Image

ഉണ്ണി മുകുന്ദനും അതിഥി രവിയും ഒന്നിച്ച ‘എന്റെ നാരായണിക്ക്’ മികച്ച പ്രതികരണങ്ങള്‍

Published on 21 March, 2021
ഉണ്ണി മുകുന്ദനും അതിഥി രവിയും ഒന്നിച്ച ‘എന്റെ നാരായണിക്ക്’ മികച്ച പ്രതികരണങ്ങള്‍

ഉണ്ണി മുകുന്ദനും അതിഥി രവിയും ഒന്നിച്ച ‘എന്റെ നാരായണിക്ക്’ എന്ന ഷോര്‍ട്ട് മൂവിക്ക് മികച്ച പ്രതികരണങ്ങള്‍. നവാഗത സംവിധായിക വര്‍ഷ വാസുദേവ് രചനയും സംവിധാനവും നിര്‍വ്വഹിച്ച് നിര്‍മ്മിച്ച ഷോര്‍ട്ട് മൂവി കോവിഡ് സാഹചര്യത്തില്‍ സംഭവിക്കുന്ന ഒരു സൗഹൃദവും, അതിനെ ചുറ്റിപ്പറ്റി പിന്നീടങ്ങോട്ട് ഏതാനും ദിവസങ്ങളില്‍ നടക്കുന്ന സംഭവങ്ങളുമാണ് പറയുന്നത്.

നാരായണി എന്ന കഥാപാത്രമായി അതിഥി രവി വേഷമിടുമ്പോള്‍ അരവിന്ദന്‍ എന്ന കഥാപാത്രമായാണ് ഉണ്ണി മുകുനന്ദന്‍ എത്തുന്നത്. അവസാനം കണ്ണു നനയിപ്പിച്ചു, മനസില്‍ ഒരു നൊമ്പരമായി അരവിന്ദനും അവനെ പ്രണയിച്ച നാരായണിയും, മതിലുകളുടെ ന്യൂ ജെനറേഷന്‍, ക്വാറന്റൈന്‍ നിന്നവരറിയും ഈ ഒരു വിഷമം, നല്ല കഥയും അമേസിങ് പെര്‍ഫോമന്‍സും, ശബ്ദത്തിലൂടെ ഒരുപാട് വികാരങ്ങള്‍ കൊണ്ടു വന്ന ഉണ്ണി, പൊളി വോയിസ് എന്നിങ്ങനെയാണ് ചിത്രത്തിന് ലഭിക്കുന്ന കമന്റുകള്‍.

സംഗീതത്തിന് വളരെ പ്രാധാന്യമുള്ള ചിത്രത്തില്‍ അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അരുണ്‍ മുരളീധരന്‍ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഒരു പാട്ടും അരുണ്‍ മുരളീധരന്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. നിരവധി പ്രമുഖരുടെ കൂടെ മുഖ്യ ഛായാഗ്രഹണ സഹായിയായി പ്രവര്‍ത്തിച്ച കിരണ്‍ കിഷോറാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.

ജിബിന്‍ ജോയ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക