഥ-ജോയി ഇല്ലത്തുപറമ്പില്‍, ജി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക