Image

‘മൈ ഡിയര്‍ മച്ചാന്‍സ്’ ഏപ്രിലില്‍ തിയേറ്ററുകളിലേക്ക്

Published on 18 March, 2021
 ‘മൈ ഡിയര്‍ മച്ചാന്‍സ്’ ഏപ്രിലില്‍ തിയേറ്ററുകളിലേക്ക്

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് ദിലീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘മൈ ഡിയര്‍ മച്ചാന്‍സ്’ ചിത്രം റിലീസിന് ഒരുങ്ങുന്നു. ചിത്രം ഏപ്രില്‍ 3ന് തിയേറ്ററുകളില്‍ എത്തും. നാല് സുഹൃത്തുക്കളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

യുവതാരങ്ങളായ അഷ്‌ക്കര്‍ സൗദാന്‍, രാഹുല്‍ മാധവ്, ബാല, ആര്യന്‍, അബിന്‍ ജോണ്‍ എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍. വില്ലന്‍ വേഷത്തിലാണ് ചിത്രത്തില്‍ ബാല എത്തുന്നത്. നീരജ ആണ് നായിക. പ്രണയം, കോമഡി, ആക്ഷന്‍ എന്നിവയ്ക്ക് ഏറെ പ്രാധാന്യമുള്ള മൈ ഡിയര്‍ മച്ചാന്‍സ് ഒരു ഫാമിലി എന്റര്‍ടെയ്നര്‍ കൂടിയാണ്.

അപ്രതീക്ഷിതമായി വരുന്ന ചില തിരിച്ചടികളെ വളരെ പോസിറ്റീവായി കണ്ട് അതിജീവിക്കുന്ന ചെറുപ്പക്കാരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. പാലക്കാട്, ഒറ്റപ്പാലം, പൊന്നാനി, പൊള്ളാച്ചി എന്നിവിടങ്ങളില്‍ ചിത്രീകരിച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്.

സാജു കൊടിയന്‍, സായ്കുമാര്‍, കോട്ടയം പ്രദീപ്, കിച്ചു, അമീര്‍ നിയാസ്, നവാസ് ബക്കര്‍, ചാലി പാല, മേഘനാഥന്‍, ഉണ്ണി നായര്‍, ബോബന്‍ ആലുംമ്മൂടന്‍, ആര്യനന്ദ, ബിസ്മി നവാസ്, നീന കുറുപ്പ്, സ്നേഹ മറിമായം, സീത എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. വിവേക്, മുഹമ്മദ് ഹാഷിം എന്നിവരാണ് കഥ, തിരക്കഥ .


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക