Image

സൗബിന്‍ ഷാഹിറിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ കമെന്റുമായി നെറ്റ്ഫ്ലിക്സ്

Published on 20 March, 2021
സൗബിന്‍ ഷാഹിറിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ കമെന്റുമായി നെറ്റ്ഫ്ലിക്സ്

സൗബിന്‍ ഷാഹിറിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ കമെന്റും ആയി നെറ്റ്ഫ്ലിക്സ്.ഈ കമന്‍റാണ് സോഷ്യല്‍മീഡിയയില്‍ കൌതുകമായിരിക്കുന്നത്. ഇരുള്‍' എന്ന പുതിയ ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ സൗബിന്‍ പങ്കുവച്ച വീഡിയോയ്ക്ക് താഴെയാണ് 'ഫോണ്‍ എ ഫ്രണ്ട് ചെയ്യാമോ?' എന്ന് നെറ്റ്ഫ്ലിക്സ് കമന്‍റ് ചെയ്തിരിക്കുന്നത്.
നെറ്റ്ഫ്ലിക്സിന്‍റെ കമന്‍റ് കണ്ട മലയാളികള്‍ ആദ്യം അതിശയിച്ചു. പിന്നെ അന്വേഷണങ്ങളായി 'ഇയ്യോ ദേ മലയാളം' എന്നായിരുന്നു ആദ്യത്തെ കമന്‍റ്. 'അമ്ബടാ, നീ മലയാളിയാണോ' 'നാട്ടില്‍ എവിടെയാ സ്ഥലം' എന്നൊക്കെയായി ചോദ്യങ്ങള്‍. ഞാന്‍ ഉത്തരം പറയട്ടെ എന്ന് നടി ദര്‍ശന രാജേന്ദ്രനും ചോദിക്കുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക