-->

Sangadana

നായ്ക്കളുടെ ആക്രമണത്തില്‍ മൂന്നു വയസ്സുകാരനു ദാരുണാന്ത്യം

പി പി ചെറിയാന്‍

Published

on


ന്യൂജഴ്‌സി : ന്യൂജഴ്‌സിയിലെ വീടിനു പുറകില്‍ കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരന് അയല്‍വാസിയുടെ  രണ്ടു പിറ്റ്ബുളുകളുടെ ആക്രമണത്തില്‍ ദയനീയ അന്ത്യം. കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന മാതാവിനേയും നായ്ക്കള്‍ ആക്രമിച്ചെങ്കിലും പരുക്കുകളോടെ രക്ഷപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു സംഭവം.
ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലിനില്‍ താമസിച്ചിരുന്ന ഈ കുടുംബം മൂന്നുമാസം മുന്‍പാണു കുട്ടികള്‍ക്കു കളിക്കാന്‍ സൗകര്യമുള്ള വീടുവാങ്ങി ന്യൂജഴ്‌സിയിലേക്കു താമസം മാറ്റിയത്. നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു രക്തത്തില്‍ കുളിച്ചുകിടന്നിരുന്ന അസീസ് അഹമ്മദിനെ (3) ഹെലികോപ്റ്ററില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് പിന്നീട് നായ്ക്കളെ വെടിവച്ചു കൊന്നു.

വീടിനകത്തുണ്ടായിരുന്ന 10 വയസ്സുള്ള സഹോദരന്‍ സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്നു. കുട്ടി സംഭവം കണ്ടു നിലവിളിച്ചു.

ആശുപത്രിയില്‍ പരുക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന മാതാവ് മയക്കത്തില്‍ നിന്നും ഉണരുമ്പോള്‍ മകനെ വിളിച്ചു കരയുന്നത് ആശുപത്രി ജീവനക്കാരുടെ കണ്ണലിയിപ്പിക്കുന്നതായിരുന്നു. കുട്ടിയുടെ സംസ്‌ക്കാരചടങ്ങുകള്‍ക്കും, മാതാവിന്റെ ചികിത്സയ്ക്കുമായി ഗൊ ഫണ്ടു മി പേജ് ആരംഭിച്ചിട്ടുണ്ട്. Victim Aziz Ahmed (Go Fund ME)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മിന്നാമിന്നികള്‍ -1: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോന്‍)

നഴ്സുമാർക്കായി നൈന -ഡെയ്സി സംയുക്‌ത അവാർഡ് സമ്മാനിക്കുന്നു

ഓസ്കർ ; നൊമാഡ്‌ലാൻഡിനു സാധ്യത

കൊറോണയുടെ രണ്ടാം വരവില്‍ വിറങ്ങലിച്ച് ഇന്ത്യ(ജോബിന്‍സ് തോമസ്)

മരക്കൊമ്പിലെ ചുവന്ന പൂവ് (കഥ: ബാബു പാറയ്ക്കല്‍)

ഫെഡക്‌സ് കേന്ദ്രത്തിൽ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു

ഏഷ്യയില്‍ നിന്ന് ആഫ്രിക്കയിലേക്ക്- 4: പെണ്‍കിളികള്‍ ചില്ലറക്കാരികളല്ല (ജിഷ.യു.സി)

ഒരിക്കൽക്കൂടി…(ചെറുകഥ:സിസിൽ മാത്യു കുടിലിൽ)

മകളെ പീഡിപ്പിച്ച പ്രതിയുടെ കുടുംബത്തിലെ ആറുപേരെ പിതാവ് വെട്ടിക്കൊന്നു

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ജയ് വിളിക്കാം ഈ ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

ശ്യാം ശങ്കര്‍പ്രസിഡന്റ്; ഡോ. സിനു പോള്‍ സെക്രട്ടറി

രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷന്‍ : വി ടി ബല്‍റാം

ഷാജി രാമപുരം, ജീമോന്‍ റാന്നി - നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമാ ഭദ്രസന മീഡിയ കമ്മിറ്റിയില്‍

എച്ച് ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ പുതിയ പ്രചാരണപരിപാടികളുമായി സ്റ്റാര്‍ ഇന്ത്യ

നേമം കെങ്കേമം, പക്ഷേ ആരേ തുണയ്‌ക്കും (മോൻസി കൊടുമൺ)

ഓരോ മുന്നണിക്കും എത്ര സീറ്റ് വീതം കിട്ടും? നിങ്ങളുടെ പ്രവചനം എങ്ങനെ?

സഹായഹസ്തവുമായി സാന്‍ഹൊസെ കെ.സി.സി.എന്‍.സി.

ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് പരാതി

ഇരുണ്ട ഭൂഖണ്ഡത്തിലേക്കൊരു യാത്ര -2 : വജ്രത്തിളക്കമുള്ള കാരുണ്യം (ജിഷ.യു.സി)

നല്ല മലയാളിയായില്ലെങ്കിലും നല്ല മനുഷ്യനായാൽ മതി: സക്കറിയ (പി ഡി ജോര്‍ജ് നടവയല്‍)

ഫോമായുടെ കേരള തെരെഞ്ഞടുപ്പ് ചർച്ച: ഇന്ന് വൈകുന്നേരം 9.30 PM EST ന്

ചിക്കാഗോക്കടുത്ത് വാഹനാപകടം: മലയാളി യുവാവ് മരിച്ചു

ഫോമയുടെ അനുശോചന യോഗം ഇന്ന്

കൊളറാഡോ വെടിവയ്‌പിൽ പോലീസ് ഓഫീസറടക്കം 10 മരണം; അക്രമി 21-കാരൻ

കൊളറാഡോ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവയ്പ്പ്: പൊലീസ് ഓഫിസര്‍ ഉള്‍പ്പെടെ പത്തു മരണം

കൊളറാഡോയിൽ ഗ്രോസറി സ്റ്റോറിൽ വെടിവയ്‌പിൽ പോലീസ് ഓഫീസറടക്കം 10 മരണം

കേരളത്തില്‍ യുഡിഎഫ് തരംഗം-(ചാരുമൂട് ജോസ്)

ബിജെപി സ്ഥാനാര്‍ഥികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. …..

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ വാക്ശരങ്ങള്‍ പെയ്തിറങ്ങിയ ഇലക്ഷന്‍ ഡിബേറ്റ്. മൂന്നു മുന്നണി നേതാക്കളും നേര്‍ക്കുനേര്‍.

View More