Image

പൗരത്വത്തെക്കുറിച്ച്‌ പറയുന്ന അമീറാ റിലീസിനൊരുങ്ങുന്നു

Published on 19 March, 2021
പൗരത്വത്തെക്കുറിച്ച്‌ പറയുന്ന അമീറാ റിലീസിനൊരുങ്ങുന്നു
പൗരത്വത്തെക്കുറിച്ച്‌ പറയുന്ന ചിത്രം 'അമീറാ' റിലീസിനൊരുങ്ങുന്നു. മേയ് മാസത്തില്‍ ഒടിടി റിലീസിനൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റിയാസ് മുഹമ്മദാണ്. പൗരത്വ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകളിലൂന്നി സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് തന്റെ ആദ്യ ചിത്രമായ 'അമീറ'യിലൂടെ സംവിധായകന്‍ പറയുന്നത്. 

മിശ്രവിവാഹവും ദമ്ബതികളുടെ മരണ ശേഷം കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളും പ്രശ്നങ്ങളും അതിജീവനവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബാലനടി മീനാക്ഷിയാണ് ചിത്രത്തില്‍ അമീറാ ആയെത്തുന്നത്. മീനാക്ഷിയുടെ അച്ഛന്‍ അനൂപ് ആര്‍. പാദുവ, സമീര്‍ മുഹമ്മദ് എന്നിവരാണ് തിരക്കഥാകൃത്തുക്കള്‍.

 അമീറയുടെയും, അമീന്‍ എന്ന സഹോദരന്റെയും കഥ പറയുന്ന ചിത്രത്തില്‍ സഹോദരങ്ങളായെത്തുന്നതും മീനാക്ഷിയും സഹോദരന്‍ ഹാരിഷും തന്നെയാണ്. അയ്യപ്പനും കോശിയും എന്ന ചിത്തത്തിലെ കുമാരന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ കോട്ടയം രമേശ് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കോട്ടയം പുരുഷന്‍, സംവിധായകന്‍ ബോബന്‍ സാമുവല്‍, സുമേഷ് ഗുഡ്ലക്ക്, മീനാക്ഷി മഹേഷ്, സന്ധ്യ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക