മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ‘ബാറോസി ന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ കൊച്ചിയിലെ നവോദയ സ്റ്റുഡിയോയില്‍ പുരോഗമിക്കുകയാണ്. ജിജോ പുന്നൂസ് ആണ് തിരക്കഥാകൃത്ത്.
കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം. അറബിക്കഥകള്‍ വിസമയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസിന്‍റെ തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകം തീര്‍ക്കണമെന്നാണ് എന്‍റെ സ്വപ്നം’- മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചതിങ്ങനെ.
ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തയനുസരിച്ച്, ചിത്രത്തില്‍ പൃഥ്വിരാജ് മാത്രമല്ല, പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട മറ്റു താരങ്ങളും പിന്നണിയില്‍ ഉണ്ട് എന്നാണ്.വോയിസ് ഓവറിനായി മലയാളത്തില്‍ മമ്മൂട്ടി, തമിഴില്‍ അജിത്, ഹിന്ദിയില്‍ ഷാരൂഖ് ഖാന്‍, തെലുങ്കില്‍ ചിരഞ്ജീവി എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല