നടന് മണികണ്ഠന് ആചാരിക്ക് ആണ്‍കുഞ്ഞ്. നടന് തന്നെയാണ് അച്ഛനായ സന്തോഷം ആരാധകരെ അറിയിച്ചിരിക്കുന്നത്. "എനിക്ക് കുഞ്ഞ് പിറന്നിരിക്കുന്നു .... ഞാന്‍ അഛനായ വിവരം സന്തോഷത്തോടെ അറിയിക്കട്ടെ....", എന്നാണ് മകന് പിറന്ന വിവരം അറിയിച്ച് മണികണ്ഠന് കുറിച്ചത്. 'നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി പറയുന്നില്ല , നന്ദിയോടെ ജീവിക്കാം' എന്നും കുറിച്ചിട്ടുണ്ട്. മകനെ എടുത്തുപിടിച്ചുള്ള അമ്മയുടെ ചിത്രം പങ്കുവച്ച് 'ബാലനാടാ' എന്ന് എഴുതിയാണ് മണികണ്ഠന് സന്തോഷം പങ്കുവച്ചത്.
കമ്മട്ടിപ്പാടം എന്ന സിനിമയിലെ ബാലന് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ താരമാണ് നടന് മണികണ്ഠന് ആചാരി. രജനീകാന്ത് ചിത്രം പേട്ടയിലും മമ്മൂട്ടിയുടെ മാമാങ്കത്തിലും മണികണ്ഠന് പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
തുറമുഖം, അനുഗ്രഹീതന്‍ ആന്റണി, തുടങ്ങിയ ചിത്രളാണ് മണികണ്ഠന്റേതായി ഇനി റിലീസിന് തയ്യാറെടുക്കുന്നത്. 'കോബ്ര'യില്‍ ഇര്ഫാന് പത്താനൊപ്പവും വിജയ് സേതുപതിക്കൊപ്പവും മണികണ്ഠന് അഭിനയിച്ചിട്ടുണ്ട്.
ലോക്ക്ഡൗണ്‍ കാലത്തായിരുന്നു മണികണ്ഠന്റെയും അഞ്ജലിയുടെയും വിവാഹം.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല