Image

'കര്‍ണന്‍' ടീസര്‍ റിലീസ് തീയതി പ്രഖ്യാപിച്ചു

Published on 20 March, 2021
 'കര്‍ണന്‍' ടീസര്‍ റിലീസ് തീയതി പ്രഖ്യാപിച്ചു

ധനുഷും രജിഷ വിജയനും ഒരുമിക്കുന്ന ചിത്രം കര്‍ണന്റെ ടീസര്‍ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച്‌ 23ന് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. 'ദി ഗ്രേ മാന്‍' എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ധനുഷ്. കര്‍ണന്‍ ഏപ്രില്‍ 9ന് റിലീസ് ചെയ്യും. ധനുഷിന്റെ ആരാധകര്‍ വളരെക്കാലമായി ടീസറിനായി കാത്തിരിക്കുകയാണ്. 

രജിഷ വിജയന്‍, ലാല്‍, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. രജിഷ വിജയന്റെ ആദ്യം തമിഴ് സിനിമ കൂടിയാണ്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനുവാണ് ചിത്രത്തിന്റെ നിര്‍മാണം. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 

പരിയേറും പെരുമാള്‍ എന്ന വിജയ ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കര്‍ണന്‍. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് തീയതി പുറത്തുവിട്ടത്. നിമിഷങ്ങള്‍ക്കകം തന്നെ #Karnanteaser എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായി. സിനിമ അടുത്തിടെ വിവാദത്തില്‍പ്പെട്ടിരുന്നു. മാര്‍ച്ച്‌ രണ്ടിന് പുറത്തിറങ്ങിയ പണ്ടാരത്തി പുരാണം എന്ന പാട്ടാണ് വിവാദമായത്. ആരാധകര്‍ ഏറ്റെടുത്ത ഗാനത്തിലെ ചില വരികള്‍ തമിഴ്നാട്ടിലെ ചില സമുദായങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് കാട്ടി മധുരൈ സ്വദേശി പ്രഭുവാണ് ഹൈക്കോടതിയെ സമീപിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക