Image

അച്ഛന്റെ മുഖം : മുരളി കൈമൾ

Published on 17 March, 2021
 അച്ഛന്റെ മുഖം : മുരളി കൈമൾ
'കെമിസ്ട്രി ലാബിന് അരികിലെ, രണ്ടാം വർഷ പ്രീഡിഗ്രീ ക്ലാസ്സ്.. വർഷം 1976
ഒന്നാം പീരീഡ് മാത്രം,ഹാജറിന് വേണ്ടി. കയറുന്ന കാലം
ക്ലാസ്സിന്റെ പകുതിയിൽ ആണ് നോട്ടീസുമായി കോളേജ് ഓഫീസിലെ ചേട്ടൻ എത്തിയത്...
പക്ഷേ  റെജിമോൻ സാർ നോട്ടീസ് നോക്കി വായിച്ചത് എന്റെ പേര്...

You are wanted at Principals office

ഉള്ളിൽ ഒരു ആന്തൽ.
ഉഗ്രപ്രതാപിയായ പ്രിൻസിപ്പള്ളി ന്റെ മുറിയിലേക്ക് ഉള്ള Stair Case കയറി ഹാഫ് ഡോർ തട്ടി..

Come In     ....അകത്തു നിന്ന് ആജ്ജ

ഉള്ളിൽ ചെന്നപ്പോൾ ... ഒത്തിരി ദൂരം താണ്ടി.... അദ്ദേഹത്തിന്റെ മേശക്കരികിൽ വിറയലോടെ ചെന്നപ്പോൾ...
ഉയർന്ന ശബ്ദത്തിൽ പ്രിൻസിപ്പൽ പറഞ്ഞു....
ദേ... മകൻ.. വന്നു...
അപ്പോഴാണ് പ്രിൻസിപ്പിലിന് അഭിമുഖമായി 
ഇരിക്കുന്ന അച്ഛന്റെ മുഖം.. കണ്ടത്...
സ്കൂൾ പഠന കാലത്ത് വയലിൻ വായിച്ച്  സമ്മാനങളുമായി വരുന്ന മകനെ കുറിച്ച് അഭിമാനിച്ചിരുന്ന അച്ഛൻ....
NCC കലോത്സവത്തിൽ  എനിക്ക് കിട്ടിയ സമ്മാനത്തിന്റെ ചിത്രം, താൻ പ്രവർത്തിച്ചിരുന്ന പ്രമുഖ Nവർത്തനവും... തോന്ന്യാസവും മകൻ കാട്ടിയിട്ട്.... കോളേജ്.. പ്രിൻസിപ്പിലിന്റെ.. മുന്നിൽ... എത്തി ക്ഷമാപണം പറയേണ്ടി വന്നിരിക്കുന്നു. മകനെ പറഞ്ഞ് നേർവഴിക്ക് നടത്താം എന്നൊന്നും അഛൻ പറഞ്ഞില്ല എന്ന് ഓർക്കുന്നു. എന്നാലും അപമാനിതനായ ഒരാളിന്റെ മുഖവുമായി ആ മുറിയിൽ ഇരുന്ന അഛന്റെ മുഖം ഓർമ്മയുണ്ട്.. അന്ന് ദീപിക പത്രത്തിലായിരുന്നു അഛൻ ജോലി ചെയിതരുന്നത്.
ഇല്ല... പുറത്ത് ഇറങ്ങിയിട്ട്.. ഒരു ശകാരവും... ഉണ്ടായില്ല..
എനിക്ക് ടെലിഫോൺസിലും, അതു കഴിഞ്ഞ് ബാങ്കിലും ജോലി കിട്ടയപ്പോൾ,
ജോലി കിട്ടിയ മകനെ കുറിച്ചും അഭിമാനിച്ചിരുന്നു എന്നു തോന്നുന്നു.

ഇതൊന്നും അന്യോന്യം പറയാതെ ഞങൾ എല്ലാം പറഞ്ഞിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.
പക്ഷേ ആദ്യം കിട്ടിയ ശബളത്തിന്റെ ഒരു പങ്ക് ആ കൈകളിൽ നൽകാത്തതിന്റെ വേദന ഇപ്പോൾ എന്റെ മകനോട് പങ്കിടാൻ എനിക്ക് കഴിയുന്നു.
ജോലി കിട്ടി മൂന്നു വർഷം കഴിഞ്ഞ്...
സ്നേഹിച്ച പെണ്ണിനെ ചേർത്ത് പിടിച്ച്.. വീട്ടിൽ വന്നു കയറുമ്പോൾ.. അമ്മ തന്ന വിളക്ക് പിടിച്ച്... അവൾ അകത്ത്.. കടന്ന്.. അഛന്റ കാലിൽ.. തൊട്ടമ്പോൾ.. നിറഞ്ഞ് കലങ്ങിയ.. ആ  കണ്ണുകൾ... ഈ ജന്മം... മറക്കില്ല...
 പകുതി വാതിൽ ചാരി കിടപ്പുമുറിയിലേക്ക് മടങ്ങിയത് കണ്ണീര് ഒളിപ്പിക്കാനാവണം..

അമ്പലങൾക്ക് മുൻപിൽ തൊഴാത്ത അഛൻ ഗുരുവായൂർ നടയിൽ എന്റെ വിവാഹത്തിന്റെ ചുമതലക്കാരനായി. ഗുരുവായൂർ നടയിലെ മണ്ഡപത്തിൽ താലി കെട്ടി ഇറങിയപ്പോൾ അവിടെ തുക്കിയിരുന്ന ബോർഡ് അച്ചന്റെ കണ്ണിൽ പെട്ട് കാണണം.
 "ഇവിടെ നടത്തുന്ന വിവാഹങൾക്കു് നിയമസാധുത വരുത്താൻ പിന്നീട് രജിസ്ട്രർ ചെയ്യണം.. -"
തിരിച്ച് വീട്ടിൽ എത്തിമൂന്നു ദിവസത്തിനകം ശേഖര പണിക്കർ സാറും, വിവാഹ രജിസ്ട്രററും വീട്ടിൽ എത്തിയത്... വീട്ടിൽ എത്തിയ മരുമകളോട് അല്ല മകളായി കരുതിയ മകന്റെ ഭാര്യക്ക് നൽകിയ നിയമ പരിരക്ഷ ആവാം.

ചെറിയ.. മോഹങളെ ഉണ്ടായിരുന്നുള്ളു... അഛന്..
പക്ഷേ.. ഇപ്പോൾ.. തിരിച്ചറിയുന്നു.. 
അച്ഛൻ പകർന്നു തന്ന ഒരു ജീൻ എന്നിലുണ്ട്....
ഇഷ്ടമുള്ളവരുടെ മുഴുവൻ... പ്രശനങളും... ഏറ്റെടുത്തു... നടന്നിരുന്ന... ആ ശീലം.

വലിയച്ചന്റെ മകൾ
ലക്ഷമിയേടത്തിയുടെ  വാക്ക്  ഇതിന്റെ.. തെളിവാണ്....
കൊച്ചഛന്റ സ്വഭാവം നിനക്ക് പകർന്ന്  കിട്ടിയിട്ടുണ്ട്....
കഴിഞ്ഞ ആഴ്ച മദിരാശിയിൽ 
വല്ലി ചേച്ചിയുടെ വീട്ടിൽ വെച്ച് വീണ്ടും കണ്ടപ്പോൾ ,ലക്ഷ്മിയേട്ടത്തിക്ക് സാരി നൽകി, കാലിൽ തൊട്ടപ്പോൾ, ആ നനഞ്ഞ കണ്ണുകളിലെ, മിഴിനിരിന്നിടയിൽ അച്ഛന്റെ മുഖം തെളിഞ്ഞു കണ്ടു.
അച്ഛൻ പകർന്ന് തന്ന നന്മകളുടെ കുമ്പാരത്തിൽ...  എത്ര കുറച്ചാണ്... ഞാൻ പ്രാവർത്തികമാക്കിയിരിക്കുന്നത്....?
രണ്ട് മുറി വീട്,,, വാടകക്കാരെ ഒഴിവാക്കി.. എനിക്ക് തരുമ്പോൾ.... മൂടിയില്ലാത്തെ .. മുൻവശത്തെ കിണറിനെ കുറിച്ചും.... 
ഓടി നടക്കുന്ന... രണ്ടര വയസ്സുകാരി.. പേരക്കുട്ടിയെ കുറിച്ചും. വിഷമിച്ച്... കിണറിന്റെ മുകളിൽ.... ഗ്രിൽ വാതിൽ.... പണിത്.... സുരക്ഷ... ഉറപ്പാക്കുന്ന... ആ... കരുതൽ...

പണത്തിന്റെ കുറവേ ആ പാവത്തിന് ഉള്ളായിരുന്നു.

ബോധത്തിന്റെയും,, അബോധത്തിന്റെയും.. ഇടയ്ക്ക് കോട്ടയം മെഡിക്കൽ കോളേജിലെ ബെഡിൽ അഛൻ കിടക്കുമ്പോൾ..
ബെഡിന് തലക്കൽ അവർ ഒരു ബോർഡ് തുക്കിയിരുന്നു.....
DIL
പിന്നെ അറിഞ്ഞു അതിന്റെ പുർണ്ണ രൂപം...
രാത്രിയിൽ.. അഛന്റെ കിടക്കക്ക് അരികിൽ.. ഇരുന്ന്... അച്ഛന്റെ ചെവിയിൽ... പറഞ്ഞു..

... പത്രപ്രവർത്തകരുടെ പെൻഷൻ തിരിച്ചു കിട്ടും... സുരേഷ് ഉടൻ വരും..
അറിയില്ല... അതൊക്കെ... അഛൻ.. കേട്ടോ.... തിരിച്ചറിഞ്ഞോ...?
എന്നിട്ടും... കർക്കടകത്തിലെ... തിരുവോണത്തിന്.. ആ നെഞ്ചിൻ കുടിലെ... ഞങ്ങളെ ഒക്കെ .. സ്നേഹിച്ചിരുന്ന..തുടിപ്പ്.. പോയി..
ഇല്ല.. എന്ത് കൊണ്ടാണ്... ഇത്.. എഴുതുമ്പോൾ... കണ്ണീർ.. എന്റെ.. കാഴ്ച മറക്കുന്നത്.. എന്നറിയില്ല..
എന്നും.. രാവിലെ കുളി.കഴിഞ്ഞ്... കൈകുമ്പിളിലെ.. ജലം... അഛന്റെ.. കാലടികളും.. രൂപവും.. ഓർത്ത്..  പകരുമ്പോൾ....
എന്റെ പിഴ.. എന്റെ.. പിഴ... അതിനൊക്കെ. മാപ്പ്.. എന്ന് പറയാനേ കഴിയുന്നുള്ളു..


Join WhatsApp News
Samgeev 2021-03-18 02:22:52
A touching story.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക