-->

Sangadana

ജോർജിയയിൽ ചൈനീസ്-കൊറിയൻ വംശജർക്ക് നേരെ വെടി; 8 മരണം; അക്രമി പിടിയിൽ

Published

on

അറ്റലാന്റ: വടക്കുപടിഞ്ഞാറൻ ജോർജിയയിൽ മൂന്ന് വ്യത്യസ്ത സ്പാകളിൽ വെടിവയ്പ്പിൽ   8 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ നാലുപേർ കൊറിയൻ  സ്ത്രീകളാണ്. രണ്ട് പേർ  ചൈനീസ് വംശജരാണ്. ഏതു രാജ്യക്കാരെന്നു വ്യക്തമല്ല.  വെള്ളക്കാരായ പുരുഷനും സ്ത്രീയും ആണു മറ്റുള്ളവര്‍.

ചൈന, തായിവാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരുന്നവരെയാണ് ഏഷ്യൻ എന്ന് പറയുന്നത്. 

അക്രമിയെന്നു കരുതുന്ന് റോബര്‍ട്ട് ആരന്‍ ലോംഗിനെ (21) 150 മൈല്‍ അകലെ നിന്നു അറസ്റ്റ് ചെയ്തു.

കടുത്ത മതവിശ്വാസി ആണത്രെ അയാൾ. പിതാവ് പാസ്റ്റര്‍ ആനെന്നു കരുതുന്നു. അയാളുടെ  ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് . 'പിസ, തോക്ക്, ഡ്രംസ്, പാട്ട്, കുടുംബം, ദൈവം . ഇതാണ് എകദേശം എന്റെ ജീവിതം. അതു നല്ല ജീവിതം തന്നെ.'

2017-ല്‍ സിക്കോയാ ഹൈ സ്‌കൂളില്‍ നിന്നു ഗ്രാഡ്വേറ്റ് ചെയ്തു.

തന്റെ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള യാത്രയെപ്പറ്റി  അയാള്‍ പറയുന്ന വീഡിയൊ ക്രാബാപ്പിള്‍ ഫസ്റ്റ് ബാപ്ടിസ്റ്റ് ചര്‍ച്ചിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഉണ്ടായിരുന്നു. അത് ഇന്നു രാവിലെ നീക്കം ചെയ്തു.

അതില്‍ അയാള്‍ മുടിയനായ പുത്രന്റെ ഉപമ പറയുന്നു. അതു പോലെ താനും സ്വാര്‍ത്ഥതയോടെ ജീവിക്കുകയായിരുന്നു. പക്ഷെ ഒടുവില്‍ ദൈവത്തിലേക്കു മടങ്ങി വന്നു.

തനിക്ക് ലൈംഗികതയോട് അമിത താല്പര്യമായിരുന്നുവെന്നും ഇടക്കിടെ മസാജ് പാർലറിൽ പോകുമായിരുന്നു എന്നും അയാൾ പോലീസിൽ പറഞ്ഞു. അതിനൊരവസാനം കാണണമെന്ന് കരുതി. അല്ലാതെ വംശീയ വിരോധം അല്ല അക്രമത്തിനു കാരണമെന്നും അയാൾ പറഞ്ഞു.

സംഭവത്തില്‍ കടുത്ത ദുഖവും നടുക്കവും പള്ളി  അധിക്രുതര്‍ പ്രസ്താവനയില്‍ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തോട് ദുഖം അറിയിച്ചു. ലോംഗിന്റെ കുടുംബത്തിനു വേണ്ടിയും, പ്രാര്‍ഥിക്കുന്നു.

കൊറോണ വൈറസ് ചൈനയിൽ നിന്ന് പടർന്നതാണെന്നതാണ് പെട്ടെന്നുള്ള ആക്രമണങ്ങൾക്കു കാരണമെന്നു കരുതുന്നു.  മുൻ പ്രസിഡന്റ് ട്രംപ് ചൈന വൈറസ് എന്ന് വിശേഷിപ്പിച്ചതും ചൈനക്കാർക്ക് എതിരെ  വിരോധം ശക്തമാക്കി.

തല പാതി മൊട്ടയടിച്ച അക്രമിയുടെ  ചിത്രം ചെറോകീ  കൗണ്ടി ഷെറീഫിന്റെ ഓഫീസ് നേരത്തെ പുറത്തു വിട്ടി രുന്നു.

മസാജ് പാർലറുകൾ തെരഞ്ഞു  പിടിച്ചാണ് അക്രമം. മസാജ് പാർലർ മിക്കതും നടത്തുന്നത് ചൈനക്കാരാണ് 

അറ്റ്ലാന്റയിലെ ഗോൾഡ് സ്പായിൽ വെടിവയ്പിൽ  മൂന്ന് ഏഷ്യൻ സ്ത്രീകളാണ് മരിച്ചത്. നാലാമത്തെ ഏഷ്യൻ വനിത അരോമ തെറാപ്പി സ്പായിൽ കൊല്ലപ്പെട്ടു. രണ്ട് സ്പാകളും സമീപത്തു തന്നെയാണ്.  

25 മൈൽ വടക്ക്, അക്വർത്തിൽ  മറ്റൊരു ഏഷ്യൻ മസാജ് പാർലറിൽ മൂന്ന് പേർ കൂടി കൊല്ലപ്പെട്ടു. മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു

Facebook Comments

Comments

  1. മിടുക്കൻ, മിടുമിടുക്കൻ നിങ്ങളാണ് താരം. ഭാവി മുൻകൂട്ടി കണ്ട് ഇങ്ങനെയൊക്കെ എങ്ങനെ എഴുതാൻ കഴിയുന്നു. ഫേക്ക് ചാനൽ മനുഷ്യരാരും കാണുകയില്ല എന്നാണ് ഞാൻ കരുതിയിരുന്നത്, ദേ ഒരു മലയാളിയിരുന്ന് ഫേക്ക് ചാനൽ കാണ്ട്, വെട്ടി ഒട്ടിക്കുന്നു. എന്തൊരു തണൽ, എന്തൊരു കുളിർമ്മ...

  2. കണ്ണിന് കണ്ണ്, നിങ്ങൾ വല്ലോ രഹസ്യ പോലീസുകാരനാണോ? കക്കൂസിലിരുന്ന് കുമ്പളങ്ങ തിന്നുന്ന വിവരംകെട്ട ആളുകളുടെ ഇഷ്ടമാധ്യമം ഫേക്ക് ചാനൽ, മുൻവിധിയോടെ "വംശീയവെറി, വംശീയവെറി" എന്ന് അലറിയപ്പോൾ, അതിനെ ഏറ്റുപിടിച്ചു ചില മണ്ടശിരോമണികളും പ്രതികരണ കോളത്തിൽ മുക്രയിട്ടപ്പോൾ, കാര്യങ്ങൾ ശരിയായി അപഗ്രഥിച്ച് വേറൊരു കണ്ണിലൂടെ നോക്കിക്കണ്ട് വായനക്കാരിലെത്തിച്ച നിങ്ങള് മുത്താണ് ചങ്ങാതി. വെടിവെപ്പിന്റെ കാരണം ഇപ്പോ ദാ തെളിഞ്ഞു, sexual addiction!! ലൈംഗിക ബന്ധത്തിന് ഇവനെ ആരെങ്കിലും നിർബന്ധിച്ചോ, മറ്റുള്ളവരെ നന്നാകാൻ നടക്കുന്ന ഇവനെയൊക്കെ ആദ്യം പച്ചക്ക് കൊളുത്തണം.

  3. മുൻ malayali democrat

    2021-03-17 14:19:11

    പോലീസിനെ നിർവീര്യമാക്കുന്ന ഡെമോക്രാപ്റ്റസിന്റെയും ബി എൽ എമ്മിന്റെയും കമല/ബൈഡൻ കൂട്ടുകെട്ടിന്റെയും കുഴപ്പം തന്നെ. ......................വെറുതെ ട്രംപിനെ പഴിചാരിയിട്ടു കാര്യമില്ല. ..............തെക്കു നിന്നും വേലി ചാടി ആയിരങ്ങൾ വരുന്നുണ്ട്, ബാക്കി യുള്ള കുറ്റകൃത്യങ്ങൾ അവരും ചെയ്തു കൂട്ടും. പുല്ലു വെട്ടാൻ വരുന്നവൻ നിങളെ ഭരിക്കും. നിങ്ങളും നീങ്ങളുടെ മക്കളും ടാക്സ് കൊടുക്കും . അവര് സുഖിക്കും. എല്ലാസ്റ്റിമുലസും അവർക്കു കിട്ടും. ഇടങ്ങഴി പിള്ളേരും കാണും. കാത്തിരുന്നു കാണുക.ഷെയിം ഓൺ യു ഡെമോക്രാഅറ്റസ് ...................

  4. എവിടെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നു, ഏഷ്യൻസാണ് ലക്ഷ്യമെങ്കിൽ ഇഷ്ടംപോലെ ആളുകൾ പൊതു വഴിയിൽ തന്നെ ഉണ്ടാകുമായിരുന്നു. മസാജ് പാർലർ തിരഞ്ഞുപിടിച്ചു വെടി വെച്ചു എന്നത്, മസാജ് പാർലർകളിൽ എന്തെങ്കിലും തെറ്റായി നടക്കുന്നു എന്ന ധാരണയിലാകാം. ദൈവ വിശ്വാസം തലക്കടിച്ചതാകാൻ നല്ല വഴിയുണ്ട്, ഏതായാലും "മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങാ വീണപോലെ", ട്രംപിനെ കുറ്റം പറഞ്ഞു ദിനങ്ങൾ തള്ളി നീക്കുന്നവർക്ക് ഒരു അവസരം വീണു കിട്ടി. ഒരു നിമിഷം പോലും പാഴാക്കാതെ ഇവനെ ഒക്കെ അതേ ശിക്ഷക്ക് വിധേയനാകാത്തത് ഭരണകൂടത്തിന്റെ പിഴവാണ്.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മിന്നാമിന്നികള്‍ -1: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോന്‍)

നഴ്സുമാർക്കായി നൈന -ഡെയ്സി സംയുക്‌ത അവാർഡ് സമ്മാനിക്കുന്നു

ഓസ്കർ ; നൊമാഡ്‌ലാൻഡിനു സാധ്യത

കൊറോണയുടെ രണ്ടാം വരവില്‍ വിറങ്ങലിച്ച് ഇന്ത്യ(ജോബിന്‍സ് തോമസ്)

മരക്കൊമ്പിലെ ചുവന്ന പൂവ് (കഥ: ബാബു പാറയ്ക്കല്‍)

ഫെഡക്‌സ് കേന്ദ്രത്തിൽ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു

ഏഷ്യയില്‍ നിന്ന് ആഫ്രിക്കയിലേക്ക്- 4: പെണ്‍കിളികള്‍ ചില്ലറക്കാരികളല്ല (ജിഷ.യു.സി)

ഒരിക്കൽക്കൂടി…(ചെറുകഥ:സിസിൽ മാത്യു കുടിലിൽ)

മകളെ പീഡിപ്പിച്ച പ്രതിയുടെ കുടുംബത്തിലെ ആറുപേരെ പിതാവ് വെട്ടിക്കൊന്നു

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ജയ് വിളിക്കാം ഈ ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

ശ്യാം ശങ്കര്‍പ്രസിഡന്റ്; ഡോ. സിനു പോള്‍ സെക്രട്ടറി

രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷന്‍ : വി ടി ബല്‍റാം

ഷാജി രാമപുരം, ജീമോന്‍ റാന്നി - നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമാ ഭദ്രസന മീഡിയ കമ്മിറ്റിയില്‍

എച്ച് ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ പുതിയ പ്രചാരണപരിപാടികളുമായി സ്റ്റാര്‍ ഇന്ത്യ

നേമം കെങ്കേമം, പക്ഷേ ആരേ തുണയ്‌ക്കും (മോൻസി കൊടുമൺ)

ഓരോ മുന്നണിക്കും എത്ര സീറ്റ് വീതം കിട്ടും? നിങ്ങളുടെ പ്രവചനം എങ്ങനെ?

സഹായഹസ്തവുമായി സാന്‍ഹൊസെ കെ.സി.സി.എന്‍.സി.

ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് പരാതി

ഇരുണ്ട ഭൂഖണ്ഡത്തിലേക്കൊരു യാത്ര -2 : വജ്രത്തിളക്കമുള്ള കാരുണ്യം (ജിഷ.യു.സി)

നല്ല മലയാളിയായില്ലെങ്കിലും നല്ല മനുഷ്യനായാൽ മതി: സക്കറിയ (പി ഡി ജോര്‍ജ് നടവയല്‍)

ഫോമായുടെ കേരള തെരെഞ്ഞടുപ്പ് ചർച്ച: ഇന്ന് വൈകുന്നേരം 9.30 PM EST ന്

ചിക്കാഗോക്കടുത്ത് വാഹനാപകടം: മലയാളി യുവാവ് മരിച്ചു

ഫോമയുടെ അനുശോചന യോഗം ഇന്ന്

കൊളറാഡോ വെടിവയ്‌പിൽ പോലീസ് ഓഫീസറടക്കം 10 മരണം; അക്രമി 21-കാരൻ

കൊളറാഡോ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവയ്പ്പ്: പൊലീസ് ഓഫിസര്‍ ഉള്‍പ്പെടെ പത്തു മരണം

കൊളറാഡോയിൽ ഗ്രോസറി സ്റ്റോറിൽ വെടിവയ്‌പിൽ പോലീസ് ഓഫീസറടക്കം 10 മരണം

കേരളത്തില്‍ യുഡിഎഫ് തരംഗം-(ചാരുമൂട് ജോസ്)

ബിജെപി സ്ഥാനാര്‍ഥികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. …..

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ വാക്ശരങ്ങള്‍ പെയ്തിറങ്ങിയ ഇലക്ഷന്‍ ഡിബേറ്റ്. മൂന്നു മുന്നണി നേതാക്കളും നേര്‍ക്കുനേര്‍.

View More