Image

വിശ്വാസത്തിൻ വെളിച്ചം (കവിത: സന്ധ്യ എം)

Published on 15 March, 2021
വിശ്വാസത്തിൻ വെളിച്ചം (കവിത: സന്ധ്യ എം)
പ്രതിസന്ധിതൻ കൈക്കുള്ളിൽ
കല്ലും മുള്ളും തട്ടി ദുർഘടം
പിടിച്ച യാത്ര ഭയാനകം
അകംപുറം ഉരുകിയൊലിക്കും

തിരിച്ചടികളാലും പരിഹാസങ്ങളാലും
പ്രതികൂലം ഇടിമിന്നലായി വിറപ്പിക്കാൻ
ചിരി തൂകും ആ മിന്നലിൽ കാരണങ്ങൾ
മിന്നി തെളിഞ്ഞിട്ടും പുറമേ കാണും

ഓരോരോ ഇടങ്ങളിൽ ഹേതുവിനാൽ   
പെടാതേ ഒഴിവാക്കലിന്‍ കയ്പ്പറിയും
നേരം ഓർക്കുക ഉയർപ്പിലേക്കുള്ള
ഊർജ്ജമാല്ലോ  ആ കയ്പ്പുകൾ

ഒരുങ്ങീയിടണം തളരാത്ത മനസ്സുമായി
പൊരുതി മുന്നേറിയിടാനായി കൊണ്ട്
ആത്മവിശ്വാസത്തിൻ തീ കത്തിച്ചിടണം
ഒരു കാറ്റിലും അണയാതേ കാത്തിടെണം

പരമ്പരയായ് പരാജയങ്ങളാൽ
പമ്പരം കറങ്ങിടുബോഴല്ലോ
പ്രൗഢമായതിലേക്കുള്ള പവിത്രമായ
പാത വിരിയുന്നത് അത് നിശ്ചയം

വീണുടഞ്ഞിടുന്ന പരാജയങ്ങളിൽ
പാഠങ്ങൾ ചിതറി തെറിച്ച് കിടപ്പു
പെറുക്കിക്കൂട്ടി പറന്നുയരാൻ
ചിറക് അവേശതോടെ വിടർത്തണം

ഉള്ളിലെ വിശ്വാസത്തിൻ വെളിച്ചത്തിൻ
കണ്ടു തന്നിൽ ഉറഞ്ഞ കഴിവിൽ മുറുകെ
പിടിക്കുന്നവർ മാത്രം അല്ലോ എന്നും
വിജയക്കൊടി പാറിക്കും സുനിശ്ചിതം

Join WhatsApp News
Andrew 2021-03-15 09:00:19
Well written
Gowree Sankar G S 2021-03-15 13:59:54
കൊള്ളാം നന്നായിട്ടൊണ്ട് 😍
Source of Happiness 2021-03-16 10:29:58
How to derive Happiness! Humans are the only species of animals who left Nature behind. Most problems that humans suffer are due to their distancing from Nature. Human evolution & its end results of the Civilization of modern humans are the primary cause of the distancing from Nature. It is not practical and realistic to return to Nature. But we can shorten the distance from Nature. Gardens, Farms, a hike through the forest trails and even a small flower can take you back to Nature. When you are disturbed, troubled, stressed- seek the solitude of Nature. The more you are closer to Nature the more relaxed you feel. Then you will learn how to derive happiness from very simple things of Nature.-andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക