Image

മാറുന്ന മതഭാവങ്ങള്‍ (ലേഖനം: ജോണ്‍ വേറ്റം)

Published on 19 March, 2021
 മാറുന്ന മതഭാവങ്ങള്‍ (ലേഖനം: ജോണ്‍ വേറ്റം)
എല്ലാ മനുഷ്യസൃഷ്ടികളും  മനുഷ്യന്‍റെ നൈസര്‍ഗ്ഗിക ശക്തിയെന്ന ബുദ്ധിയില്‍ ഉണ്ടായതാണ്!  ആകാശവും ഭൂമിയും അവന്‍റെ ചിന്തകള്‍ക്ക് കാരണമായി.  ഭുമിയെ    സംബന്ധിച്ചു കണ്ടെത്തിയ യഥാര്‍ത്ഥൃം അവന്‍ കുറിച്ചിട്ടു.  ശക്തികളുടെ സമൂല      മാണ് പ്രപഞ്ചം!  അതിന്‍റെ ഉറവിടം  അന്വേഷിച്ചു മനുഷ്യന്‍  ആകാശയാത്ര തുടരു   ന്നു.  സകല മതങ്ങളും, മതസിദ്ധാന്തങ്ങളും, മതഗ്രന്ഥങ്ങളും,  ശാസ്ത്രങ്ങളും മനുഷ്യബുദ്ധിയുടെ ഫലങ്ങളാണ്!  സ്വഭൂവായ  മതങ്ങളും, മതഗ്രന്ഥങ്ങളും,ശാസ്ത്രങ്ങ ളും  സിദ്ധാന്തങ്ങളുമുണ്ടോ?  ആകാശത്തും ഭൂമിയിലും  വെള്ളത്തിലുമുള്ള സര്‍വ്വ  തിനും പേരുകള്‍  നല്കിയത്  മനുഷ്യനാണ്!

ആധുനിക മനുഷ്യനുലഭിച്ച  അതിശയകരമായ  വികസനപുരോഗതിക്കും അര്‍ത്ഥമുള്ളജ്ഞാനത്തിനും  ഇക്കഴിഞ്ഞ  അര നുറ്റാണ്ട്  സാക്ഷിയാണ്!  ആ    കാശത്ത്‌  ആയുധപ്പുര സ്ഥാപിച്ചു ഗ്രഹങ്ങളിലേക്ക് യാത്ര തുടരുന്ന  അവന്‍റെബുദ്ധിവിസ്മയനീയം!  എന്നുവരികിലും,  അവന്‍റെ  ജന്മഭുമിയില്‍, സ്നേഹ ത്തിന്‍റെ വിശുദ്ധവഴികളില്‍, എന്ത് സംഭവിക്കുന്നു? 

ലോകമെമ്പാടും സാക്ഷരത വര്‍ദ്ധിച്ചു. ജീവിതസാഹചര്യം വ്യത്യാസപ്പെട്ടു.  വിശ്വാസങ്ങള്‍  ഏറക്കുറെ  നവീകരിക്കപ്പെട്ടു.  അറിവ് സമ്പാദിക്കുവാനുള്ള വിശാലമായ  സൌകര്യങ്ങള്‍ ഉണ്ടായി.  ജനങ്ങളും മതങ്ങളും  രാഷ്ട്രീ    യ സംഘടനകളും വര്‍ദ്ധിച്ചു.  അവ ഭൂമുഖത്തിന്‍റെ  പ്രസാദഭാവം മാറ്റി.  ജന   ങ്ങളിലധികവും ആരാധനയും ഭക്തിയുമുള്ള  ഈശ്വരവിശ്വാസികളും  ചിന്തകരുമായി.  എങ്കിലും,  കാലാനുസൃതമായുണ്ടായമാറ്റങ്ങള്‍ക്കൊപ്പം  മത രാഷ്ട്രീയ സംഘര്‍ഷങ്ങളും  സാര്‍വ്വര്‍ത്രിക സങ്കുലതയുമുണ്ടായി.  മതേതര   സിദ്ധാന്തങ്ങളും വിപ്ലവചിന്തകളുംപ്രചരിച്ചു!  അവ ജനകോടികളുടെ  ജീ     വിതത്തെ ബാധിച്ചു.  മതങ്ങളിലും രാഷ്ട്രീയകക്ഷികളിലുംതീവ്രബന്ധം  മറഞ്ഞുനിന്നു.അക്രമവുംഅഴിമതിയും  പ്രവര്‍ത്തനങ്ങളുടെ ഭാഗമായി.വിമര്‍ശനങ്ങളും വെല്ലുവിളികളും ഉയര്‍ന്നു. വിവിധരൂപങ്ങളില്‍ തിന്മ വന്നു.

മതവിദ്വേഷവും പക്ഷപാതവും  എന്തുകൊണ്ട് പ്രകടമായി?അവഗണനയും   അവകാശനിഷേധവുമാണ്  അതിന്‍റെകാരണമെന്ന് സ്വഭാവശാസ്ത്രം.  നികൃഷ്ടനിയമങ്ങള്‍ ജീവരക്ഷ നഷ്ടപ്പെടുത്തുമെന്നു താവൌയിസം.  ഒരിക്ക  ലും കൊല ചെയ്യരുതെന്ന് ജൈനമതം.  ശത്രുവിനെപ്പോലുംസഹോദരനാ      യിക്കരുതി സ്നേഹിക്കയും സഹായിക്കുകയും ചെയ്യണമെന്നുക്രിസ്തുമതം. പ്രശ്നപരിഹാരത്തിനു വേണ്ടത്  ശുദ്ധമനസാക്ഷിയെന്നു ആദര്‍ശവാദം.  പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവും പരമാധികാരിയും  പരിപാലകാനുമായി ദൈവത്തെകാണുന്നവര്‍ അനുരഞ്ജനത്തിലും ആത്മീയതയിലും  ഉറച്ചുനില്കണമെന്നു    മറ്റൊരു ചിന്ത!  അങ്ങനെയാണെങ്കിലും,  വിഭാഗീയത വേണമെന്ന് മതങ്ങള്‍     ക്ക്  നിര്‍ബന്ധം.  അതുകൊണ്ട്, ആദര്‍ശഭിന്നതയുണ്ടായി.  നന്മ വിതക്കാന്‍    സ്ഥാപിതമായ മതങ്ങളില്‍ പ്രവര്‍ത്തനദോഷത്തിന്‍റെ പ്രസരം.

വഴിതെറ്റിക്കുന്നവയെന്നആരോപണത്താല്‍, കുറെ ശാസ്‌ത്രസിദ്ധാന്ത ങ്ങളെ മതങ്ങള്‍ആംഗീകരിക്കുന്നില്ല.  പ്രപഞ്ചം സംബന്ധിച്ചു പൂര്‍ണ്ണജ്ഞാ നംപ്രാപിക്കാത്ത പരിണാമോപദേശത്തെ ചില രാശ്ടീയകക്ഷികള്‍  പിന്തുണ  ക്കുന്നു.  സന്തുഷ്ടി നേടുന്നതിന്; ഭ്രൂണഹത്യ, മയക്കുമരുന്നുപയോഗം,ലൈംഗികതിന്മ,സ്വവര്‍ഗ്ഗരതി  എന്നിവ  അനുവദിക്കുകയും, മതവിശ്വാസങ്ങളെ അവഗണിക്കയും, പഴിക്കുകയും ചെയ്യുന്ന ഏതാനം രാഷ്ട്രിയ പാര്‍ട്ടികളുമുണ്ടായി. ദൈവത്തെക്കാളധികം ഭരണച്ചുമതലകളെ മാനിക്കണമെന്ന് അവ ഉപദേശിക്കാറുണ്ട്. അവര്‍ക്ക് പിന്തുണ നല്‍കുന്നഏതാനും മതവിഭാഗങ്ങളുണ്ട്.  അതിനൂദാഹരണമാണ് ചുരുക്കം വിഭക്തസഭകള്‍.
 
ഏകത്വത്തില്‍നിന്നും  ബഹുത്വത്തിലേക്ക് ചിതറിപ്പോയക്രിസ്തുസഭയു  ടെആദ്യവിശ്വാസത്തിലുണ്ടാക്കിയസാരമായമാറ്റം  ആധുനികതനന്നേഓര്‍ക്കുന്നില്ല! “ ആദ്യവിശ്വാസംതള്ളിക്കളയുന്നവര്‍ക്ക് ശിക്ഷയുണ്ട് “ ( 1  തിമൊഥെയൊസ്‌5:12 ) എന്ന മുന്നറിയിപ്പ്  തുടച്ചുകളഞ്ഞില്ല! പക്ഷേ, പലതരത്തില്‍ തിരുത്തി! വിശ്വാസ പ്രമാണങ്ങള്‍ക്കുംപ്രവര്‍ത്തികള്‍ക്കും തമ്മില്‍  ചേര്‍ച്ചയില്ലാതായി.  സകല ജനതകള്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ച പാരമ്പര്യം നിലച്ചു. പ്രാര്‍ത്ഥനകളെതരംതിരിച്ചുവിലയിട്ട്  ഇപ്പോള്‍വില്കു  ന്നു!ദൈവത്തോടുള്ള പ്രാര്‍ത്ഥന, തനിക്കും, കുടുംബത്തിനും,സ്വന്തസഭയിലുള്ളവര്‍ക്കും മാത്രമാക്കി.  ഇതര മതങ്ങളോടുണ്ടായിരുന്ന ഇണക്കങ്ങള്‍ ക്രമേണ പിണക്കങ്ങളായി.  ഭൂരിപക്ഷഭരണരീതി നിലവില്‍ വന്നു.വിശ്വാസപ്രമാണങ്ങള്‍  വിമര്‍ശിക്കപ്പെട്ടതോടെ, കുറെ സഭകള്‍ തമ്മില്‍  സമാന്തരങ്ങളായി.  ഇപ്പോള്‍,കാര്യം സാധിക്കാന്‍വേണ്ടി,ശ്രേഷ്ഠതവിട്ടു, ഈശ്വരനിഷേധികളായ  രാഷ്ട്രീയ സംഘടനകളെ ആശ്രയിച്ചു.അത്‌ക്രൈസ്തവമുല്യങ്ങളില്‍  ച്യുതിയുണ്ടാക്കി!

ആത്മവിദ്യ,ആഭിചാരകര്‍മ്മം,  ഉച്ചാടനകര്‍മ്മം, ഭൂതവിദ്യ, വുഡുയിസം  എന്നിവചിലമതങ്ങളുടെഭാഗമായി.  ചികിത്സക്കും, ദ്രോഹത്തിനും, പ്രതികാരത്തിനും,രാഷ്ട്രിയതിരഞ്ഞെടുപ്പിനും,വശീകരണത്തിനും, വന്ധ്യവി  ചേ്ഛദനത്തിനും ഉപയോഗിക്കുന്നു!  പൊതുവേദികളില്‍  രോഗശാന്തിനല്കാ    ന്‍ വരം ലഭിച്ചവരും  അവതരിച്ചു. ദൈവത്തെ ആരാധിക്കയും  തത്സമയം   പാപത്തെ ആശ്ലേഷിക്കുകയും ചെയ്യുന്ന ദൈവദാസന്മാരുമുണ്ടായി.  “ നിങ്ങള്‍ക്ക്  കര്‍ത്താവിന്‍റെ പാനപാത്രവും ഭുതങ്ങളുടെപാനപാത്രവുംകുടിപ്പാ    ന്‍ പാടില്ല“ എന്ന  നിര്‍ദ്ദേശം അവര്‍ അവഗണിച്ചു!സൂത്രശാലികള്‍  മതപരിവര്‍ത്തനം  ഒരുനല്ലധനാഗമമാര്‍ഗ്ഗമാക്കി.
അനാഥരുടെയും അംഗഹീനരുടെയും രോഗികളുടെയും ആഹാരത്തിനും വസ്ത്രത്തിനും കിടപ്പറയ്ക്കും ചികിത്സക്കും  വേണ്ടി നല്‍കപ്പെടുന്ന സഹായധനം; പൂഴ്ത്തിവച്ചും  ദുഷ്കര്‍മ്മങ്ങള്‍ക്കുപയോഗിച്ചും സ്വകാര്യസ്വ   ത്താക്കിയും അനുഭവിക്കുന്ന,  അടവുനയങ്ങളും തറവേലകളും അഭ്യസിച്ച,    ആചാര്യന്മാരും  ദൈവനാമത്തില്‍ പ്രവര്‍ത്തിക്കുന്നു.
 
സര്‍വ്വമതസഖ്യത്തിനും സാധുജനപരിപാലനത്തിനുംഅജ്ഞത ബാധിച്ചവര്‍ക്ക് അറിവ് നല്കുന്നതിനും വേണ്ടി  ജീവിതം  പൂര്‍ണ്ണമായും  സമര്‍പ്പിച്ചു, മരണഭയംകൂടാതെ  ലോകമെമ്പാടും  സഞ്ചരിച്ച്,  കാരുണൃത്തിന്‍റെയും സ്നേഹത്തിന്‍റെയും    അണയാദീപാങ്ങളായി പ്രകാശിക്കുന്നവര്‍ ഇപ്പോഴുംവിശുദ്ധസഭകളിലുണ്ട്.

മതവും രാഷ്ട്രീയകക്ഷികളും തമ്മില്‍ ചേരുന്നതും,മതനേതൃത്വം രാഷ്ട്രീയത്തെ ആശ്രയിക്കുന്നതും ഉചിതമോ  എന്ന ചോദ്യം  ഉയര്‍ന്നുവന്നിട്ടുണ്ട്.  സ്വാര്‍ത്ഥതയിലധിഷ്ടിതവും, അധികാരവും ഭരണവും ഉന്നം വച്ചും,കലഹങ്ങളും സമരങ്ങളും നയിച്ചു മുന്നേറുകയും, സാമൂഹ്യപുരോഗതിക്കു   മതങ്ങള്‍ മാര്‍ഗ്ഗതടസ്സമാണെന്നു പഴിക്കുകയും ചെയ്യുന്ന രാഷ്ട്രീയകക്ഷികള്‍,  മതങ്ങളില്‍ കാണുന്നത്  മുതലാളിത്തമനോഭാവമാണ്.  അധികാരവും  ഭരണവും തുടരുവാന്‍  മതങ്ങളുടെ മൌലികാവകാശങ്ങളും  സ്വാതന്ത്രൃവും വെട്ടിക്കുറക്കുകയോ  ഇല്ലാതാക്കുകയോ ചെയ്യുന്ന രാഷ്ട്രീയ നടപടികളും പ്രകടമായിട്ടുണ്ട്.  അറിയാത്തതിനെ ആരാധിക്കുന്ന മനുഷൃനിര്‍മ്മിത മതങ്ങളെ  പിന്തള്ളി, സാമൂഹൃയാഥാര്‍ഥ്യങ്ങളെ  മുന്നിലാക്കി, രാഷ്ട്രിയം പുരോഗമിക്കുമത്രേ.ഉദ്ദിഷ്ടകാര്യത്തിന്,പിളരുകയും ലയിക്കുകയും നിയമലംഘനം നടത്തുകയും ചെയ്യുന്ന രഷ്ട്രീയത്തില്‍,അഭിഷിക്തദൈവ   ദാസന്മാര്‍ പ്രവര്‍ത്തിക്കുമ്പോള്‍,അവരുടെആത്മീയപരിശുദ്ധിയുംത്യാഗസന്നദ്ധതയും  നിഷ്പക്ഷതയും   സഹോദരരസ്നേഹവും സമഭാവനയും നഷ്ടപ്പെടുമെന്ന  ഉത്ക്ക്‌ണ്ഠ  ചെറുതല്ല.
ഭൌതികജീവിതത്തിലെ  പരീക്ഷണങ്ങളെ ജയിച്ച്  സ്വര്‍ഗ്ഗരാജ്യത്തേയ്ക്കുള്ള ഒരു തീര്‍ത്ഥാടനമാണ്  യഥാര്‍ത്ഥ  ക്രിസ്തീയ ജീവിതം!എന്നാല്‍,  ദിവ്യവെളിപാടുകളാല്‍ സ്ഥാപിച്ചതല്ല  രാഷ്ട്രീയം! അതില്‍, പാപബോധമോപശ്ചാത്താപമോ ഇല്ല.നിലനില്‍ക്കുന്ന സമാധാനത്തിന്‍റെ സ്രോതസ്സുമില്ല. 

ഇരുമനസ്സുള്ള  മനുഷ്യന്‍ തന്‍റെ എല്ലാവഴികളിലും അസ്ഥിരനാകുന്നുവെന്നു   പഠിച്ചവരും,  വാക്കുകള്‍ എപ്പോഴും  കൃപയോടുകൂടിയതായിരിപ്പാന്‍     പരിശീലിച്ചവരും,ദൈവവചനത്തില്‍നിന്ന്  ആശ്വസം തേടുന്നവരുമായവൈദികര്‍ക്ക്  നിഷ്കളങ്കരാഷ്ട്രീയസേവനം സാധ്യമല്ല.   തിന്മയോട്‌ തോല്കാ     തെ സഹിഷ്ണുതയുള്ളവനായിരിക്കേണ്ട വൈദികര്‍, തെരുവുകളില്‍രാഷ്ട്രീയമുദ്രാവാക്യം  മുഴക്കുന്നത്‌  മാതൃകാപരമോ?  രാഷ്ട്രീയപ്രവര്‍ത്ത  നം  സുവിശേഷവേലയുടെ ഭാഗമാക്കുന്നത് അനുകരണീയമോ?   “ നിങ്ങളെവിളിച്ചവന്‍(യഹോവ )  വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും നിങ്ങളുടെ  സകല പ്രവൃര്‍ത്തികളിലും വിശുദ്ധരായിരിക്കുവിന്‍“ എന്നൊരു വേദോപദേശവും  ഉണ്ടല്ലോ!
ദൈവവിളിയും വ്യക്തിപരയോഗ്യതയും  വൈദികവേലക്കു വേണ്ടായെന്നു ചിന്തിക്കുവാനും, ദൈവകാര്യങ്ങളില്‍ മനുഷ്യര്‍ക്കുവേണ്ടി നിയമിക്ക  പ്പെട്ടവരാണ് പുരോഹിതന്മാര്‍എന്നു വിശ്വസിക്കുവാനും  പാടില്ലെന്ന പാഠ    മല്ലേ  വൈദികരുടെ രാഷ്ട്രീയപ്രവേശനം  നല്‍കുന്നത്?
നീതി നിയമങ്ങളെ നിഷ്പ്രഭമാക്കുന്ന, സാമൂഹ്യജീവിതത്തെ  വികലമാക്കുന്ന, ദുസ്ഥിതി നിലവിലുണ്ട്.  ധാര്‍മ്മികബോധത്തിന്‍റെ അഭാവമാണ്  അതിന്‍റെ  ഹേതു.   കലാപം കാലത്തിന്‍റെ കളങ്കിതഭാഗമാകുന്നതിനാല്‍,     ശാന്തിതസംസ്കാരത്തില്‍  സ്നേഹിതരായി  ജീവിക്കുവാന്‍ മനുഷ്യവര്‍ഗ്ഗ    ത്തിന് സാധിക്കുന്നില്ല!  ഭിന്നതയുടെമേല്‍  സവാരി ചെയ്യുന്ന  മതങ്ങളുടെ    മത്സരമാണ് മറ്റൊരു കാരണം. “  മാതൃകായോഗ്യമായമതംഎന്‍റെതാണ്‌.എന്‍റെ മതം എനിക്ക്  മതി”  എന്ന വിചാരം  മതസ്ഥരേ  നിയന്ത്രിക്കുന്നു.  ജ്ഞാനത്തില്‍ നിന്നും,അനുഭവപരിചയത്തില്‍ നിന്നും  പ്രയോജനംനേടുക എന്ന സ്വഭാവം എല്ലാ മതങ്ങള്‍ക്കുമില്ല. അതുകൊണ്ട്, പകര്‍ച്ചാവ്യാധിപോ   ലെ, അനര്‍ത്ഥം പടരുന്നു.
ഭുരിപക്ഷജനം മതങ്ങളെ അനുസരിക്കുന്നവരും  ആശ്ലേഷിക്കുന്നവരുമാണ്!  എന്നാലും, സമാധാനവും  സ്നേഹവും പരസ്പരം പങ്കിടുന്നില്ല.  അതുകൊണ്ട്, അനുരഞ്ജനം അനുഭവമാക്കുന്ന ഒരു പോതുസംസ്കാരം ഉണ്ടാവണം.  വി  ശ്വാസികളെ ആയുധമാക്കുന്നവിധ്വംസകപ്രവര്‍ത്തനങ്ങളെവിച്ഛേദിക്ക   ണം.  കരുണയും, ദയയും, ദീഘക്ഷമയും കാണാന്‍കഴിയുന്നഗുണങ്ങളായി  ജനങ്ങളില്‍ വിളങ്ങണം.  വ്യാപകസ്നേഹത്തിന്‍റെയും,  അറ്റുപോകാത്ത സമാ  ധാനത്തിന്‍റെയും, ആശ്വാസമരുളുന്ന പ്രത്യാശയുടെയും,  സമ്പന്നലോകത്ത്ഒത്തുചേരുവാന്‍ സകലര്‍ക്കും സാധിക്കണം. നീതിനിയമങ്ങളനുസരിച്ച്,  ഭൂമിയിലെങ്ങും സഞ്ചരിക്കുവാനുള്ളസ്വാതന്ത്ര്യം എല്ലാവര്‍ക്കും ലഭിക്കണം.  മതവ്യത്യാസമെന്ന അടിസ്ഥാനകാരണത്താല്‍  തദ്ദേശീയപൌരന്‍റെഅവകാ    ശങ്ങളെ കൂട്ടുകയോ കുറയ്ക്കുകയോ  നിഷേധിക്കുകയോ ചെയ്യുന്ന  നിഷ്ഠൂ    ര നിയമങ്ങള്‍  ഉണ്ടാകരുത്.  ആതുരസേവനം തടയരുത്.  നിസ്വാര്‍ത്ഥമായ സ്നേഹവും സഹായസന്നദ്ധതയും സ്വാതന്ത്ര്യവും സംഗമിക്കുന്ന  ഒരു ബഹുമാനിതഭൂമിയില്‍ സമാധാനത്തോടെ  ജീവിക്കുവാനുള്ള  സൌഭാഗ്യംസകലര്‍ക്കുംഉണ്ടാകട്ടെ!

Join WhatsApp News
Kindness & Respect 2021-03-20 10:10:35
What really matters!!!!!. We might have studied all the Philosophies under the Sun. We might have researched all the religions. We might be a Scientific expert. At old age; we realize all that knowledge doesn't matter much. As a human, all we need is kindness & respect of other things in this Earth.-andrew
Thomas K Varghese 2021-03-20 19:45:04
It is time to establish a common religion for all which teach only morals and behaviours to live in a society with the concern of other people and the world.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക