Image

ജീവിതം കഠിനമോ? ലളിതോത്തരങ്ങൾ (ലതിക ശാലിനി)

Published on 18 March, 2021
ജീവിതം കഠിനമോ? ലളിതോത്തരങ്ങൾ (ലതിക ശാലിനി)
വിനോദോപാധികൾ ജീവീതമാർഗ്ഗമോ വരുമാനശ്രോതസ്സോ ആയി മാറിയവരുണ്ട്...ചിലർ സന്തോഷം കണ്ടെത്തുന്നതിന് മാത്രം ചില കാര്യങ്ങൾ ചെയ്തു വരുന്നു. സമാധാനത്തോടെ ജീവിതം നയിക്കുന്നതിന് ഇത്തരം സന്തോഷങ്ങൾ വഴിതെളിക്കുന്നു. സന്തോഷവും,സമാധാന വും ആരുടേയും കുത്തകയല്ല. അതിനാൽ മുഖം മാസികയും ഇത്തരം വ്യക്തിത്വങ്ങളെ ലിംഗഭേദമില്ലാതെ  നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നു.ഇതിൽ  പ്രതിസന്ധികളെ അതിജീവിച്ചവരുണ്ട്,ജീവിതവുമായി പോരാടുന്നവരുണ്ട്..അഭിരുചികളെ വരുമാനമാർഗ്ഗമാക്കിയവരുമുണ്ട്.. പക്ഷെ ഇവരൊക്കെ തന്നെ തൊഴിലിലൂടെ , അഭിരുചിയിലൂടെ അല്ലെങ്കിൽ വിനോദവൃത്തിയിലൂടെ ജീവിതത്തിൻറെ മുഖഛായ മാറ്റിയവരാണ്....ഇഷ്ടപ്പെട്ട സാഹചര്യത്തിൽ ജീവിക്കുന്നതിലൂടെ സമാധാനം നേടിയവരാണ്....
 
ജീവിതം കഠിനം എന്ന് തോന്നുന്നവർക്ക് മുന്നിൽ എത്തുന്ന ചില ലളിതോത്തരങ്ങൾ...
==========
ജീവിതം എത്ര പ്രതിസന്ധികളിലൂടെ കടന്നു പോകുന്നു എങ്കിലും സന്തോഷത്തിൻറെ താക്കോൽ ഏൽപ്പിക്കുക അവരവരെ തന്നെയാണ്. അല്ലെങ്കിൽ വിദേശത്ത് ആരോഗ്യ വകുപ്പിൽ ജോലിചെയ്യേണ്ട ദിവ്യ ഇന്ന് ഈ ചെടികളും പൂക്കളുമായി കൂട്ടുകൂടേണ്ടതില്ലല്ലോ..ജീവിതം പരീക്ഷണഘട്ടങ്ങളിലൂടെ കടന്നു പോകുന്നു എങ്കിലും തളരാതെ പുഞ്ചിരിക്കാൻ പഠിപ്പിക്കുന്ന അനേകരിൽ ഒരാളാണ് ദിവ്യ...കുട്ടിക്കാലം മുതൽ സസ്യങ്ങളും ജീവജാലങ്ങളുമായി കൂട്ടായിരുന്നെങ്കിലും ലോക് ഡൗൺ കാലമാണ് ജീവിതത്തെ ഗതിമാറ്റി വിട്ടത്. കോളേജുകളിലും സ്കൂളുകളിലും കൗൺസിലറായി ജോലി ചെയ്തു വന്നിരുന്ന പ്രതിസന്ധികളിൽ തൊഴിൽ നഷ്ടപ്പെടുന്ന അനേകരുടെ പ്രതിനിധി കൂടിയാണ്. നഴ്സിംഗ് നിപുണതയും കൗൺസലിംഗിലുള്ള പ്രാവീണ്യവും ഉണ്ടായിരുന്നിട്ടും സസ്യജാലങ്ങളുമായുള്ള കൂട്ടുകെട്ടാണ് ദിവ്യക്ക് സന്തോഷത്തിലേക്കുള്ള വഴി കാട്ടിയായത്.  വീടിരിക്കുന്ന17സെൻറ് സ്ഥലത്ത് 5സെൻറ് സ്ഥലം തൻറെ ഇടമായി മാറ്റിയിരിക്കുന്നു  .പ്രകൃതി സൗഹൃദപരമായി പാള,മുള ഇവയെല്ലാം ഉപയോഗിച്ചു വ്യത്യസ്തമായ രീതിയിൽ പൂന്തോട്ടം ഒരുക്കുന്ന ഈ പെൺകുട്ടി സ്വന്തമായി തന്നെ നിർമ്മിക്കുന്ന ചെടിനടീൽ മാർഗവും പരീക്ഷിക്കുന്നു.ചട്ടി കൂടാതെ ടയറിലും,കുട്ടയിലും പാഴ് വസ്തുക്കളിലുമെല്ലാം ഈ രംഗത്ത്  ഒരു സാധ്യതയുണ്ട് എന്ന് തൻറെ യൂ ട്യൂബ് ചാനലായ ബൊട്ടാനിക്കൽ ഹെവനിലൂടെ വിശദീകരിക്കുകയും ചെയ്യുന്നു .അലങ്കാര മത്സ്യങ്ങളും,ജലാശയ സസ്യങ്ങളും ഒക്കെയായി ഒഴുക്കിനൊപ്പം ഒഴുകുന്ന ദിവ്യ നിസ്സാര കാര്യങ്ങളിൽ തീർന്നു പോകുന്ന യുവ
 തലമുറക്ക് സന്തോഷമായിരിക്കൂ സന്തോഷത്തോടെ ജീവിക്കൂ എന്ന സന്ദേശം കൈമാറാൻ ആഗ്രഹിക്കുന്നു..
 
  സസ്യങ്ങൾ ആവശ്യമുള്ളവർക്ക് സസ്യങ്ങൾ എത്തിച്ചു കൊടുക്കുകയും,ഗാർഡനിങ്ങ് രംഗത്തേക്ക് കടന്നു വരുന്നവർക്ക് ക്ളാസ്സുകൾ സംഘടിപ്പിക്കുകയും ചെയ്തു വരുന്നതിനാൽ ഇപ്പോൾ ജീവിതം കൂടുതൽ തിരക്കുള്ളതായി എന്ന് ദിവ്യ പറഞ്ഞു നിർത്തുമ്പോൾ പ്രത്യാശ പ്പെടുക എന്ന് മുഖവും നിങ്ങളോട് പറയട്ടെ!!!
കൂടുതൽ വിവരങ്ങൾക്ക്  botanical-heaven YouTube channel സന്ദർശിക്കുക....
ജീവിതം കഠിനമോ? ലളിതോത്തരങ്ങൾ (ലതിക ശാലിനി)ജീവിതം കഠിനമോ? ലളിതോത്തരങ്ങൾ (ലതിക ശാലിനി)ജീവിതം കഠിനമോ? ലളിതോത്തരങ്ങൾ (ലതിക ശാലിനി)ജീവിതം കഠിനമോ? ലളിതോത്തരങ്ങൾ (ലതിക ശാലിനി)
Join WhatsApp News
American Mollakka 2021-03-18 22:26:11
ലതിക ശാലിനി സാഹിബ പടം കണ്ടിട്ട് ഇങ്ങള് ബളരെ ചെറുപ്പം. ജീബിതം കണ്ടിട്ടില്ല കയ്യിൽ പണവും കാണും സാഹിബ കയ്യിൽ കായി ഉണ്ടെങ്കിൽ പകുതി മുസിബിത്ത് തീർന്നു. പിന്നെ രോഗവും ഉണ്ടാകരുത്. പണമുള്ളോർ horticulture ഓ പച്ചക്കറിയോ ചെയ്തു ജീബിക്കട്ടെ .അത് എല്ലാബർക്കും ബാധകമല്ല സാഹിബാ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക