Image

ചരിത്രം മാറ്റുന്ന പിണറായി പെരുമ (ജോസ് കാടാപുറം)

Published on 19 March, 2021
ചരിത്രം മാറ്റുന്ന പിണറായി പെരുമ (ജോസ് കാടാപുറം)
പിണറായി മുഖ്യമന്ത്രി ആകുന്നതിനു മുമ്പും അതിന് ശേഷവും എന്നത് കേരളചരിത്രം രേഖപ്പെടുത്താൻ പോകുന്ന നിർണ്ണായകമായ രണ്ട് ചരിത്രഘട്ടങ്ങളാണ്. അത് പാർട്ടിയുടെ ചരിത്രത്തിന്റെയും സുപ്രധാന ഘട്ടങ്ങളാണ്. യഥാർത്ഥ കമ്മ്യൂണിസ്റ്റിനെ ആദ്യം തിരിച്ചറിയുന്നത് കമ്മ്യൂണിസ്റ്റ് വിരുദ്ധരാണ് എന്ന ചൊല്ല് കേരളത്തിൽ അറംപറ്റിയത് പിണറായിയുടെ കാര്യത്തിലാണെന്ന് നിസ്സംശയം പറയാം. ആ തിരിച്ചറിവോടുകൂടിത്തന്നെ പിണറായി വേട്ടയും ആരംഭിച്ചു. 1970 ൽ 26 ആം വയസ്സിൽ അദ്ദേഹം എം എൽ എ ആയി. അന്നുതുടങ്ങി പിണറായി വേട്ടയും. കരുണാകാരന്റെ പോലീസ് രാജ്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ആജ്ഞാനുവർത്തികളായ പോലീസുകാരെക്കൊണ്ട് കസ്റ്റഡിയിൽ എടുപ്പിച്ചു സ്റ്റേഷനിൽവെച്ച് അതിക്രൂരമായ മർദ്ദന മുറകൾക്ക് വിധേയമാക്കി. കൊല്ലാനായിരുന്നു പദ്ധതി. കൂത്തുപറമ്പ് പോലീസിന്റെ കണ്ണുവെട്ടിച്ച് അത് ചെയ്യാൻ കഴിയില്ല എന്ന് വന്നപ്പോൾ അവർ പിൻവാങ്ങുകയാണ് ഉണ്ടായത്. പിണറായിയുടെ ജീവിതം ഇടവേളകളില്ലാത്ത പോരാട്ടത്തിന്റെതാണ്. ചെറുപ്പത്തിൽ ജീവിതസാഹചര്യങ്ങളോട് പോരാടി. തോറ്റുകൊടുത്തില്ല. വളർന്നപ്പോൾ രാഷ്രീയ ശത്രുക്കളും കൂടി. ഇന്നും അതിന് യാതൊരു വ്യത്യാസവും ഇല്ല. പക്ഷേ വിജയന്റെ പ്രത്യേകത കടുത്ത പ്രതിസന്ധികൾ ഉണ്ടാവുമ്പോൾ അതിൽനിന്നും സ്വയം കരുത്താർജ്ജിക്കുന്നു എന്നതാണ്. എന്നാൽ പാർടി തന്നിൽ വിശ്വസിച്ചേൽപ്പിക്കുന്ന ചുമതലകൾ നിറവേറ്റുന്നതിൽ ഒരു വിട്ടുവീഴ്ചയും വരുത്താറില്ല. പിണറായിയുടെ എതിരാളികൾ രാഷ്ട്രീയ എതിരാളികൾ മാത്രമല്ല.

ഒരു വശത്ത് എപ്പോഴും അവരുണ്ടാവും അവർക്ക് സഹായകരമായി മാധ്യമ സിൻഡിക്കേറ്റും പല കാലങ്ങളായി പാർട്ടിയിൽ നിന്നും പല ഘട്ടങ്ങളിൽ പുറത്താക്കപ്പെട്ടവരും പഴയകാല നാക്സലൈറ്റുകളും എന്തിനേറെ പരിസ്ഥിതിവാദികൾ വരെയുണ്ടാവും. ഇത്തരം ഒരു സാഹചര്യം സൃഷ്ടിച്ചത് പാർട്ടിയിലെ വിഭാഗീയതയുടെ കാലത്താണ്. അദ്ദേഹം പാർട്ടി സെക്രട്ടറിയായിരിക്കുന്ന നീണ്ടകാലം. അന്തരീക്ഷത്തിൽ നിന്നും ആവാഹിച്ചെടുത്ത ലാവ് ലിൻ കേസും. പിണറായിയെ മോശക്കാരനാക്കാൻ മാധ്യമങ്ങൾ മത്സരിച്ച കാലം. അതെല്ലാം നടക്കുമ്പോഴും പിണറായി ദുർബ്ബലനാവുകയായിരുന്നില്ല. ശക്തിയാർജ്ജിക്കുകയായിരുന്നു. വിഭാഗീയതയുടെ കാലത്ത് പിണറായി അല്ല പാർട്ടി തലപ്പത്തെങ്കിൽ എന്താകുമായിരുന്നു എന്ന് പറയാനാവില്ല. ഇപ്പോൾ വീണ്ടുമൊരു തെരഞ്ഞെടുപ്പ്. പിണറായി എങ്ങനെ ഇലക്ഷൻ നയിക്കുമെന്ന് ഇന്നാരും ചോദിക്കുമെന്ന് തോന്നുന്നില്ല. കാരണം തെളിവ് അവരുടെ കണ്മുന്നിലുണ്ട്. മലപ്പുറത്തിന്റെ മണ്ണിൽ അഭൂതപൂർവ്വമായ ജനാവലിയാണ് അദ്ദേഹത്തെ വരവേൽക്കുന്നത്. മലപ്പുറവും മാറുകയാണ്. 5 വർഷംകൊണ്ട് പിണറായി ചിത്രമാകെ മാറ്റി വരച്ചിരിക്കുന്നു. മനോഹരമായി ചിരിക്കുന്ന പിണറായി, മനുഷ്യസ്നേഹിയായ കുടുംബ കാരണവർ, എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുന്ന ഭരണകർത്താവ്, നവകേരള ശില്പി. സാധാരണ തെരഞ്ഞെടുപ്പുകൾ വരുമ്പോൾ ജനം ആവലാതികളുടെ വലിയ ഭാണ്ഡക്കെട്ടഴിച്ച് ആവലാതികളും പ്രതിഷേധവും ഭരണവിരുദ്ധ വികാരവും എല്ലാമായി സംഘർഷഭരിതമായിരിക്കും. എന്നാൽ ഇപ്പോൾ സാഹചര്യം മൊത്തം മാറിയിരിക്കുന്നു. ഇരട്ടച്ചങ്ക ഐ ലൈക് യു എന്നത് അടുക്കളകളുടെ ഹാഷ് ടാഗ് ആയി മാറിയിരിക്കുന്നു. ആബാലവൃദ്ധം ജനങ്ങൾ തുടർഭരണത്തിനായി അഭിലഷിക്കുന്നു. പിണറായി ഇന്നൊരു വികാരമാണ്. വികസനം മാത്രം ജനങ്ങളിൽ എത്തിച്ച് ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ച് മുന്നേറാം.

പിണറായി യോളം വേട്ടയാടപെട്ട മറ്റൊരു നേതാവില്ല  ആലോചിച്ചു നോക്കൂ എത്ര മുഖ്യ മന്ത്രിമാരുടെ അച്ചന്റെ പേര് നമുക്കറിയാം അവരുടെ തൊഴിലറിയാം ഓർത്തു നോക്കൂ മാധ്യമ സിണ്ടിക്കേറ്റുകൾ ഒന്നിച്ചു നിന്ന വേട്ടയാടിയപ്പോൾ  ജനങ്ങൾ തീർത്ത കവചം- ഇതിനടയിൽ  എന്നിട്ടും പിണറായി നമുക്കു നൽകിയ സുരക്ഷയുടെ കവചം അവിടെയാണ് മലയാളി അടിയറവു പറഞ്ഞത് ..എങ്കിൽ പിന്നെ നമ്മൾ ഒന്നിച്ചിറങ്ങുകയല്ലേ എന്ന സമത്വ മുദ്രവാക്യത്തിലൂടെ സ്വന്തം ചികില്സ മാറ്റിവച്ചു ദുരന്തമുഖത്തു ഇറങ്ങിയ ആദ്യ മുഖ്യൻ ..മറക്കാനാകാത്ത അതിജീവനത്തിന്റെ 5  വർഷങ്ങൾ ...ഉറപ്പാണ് കേരളം, തുടർഭരണം ലഭിച്ചാൽ എൽഡിഫിനു അഹന്കാരം കൂടുമെന്നു പറയുന്നവരെ ജനം പുച്ഛിച്ചു തള്ളുന്നത് ,ഉറപ്പാണ് കേരളം ,ഉറപ്പാണ് വികസനം, ഉറപ്പാണ് ജനഹിതം, ഉറച്ചിതാ   മുന്നോട്ടു  ....ഉറപ്പാണ് എൽഡിഎഫ്. അതിൽ തർക്കമില്ല.വാഗ്ദാനങ്ങൾ പാലിക്കാനുള്ളതാണ് എന്ന ഉറപ്പ് ജനങ്ങൾക്ക് ലഭിച്ച അഞ്ചുവർഷങ്ങളാണ് കടന്നുപോയത് നിപ്പയും ഓഖിയും പ്രളയവും കോവിഡും ഒന്നിനു പിറകെ ഒന്നായി വന്നപ്പോൾ നാം അതിജീവിക്കുമെന്ന ഉറപ്പുമായി സർക്കാർ മുന്നിൽത്തന്നെ നിന്നു. പണവും ഭരണയന്ത്രവും ആ ലക്ഷ്യത്തിനുവേണ്ടി ചലിച്ചു. ഏറ്റവും പാവപ്പെട്ടവരുടെയും മിണ്ടാപ്രാണികളുടെയും വരെ ജീവിതത്തിലേയ്ക്ക് കരുതലിന്റെ കരങ്ങൾ നീണ്ടുവന്നു. പാവങ്ങളുടെ ജീവിതത്തെ ആ കരങ്ങൾ താങ്ങി നിർത്തി. ഉറപ്പിന്റെ കരുത്ത് സമൂഹം തൊട്ടറിഞ്ഞു. ഉറപ്പാണ് കേരളം ,ഉറപ്പാണ് വികസനം, ഉറപ്പാണ്   ജനഹിതം, ഉറച്ചിതാ   മുന്നോട്ടു  ......
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക