Image

ബിജെപി സ്ഥാനാര്‍ഥികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. …..

സനൂബ് ശശിധരന്‍ Published on 22 March, 2021
ബിജെപി സ്ഥാനാര്‍ഥികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. …..
ബിജെപി സ്ഥാനാർഥികളുടെ ഹർജി ഹൈക്കോടതി തള്ളി.
…..
പത്രിക തള്ളിയ നടപടി ചോദ്യം ചെയ്ത ബിജെപി സമർപിച്ച ഹർജി ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ വാദങ്ങൾ അംഗീകരിച്ചാണ് ഹൈക്കോടതി രണ്ടു സ്ഥാനാർഥികൾ സമർപിച്ച ഹർജികൾ തള്ളിയത്. തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ സമർപിച്ച നാമനിർദേശ പത്രിക പൂർണം അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സൂക്ഷ്മ പരിശോധനയിൽ പത്രികകൾ തള്ളിയത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനത്തിൽ ഇപ്പൊൾ കോടതിക്ക് ഇടപെടാൻ ആവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമേ കോടതിക്ക് ഇടപെടാൻ സാധിക്കൂ എന്ന കമ്മീഷൻ നിലപാട് കോടതി അംഗീകരിക്കുക ആയിരുന്നു. 

പത്രിക തള്ളിയത് 
ബിജെപിക്ക് തിരഞ്ഞെടുപ്പിന് മുൻപ് തിരിച്ചടിയായി. ഇതിന് പുറമെ ദേവികുളത്തെ എൻഡിഎ സ്ഥാനാർത്ഥിയുടെ പത്രികയും തള്ളി. പത്രികകൾ പൂർണമായി പൂരിപ്പിക്കാത്തത് ചൂണ്ടിക്കാട്ടി ആണ് പത്രികകൾ തള്ളിയത്. ​140 മണ്ഡലങ്ങളിലും ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയ ബിജെപിക്ക് കനത്ത തിരിച്ചടിയായി. 

ത​ല​ശേ​രി​യി​ൽ ക​ണ്ണൂ​ർ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ എ​ൻ. ഹ​രി​ദാ​സി​ന്‍റെ പ​ത്രി​ക​യാ​ണ് സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ൽ വ​ര​ണാ​ധി​കാ​രി ത​ള്ളി​യ​ത്. സ​ത്യ​വാം​ഗ്​മൂ​ല​ത്തോ​ടൊ​പ്പം സ​മ​ർ​പ്പി​ക്കേ​ണ്ട ഫോം "​എ' ഹാ​ജ​രാ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​ക്ക് ഡ​മ്മി സ്ഥാ​നാ​ർ​ഥി​യും ഇ​ല്ല. ക​ണ്ണൂ​രി​ൽ ബി​ജെ​പി​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു​ള്ള മ​ണ്ഡ​ല​മാ​ണ് ത​ല​ശേ​രി. തലശ്ശേരി നഗരസഭയിൽ മുഖ്യ പ്രതിപക്ഷം ആയ ബിജെപി ശക്തമായ മത്സരം ഇക്കുറി കാഴ്ചവെക്കാൻ വേണ്ടി ആയിരുന്നു ജില്ലാ പ്രസിഡൻ്റിനെ തന്നെ രംഗത്തിറക്കിയത്. 

എ.​എ​ൻ. ഷം​സീ​റാ​ണ് ഇ​വി​ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. യു​ഡി​എ​ഫി​നു വേ​ണ്ടി കോ​ൺ​ഗ്ര​സി​ലെ എം. ​പി. അ​ര​വി​ന്ദാ​ക്ഷ​നാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.

അ​തേ​സ​മ​യം, ഗു​രു​വാ​യൂയരിൽ ബി​ജെ​പി​ സ്ഥാനാർഥി അ​ഡ്വ. നി​വേ​ദി​ത​യു​ടെ പ​ത്രി​ക​ ത​ള്ളി​യ​ത് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍റെ ഒ​പ്പി​ല്ലാ​ത്തിനെ തുടർന്നാണ് ഇ​വി​ടെ​യും ബി​ജെ​പി​ക്ക് ഡ​മ്മി സ്ഥാ​നാ​ർ​ഥി​യി​ല്ല. 
മഹിളാ മോർച്ച സംസ്ഥാന പ്രസിഡണ്ട് കൂടിയായ അഡ്വ.നിവേദിത തന്നെയാണ് കഴിഞ്ഞ തവണയും മണ്ഡലത്തിൽ ബിജെപിക്കായി മത്സരിച്ചത്. അന്ന്  
ഇരുപത്തി അയ്യായിരത്തില്‍ പരം വോട്ടാണ് 2016ൽ നിവേദിത ഇവിടെ നേടിയത്. ഇതോടെ ബിജെപിക്ക് കാര്യമായ സ്വാധീനം ഉള്ള രണ്ട് മണ്ഡലങ്ങളിൽ ആണ് സ്ഥാനാർഥികൾ ഇല്ലാതായത്. 

ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ൽ എ​ന്‍​ഡി​എ കകയി മത്സരിക്കാൻ ഇറങ്ങിയ AIADMK സ്ഥാ​നാ​ർ​ഥി​ RM ധനലക്ഷ്മി യുടെ പത്രിക തള്ളിയത് ഫോറം 26 പൂർണമായി പൂരിപ്പിക്കത്തത്തിനെ തുടർന്നാണ്. ഇവിടെ എൻഡിഎ ഡമ്മി സ്ഥാനാർത്ഥി ആയിരുന്ന പൊൻപാണ്ടിയുടെ പതൃകയും തള്ളി. അതോടെ ഇവിടെയും ബിജെപി മുന്നണിക്ക് സ്ഥാനാർത്ഥി ഇല്ലാതായി. മണ്ഡലത്തിലെ തമിഴ് വോട്ടർമാരെ ലക്ഷ്യമിട്ടാണ് AIADMK ക്കു ബിജെപി സീറ്റ് നൽകിയത്. ഇവിടെ ബിഎസ്പി സ്ഥാനാർത്ഥിയുടെ പത്രികയും സൂക്ഷ്മ പരിശോധനയിൽ തള്ളി. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക