Image

തമിഴ് നടന്‍ തീപ്പെട്ടി ഗണേശന്‍ അന്തരിച്ചു

Published on 22 March, 2021
തമിഴ് നടന്‍ തീപ്പെട്ടി ഗണേശന്‍ അന്തരിച്ചു
ചെന്നൈ: തമിഴ് നടന്‍ തീപ്പെട്ടി ഗണേശന്‍ (കാര്‍ത്തിക്) അന്തരിച്ചു. അസുഖബാധിതനായി മധുരൈ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യയും രണ്ട് മക്കളുമുണ്ട്. 

സംവിധായകന്‍ സീനു രാമസ്വാമിയാണ് മരണവാര്‍ത്ത പങ്കുവച്ചത്.  'എന്റെ ചിത്രങ്ങളില്‍ അഭിനയിച്ച തീപ്പെട്ടി ഗണേശന്‍ എന്ന കാര്‍ത്തിക്കിന്റെ വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആദരാഞ്ജലികള്‍ ഗണേശാ', സീനു രാമസാമി ട്വീറ്റ് ചെയ്തു.

സീനു രാമസ്വാമി സംവിധാനം ചെയ്ത കണ്ണേ കലമാനേയിലാണ് ഗണേശന്‍ അവസാനമായി വേഷമിട്ടത്. ബില്ല 2, തേന്‍മേര്‍ക്കു പരുവക്കാട്ര്, നീര്‍പ്പറവൈ, കോലമാവ് കോകില, തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.  മലയാളചിത്രം ഉസ്താദ് ഹോട്ടലിലും വേഷമിട്ടു. 

 ലോക്ക്ഡൗണ്‍ കാലത്ത് കടുത്ത സാമ്പത്തിക പ്രയാസം നേരിട്ട കാര്‍ത്തി തന്റെ സാഹചര്യങ്ങള്‍ വിവരിച്ച് കൊണ്ട് ഒരു വീഡിയോ പങ്കുവച്ചിരുന്നു. 
രാഘവ ലോറന്‍സ്, ഗാനരചയിതാവ് സ്‌നേഹന്‍ എന്നിവര്‍ അന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കിയിരുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക