Image

സക്കറിയയ്ക്ക് ആദരവും, എസ്. അനിലാലിന്റെ ചെറുകഥാസമാഹാര പ്രകാശനവും 20 ശനിയാഴ്ച്ച ലാനയില്‍

പി ഡി ജോര്‍ജ് നടവയല്‍ Published on 15 March, 2021
സക്കറിയയ്ക്ക് ആദരവും, എസ്. അനിലാലിന്റെ ചെറുകഥാസമാഹാര പ്രകാശനവും 20 ശനിയാഴ്ച്ച ലാനയില്‍
ചിക്കാഗോ: എഴുത്തച്ഛന്‍ പുരസ്കാര ജേതാവ് പോള്‍ സക്കറിയായെ ലാനാ ആദരിക്കുന്നു. മാര്‍ച്ച് 20 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് (സെന്‍ട്രല്‍ ടൈം) ( ഇന്ത്യന്‍ സമയം വൈകുന്നേരം7:30) സൂം സംവിധാനമുപയോഗിച്ചാണ് ആദര യോഗം. ലാനാ പ്രസിഡന്റ് ജോസന്‍ ജോര്‍ജ് അദ്ധ്യക്ഷനാകും. ആദര സമര്‍പ്പണം ഡോ. എം വി പിള്ള നിര്‍വഹിക്കും. എഴുത്തുകാരായ എതിരവന്‍ കതിരവന്‍, തമ്പി ആന്റണി, രാജേഷ് വര്‍മ,  കെ. നിര്‍മ്മല, മീനു എലിസബത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ച് പ്രസംഗിക്കും. ലാനാ  സെക്രട്ടറി എസ്. അനിലാല്‍, വൈസ് പ്രസിഡന്റ്  ജെയിന്‍ ജോസഫ്, ട്രഷറാര്‍ കെ കെ ജോണ്‍സണ്‍, ജോയിന്റ് സെക്രട്ടറി ജോര്‍ജ് നടവയല്‍ എന്നിവര്‍ യോഗ ഏകോപനം ക്രമീകരിക്കും.

യോഗത്തില്‍,  ലാനാ സെക്രട്ടറിയും എഴുത്തുകാരനുമായ എസ്. അനിലാലിന്റെ "സബ്രീന" എന്ന ചെറുകഥാസമാഹാരം  പ്രകാശനം ചെയ്യും. ഡോ. എം വി. പിള്ളയ്ക്ക് കഥാസമാഹരം നല്‍കി, എഴുത്തച്ഛന്‍ പുരസ്കാര ജേതാവ് പോള്‍ സക്കറിയാ, പുസ്തക പ്രകാശനം നിര്‍വഹിക്കും.    

ഷിജി അലക്‌സ് ചിക്കാഗോയാണ്പുസ്തക പരിചയം നടത്തുന്നത്.  പ്രവീണ്‍ വൈശാഖന്‍ (ഐവറി ബുക്‌സ്), ആമി ലക്ഷ്മി, എം. പി. ഷീല, സാമുവേല്‍ യോഹന്നാന്‍ എന്നിവരും ലാനാ അംഗങ്ങളും എഴുത്തുകാരും ആശംസകള്‍ നേര്‍ന്ന് സംസാരിക്കും.  ഗ്രന്ഥകര്‍ത്താവ്  എസ്. അനിലാല്‍ നന്ദി പ്രകാശിപ്പിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക