Image

'ആ ട്യൂമര്‍ വീണ്ടും വളരുന്നു'; മകൾക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിച്ച്‌ ശരണ്യയുടെ അമ്മ

Published on 22 March, 2021
'ആ ട്യൂമര്‍ വീണ്ടും വളരുന്നു'; മകൾക്ക്  വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്  അപേക്ഷിച്ച്‌ ശരണ്യയുടെ അമ്മ

വെള്ളിത്തിരയിലും മിനിസ്ക്രീനിലും നിറപുഞ്ചിരിയുമായി നിന്ന, വേദനകള്‍ക്കിടയിലും പുഞ്ചിരി വിതറി എത്തുന്ന ശരണ്യ  സോഷ്യല്‍ മീഡിയക്കും    പ്രിയപ്പെട്ടവളാണ്.    പ്രിയപ്പെട്ടവരുടെ നെഞ്ചകങ്ങളില്‍ ശരണ്യ നോവായി മാറിയത് ബ്രെയിൻ ട്യൂമർ രോഗ  ബാധയോടെയായിരുന്നു.  പക്ഷേ എല്ലാ പരീക്ഷണങ്ങളേയും മറികടന്ന് പഴയ സുന്ദരിക്കുട്ടിയായി ശരണ്യ വീണ്ടുമെത്തി. സോഷ്യല്‍ മീഡിയകളില്‍ സജീവമായി.
 
 പക്ഷേ ശരണ്യയെ വീണ്ടും രോഗത്തിന്റെ ബുദ്ധിമുട്ടുകള്‍ പിടിമുറുക്കിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. സിറ്റി ലൈറ്റ്സ് എന്ന യൂ ട്യൂബ് ചാനലില്‍ ഇക്കുറി ശരണ്യയ്ക്കു പകരം അമ്മയാണ് എത്തിയത്.  ഇപ്പോള്‍   ശരണ്യയുടെ അമ്മയുടെ വാക്കുകള്‍ പ്രേക്ഷകരെ വീണ്ടും അമ്ബരിപ്പിച്ചിരിക്കുന്നു.

രണ്ട് മാസം മുമ്ബ് നടത്തിയ സ്കാനിങ്ങില്‍ വീണ്ടും ട്യൂമര്‍ വളരുന്നതായി കണ്ടുവെന്നും ഈയാഴ്ച തന്നെ  സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞുവെന്നും അമ്മ പറയുന്നു.
 2012ലായിരുന്നു  ബ്രെയിൻ ട്യൂമർ ശരണ്യയെ കീഴടക്കി തുടങ്ങിയത് . ഒന്‍പത് തവണയാണ് ട്യൂമര്‍ നീക്കം ചെയ്യാന്‍ തലയ്ക്ക് ശസ്ത്രക്രിയ വേണ്ടി വന്നത്.

അവസാന ശസ്ത്രക്രിയയില്‍ ട്യൂമര്‍ നീക്കിയെങ്കിലും അരയ്ക്ക് താഴോട്ട് തളര്‍ന്ന് ശരണ്യ കിടപ്പിലായി. ഒട്ടും വൈകാതെ പീസ് വാലിയില്‍ ചികിത്സക്കായി ശരണ്യയെ എത്തിച്ചു.

ഫിസിയോതെറാപ്പിയും മറ്റ് സാന്ത്വന ചികിത്സയും ഫലം കാണുകയും ശരണ്യ പതുക്കെ നടന്ന് തുടങ്ങുകയും ചെയ്തു. പുതുവര്‍ഷത്തില്‍ ശരണ്യ  ആരംഭിച്ച പുതിയ യൂടൂബ് ചാനലിലൂടെ ശരണ്യ കൊച്ചുവിശേഷങ്ങളും പാചകവുമെല്ലാം ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്.

ഈ സന്തോഷ നിമിഷത്തിനിടയിലാണ് വീണ്ടും ഇത്തരത്തിലൊരു വാര്‍ത്ത പുറത്ത് വരുന്നത്. പുതിയ വിഡിയോയില്‍ ശരണ്യയില്ല 'അവള്‍ കൂടെയില്ല' എന്ന് 'അമ്മ പറയുന്നുണ്ട്. 

 ശരണ്യയുടെ അമ്മ പറയുന്നു.


പക്ഷേ അവളുടെ പ്രിയപ്പെട്ട കുട്ടൂസന്‍ എന്റെ കൂടെയുണ്ടെന്നും അവള്‍ക്ക് വീണ്ടും വയ്യാണ്ടായി,കിടക്കുവാണ്. ആരോഗ്യത്തിന് നല്ല പ്രശ്നമുണ്ട്.

രണ്ട് മാസം മുമ്ബ് നടത്തിയ സ്കാനിങ്ങില്‍ വീണ്ടും ട്യൂമര്‍ വളരുന്നതായി കണ്ടുവെന്നും അമ്മ പറയുന്നു . അത് വീണ്ടും സര്‍ജറി ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എല്ലാവരും അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അമ്മ പറയുന്നു. അവള്‍ ഒരേ കിടപ്പാണ് . 

അന്ന് ഡിസ്ചാര്‍ജായി വന്നപ്പോള്‍ വലിയ ഹാപ്പിയായിരുന്നു.അസുഖം ഇനി വരില്ല, പൂര്‍ണമായി വിട്ടുപോയി എന്ന സന്തോഷമായിരുന്നു അവള്‍ക്ക്. പക്ഷേ വീണ്ടും വന്നപ്പോള്‍ വല്ലാത്ത അവസ്ഥയായെന്ന് ശരണ്യയുടെ അമ്മ പറയുന്നു.കഴിഞ്ഞ 15നായിരുന്നു ശരണ്യയുടെ പിറന്നാള്‍. പിറന്നാള്‍ വിശേഷങ്ങളെല്ലാം ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.

പിറന്നാള്‍ ദിനത്തില്‍ നന്ദുവിനെയും കൂട്ടിയാണ് സീമ ജി നായര്‍ ശരണ്യയെ കാണാനായി എത്തിയത്. നന്ദുവും ശരണ്യയും തനിക്ക് മക്കളാണെന്നായിരുന്നു സീമ പറഞ്ഞത് . ആഘോഷത്തിന്റെ ചിത്രങ്ങളും ഒരു കുറിപ്പും സീമ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക