Image

ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച ഛായാഗ്രാഹകന്‍-ഗിരീഷ് ഗംഗാധരന്‍ മികച്ച ചിത്രം- മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം

Published on 22 March, 2021
ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച ഛായാഗ്രാഹകന്‍-ഗിരീഷ് ഗംഗാധരന്‍ മികച്ച ചിത്രം- മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം

ഡല്‍ഹി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള സിനിമ ഇത്തവണ 11 പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ   മരക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച സിനിമയ്ക്കുള്ള പുരസ്‌കരം നേടി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടം സ്വന്തമാക്കി. ഹെലനിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മാത്തുകുട്ടി സേവിയര്‍ നേടി. മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം മാത്തുകുട്ടി സേവിയര്‍ നേടി. മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ജല്ലിക്കട്ടിലൂടെ ഗിരീഷ് ഗംഗാധരന്‍ സ്വന്തമാക്കി.


മികച്ച നടിക്കുള്ള പുരസ്‌കാരം കങ്കണ റണാവത്തിനാണ്. മണികര്‍ണിക, പങ്ക തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടനുള്ള പുരസ്‌കാരം ധനുഷും മനോജ് ബാജ്പേയിയും സ്വന്തമാക്കി. വെട്രിമാരന്‍ സംവിധാനം ചെയ്ത  അസുരനിലെ അഭിനയത്തിനാണ് ധനുഷിന് പുരസ്‌കാരം. ഭോന്‍സ്ലെ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മനോജ് ബാ
ജ്പേയിക്ക് പുരസ്‌കാരം. സഞ്ജയ് പൂരണ് സിംഗ് ചൗഹാനാണ് മികച്ച സംവിധായകന്‍. മികച്ച സഹനടനുള്ള പുരസ്‌കാരം സൂപ്പര്‍ ഡിലക്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയ് സേതുപതി സ്വന്തമാക്കി. 

മറ്റ് പുരസ്‌കാരങ്ങള്‍:-

മികച്ച കുടുംബ ചിത്രം (നോണ്‍ ഫീച്ചര്‍ ഫിലിം) - ഒരു പാതിര സ്വപ്നം പോലെ, ശരണ്‍ വേണുഗോപാല്‍, പ്രത്യേക ജൂറി പരാമര്‍ശം- ബിരിയാണി,  സ്പെഷ്യല്‍ എഫക്ട്- മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ മികച്ച വരികള്‍- കോളാമ്പി, പ്രഭ വര്‍മ മികച്ച മലയാള ചിത്രം- കള്ളനോട്ടം മികച്ച തമിഴ്ചിത്രം- അസുരന്‍ മികച്ച ഹിന്ദി ചിത്രം; ഛിഛോരെ മികച്ച റീറെക്കോഡിങ്- ഒത്ത സെരുപ്പ് സൈസ് 7, റസൂല്‍ പൂക്കുട്ടി മികച്ച സിനിമാ സൗഹൃദ സംസ്ഥാനം- സിക്കിം 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക