-->

Sangadana

പ്രസ്‌ ക്ലബിന്റെ ഇലക്ഷൻ ഡിബേറ്റ് ശനിയാഴ്ച ഉച്ചക്ക് ന്യൂ യോർക്ക് സമയം 12 മണിക്ക്

Published

on

നോര്‍ത്തമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ  തെരെഞ്ഞെടുപ്പ് സംവാദം ശനിയാഴ്ച ഉച്ചക്ക് 12  മണിക്ക് (ഈസ്റ്റേൺ ടൈം), സൂമില്‍ നടക്കും.  കേരളത്തിലെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരുമായി  അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും, രാഷ്ട്രീയ താല്പര്യമുള്ള അമേരിക്കന്‍ മലയാളികള്‍ക്കും  സംവദിക്കാനുള്ള അവസരം ഇന്ത്യ പ്രസ് ക്ലബ് ഒരുക്കുകയാണ്.

മുന്നണികളെ പ്രതിനിധീകരിച്ച് രാജു എബ്രഹാം എം.എല്‍.എ (എല്‍.ഡി.എഫ്),  കെ.പി.സി.സി. സെക്രട്ടറി സി.എസ. ശ്രീനിവാസ് (യു.ഡി.എഫ്),  ബി.ജെ.പി മുന്‍ സ്‌റേറ്റ്  സെക്രട്ടറി ബി. രാധാകൃഷ്ണന്‍ (എന്‍.ഡി.എ), എന്നിവരാണ് സംവാദത്തില്‍ പങ്കെടുക്കുന്നത്.

പ്രസ് ക്ലബ് നിയുക്ത പ്രസിഡന്റ് സുനിൽ തൈമറ്റം, മാധ്യമപ്രവർത്തകൻ ജിനേഷ് തമ്പി എന്നിവരാണ് മോഡറേറ്റർമാർ.

ഇവരോടൊപ്പം അമേരിക്കയിലെ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അണിനിരക്കും.  

പ്രസ് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ 'മാധ്യമ സംഗമം 2021' മുതിര്‍ന്ന മൂന്നു മാധ്യമ പ്രവര്‍ത്തകരായ ആര്‍.ശ്രീകണ്ഠന്‍ നായര്‍, എം.ജി. രാധാകൃഷ്ണന്‍, എന്‍.പി.ചന്ദ്രശേഖര്‍ എന്നിവരെ പങ്കെടുപ്പിച്ചു നടത്തിയതിനു ശേഷം ഇന്ത്യ പ്രസ് ക്ലബ് ഒരുക്കുന്ന ഈ ഇലക്ഷന്‍ ഡിബേറ്റിനു വമ്പിച്ച പ്രതികരണമാണുള്ളത്. ഒട്ടേറെ പേര്  രജിസ്റ്റര്‍ ചെയ്തു.

ഇതാദ്യമായാണ് പ്രസ് ക്ലബ് കേരള ഇലക്ഷനെപ്പറ്റി സംവാദം സംഘടിപ്പിക്കുന്നത്. അടുത്ത പ്രോഗ്രാം  വിവിധ അമേരിക്കൻ സംഘടനകളെ ഒരേ വേദിയിൽ കൊണ്ട് വരുന്ന റൌണ്ട് ടേബിൾ ആണ്

നിശബ്ദമായ പ്രവർത്തനങ്ങളിലൂടെയാണ് പ്രസ് ക്ലബ് ശ്രദ്ധേയമാകുന്നത്. കേരളത്തിൽ അപകടത്തിൽ പെട്ട്  എട്ടു വർഷമായി കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാത്ത മാധ്യമ പ്രവര്ത്തകന് സഹായമെത്തിച്ചതാണ് അടുത്തയിടക്ക് നടത്തിയ ചാരിറ്റി പ്രവർത്തനം.

കേരളത്തിലെ മാധ്യമ പ്രവർത്തകർക്കുള്ള ഏറ്റവും വലിയ അവാർഡായ മാധ്യമ ശ്രീക്ക് അപേക്ഷകൾ ഇപ്പോൾ സ്വീകരിക്കുന്നു.

കേരളത്തിലെ യുവ പത്രപ്രവർത്തകാരെ പ്രോത്സാഹിപ്പിക്കാനുള്ള സ്റ്റെപ്പ് പദ്ധതിയും തുടരുന്നു.

നവംബർ  12, 13, 14   തീയതികളിൽ ചിക്കാഗോയിൽ നടക്കുന്ന അന്തരാഷ്ട്ര കോൺഫ്രൻസിനുള്ള ഒരുക്കത്തിലാണിപ്പോൾ

ഇലെക്ഷൻ സംവാദത്തിൽ കഴിയുന്നത്ര പേര് പങ്കെടുക്കാൻ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രഷറർ ജീമോൻ ജേക്കബ് എന്നിവർ അഭ്യർത്ഥിച്ചു.

പങ്കെടുക്കുന്നവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാം. പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യുക

www.indiapressclubna.org/electiondebate.  

കൂടുതല്‍ വിവരങ്ങള്‍ക്ക് 9176621122


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മിന്നാമിന്നികള്‍ -1: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോന്‍)

നഴ്സുമാർക്കായി നൈന -ഡെയ്സി സംയുക്‌ത അവാർഡ് സമ്മാനിക്കുന്നു

ഓസ്കർ ; നൊമാഡ്‌ലാൻഡിനു സാധ്യത

കൊറോണയുടെ രണ്ടാം വരവില്‍ വിറങ്ങലിച്ച് ഇന്ത്യ(ജോബിന്‍സ് തോമസ്)

മരക്കൊമ്പിലെ ചുവന്ന പൂവ് (കഥ: ബാബു പാറയ്ക്കല്‍)

ഫെഡക്‌സ് കേന്ദ്രത്തിൽ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു

ഏഷ്യയില്‍ നിന്ന് ആഫ്രിക്കയിലേക്ക്- 4: പെണ്‍കിളികള്‍ ചില്ലറക്കാരികളല്ല (ജിഷ.യു.സി)

ഒരിക്കൽക്കൂടി…(ചെറുകഥ:സിസിൽ മാത്യു കുടിലിൽ)

മകളെ പീഡിപ്പിച്ച പ്രതിയുടെ കുടുംബത്തിലെ ആറുപേരെ പിതാവ് വെട്ടിക്കൊന്നു

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ജയ് വിളിക്കാം ഈ ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

ശ്യാം ശങ്കര്‍പ്രസിഡന്റ്; ഡോ. സിനു പോള്‍ സെക്രട്ടറി

രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷന്‍ : വി ടി ബല്‍റാം

ഷാജി രാമപുരം, ജീമോന്‍ റാന്നി - നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമാ ഭദ്രസന മീഡിയ കമ്മിറ്റിയില്‍

എച്ച് ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ പുതിയ പ്രചാരണപരിപാടികളുമായി സ്റ്റാര്‍ ഇന്ത്യ

നേമം കെങ്കേമം, പക്ഷേ ആരേ തുണയ്‌ക്കും (മോൻസി കൊടുമൺ)

ഓരോ മുന്നണിക്കും എത്ര സീറ്റ് വീതം കിട്ടും? നിങ്ങളുടെ പ്രവചനം എങ്ങനെ?

സഹായഹസ്തവുമായി സാന്‍ഹൊസെ കെ.സി.സി.എന്‍.സി.

ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് പരാതി

ഇരുണ്ട ഭൂഖണ്ഡത്തിലേക്കൊരു യാത്ര -2 : വജ്രത്തിളക്കമുള്ള കാരുണ്യം (ജിഷ.യു.സി)

നല്ല മലയാളിയായില്ലെങ്കിലും നല്ല മനുഷ്യനായാൽ മതി: സക്കറിയ (പി ഡി ജോര്‍ജ് നടവയല്‍)

ഫോമായുടെ കേരള തെരെഞ്ഞടുപ്പ് ചർച്ച: ഇന്ന് വൈകുന്നേരം 9.30 PM EST ന്

ചിക്കാഗോക്കടുത്ത് വാഹനാപകടം: മലയാളി യുവാവ് മരിച്ചു

ഫോമയുടെ അനുശോചന യോഗം ഇന്ന്

കൊളറാഡോ വെടിവയ്‌പിൽ പോലീസ് ഓഫീസറടക്കം 10 മരണം; അക്രമി 21-കാരൻ

കൊളറാഡോ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവയ്പ്പ്: പൊലീസ് ഓഫിസര്‍ ഉള്‍പ്പെടെ പത്തു മരണം

കൊളറാഡോയിൽ ഗ്രോസറി സ്റ്റോറിൽ വെടിവയ്‌പിൽ പോലീസ് ഓഫീസറടക്കം 10 മരണം

കേരളത്തില്‍ യുഡിഎഫ് തരംഗം-(ചാരുമൂട് ജോസ്)

ബിജെപി സ്ഥാനാര്‍ഥികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. …..

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ വാക്ശരങ്ങള്‍ പെയ്തിറങ്ങിയ ഇലക്ഷന്‍ ഡിബേറ്റ്. മൂന്നു മുന്നണി നേതാക്കളും നേര്‍ക്കുനേര്‍.

View More