-->

Sangadana

കൊളറാഡോ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവയ്പ്പ്: പൊലീസ് ഓഫിസര്‍ ഉള്‍പ്പെടെ പത്തു മരണം

പി പി ചെറിയാന്‍

Published

on

കൊളറാഡോ : കൊളറാഡോ ബൗൾഡറിലെ  സൂപ്പര്‍ മാര്‍ക്കറ്റില്‍ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം തോക്കുധാരി നടത്തിയ വെടിവയ്പ്പില്‍ ഒരു പൊലീസ് ഓഫീസര്‍ ഉള്‍പ്പെടെ 10 പേര്‍ മരിച്ചതായി രാത്രി വളരെ വൈകി ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു  ഒരാഴ്ചക്കുള്ളില്‍ അമേരിക്കയില്‍ നടക്കുന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്. ബോര്‍ഡര്‍ പോലീസ് സൂപ്രണ്ട് ബുധനാഴ്ച രാത്രി വളരെ വൈകി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെടിവെപ്പില്‍ എറിക് ടാലി (51) എന്ന പൊലീസ് ഓഫിസറാണ് കൊല്ലപ്പെട്ടത് എന്ന് വെളിപ്പെടുത്തി . 2010 മുതല്‍ ബോള്‍ഡര്‍ പൊലീസ് ഫോഴ്‌സില്‍ അംഗമാണ് എറിക്.

വെടിവച്ചു എന്ന കരുതുന്ന ഷര്‍ട്ടിടാത്ത കാലില്‍ നിന്നും രക്തം വാര്‍ന്നൊലിക്കുന്ന മധ്യവയസ്‌കനെ കൈയ്യില്‍ വിലങ് അണിയിച്ച ആംബുലന്‍സില്‍ കൊണ്ട് പോയതായി ദൃക്സാക്ഷികള്‍ അറിയിച്ചു  വെടിവയ്പ്പ് നടക്കുന്ന വിവരം ലഭിച്ച ഉടന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ആദ്യം എത്തിയത് കൊല്ലപ്പെട്ട എറിക്കാണ്. അദ്ദേഹത്തിനുനേരെ അക്രമി നിറയൊഴിക്കുകയായിരുന്നു. 

വെടിവെപ്പിന് ഇയാളെ പ്രേരിപ്പിച്ചതെന്തെന്നു വ്യക്തമല്ലെന്ന് കൊളറാഡോ ഡിസ്ട്രിക്ട് അറ്റോര്‍ണി പറഞ്ഞു. സംഭവത്തില്‍ മറ്റാര്‍ക്കും ഗുരുതര പരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
കൊല്ലപ്പെട്ട ഒന്‍പതു പേരുടെ വിശദവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കുടുംബാംഗങ്ങളെ അറിയിച്ചതിനുശേഷമേ പേരു വിവരം വെളിപ്പെടുത്തുകയുള്ളൂവെന്ന് അറ്റോര്‍ണി പറഞ്ഞു. അടുത്തിടെ അറ്റ്‌ലാന്റായില്‍ നടന്ന വെടിവയ്പ്പില്‍ ഏഷ്യന്‍ വംശജരാണു കൊല്ലപ്പെട്ടത്. 

കൊളറാഡോ സംഭവത്തില്‍ ഗവര്‍ണര്‍, പ്രസിഡന്റ് ബൈഡന്‍ എന്നിവര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ ഖേദകരമായ സംഭവമെന്നാണു ബൈഡന്‍ വിശേഷിപ്പിച്ചത് .

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നഴ്സുമാർക്കായി നൈന -ഡെയ്സി സംയുക്‌ത അവാർഡ് സമ്മാനിക്കുന്നു

ഓസ്കർ ; നൊമാഡ്‌ലാൻഡിനു സാധ്യത

കൊറോണയുടെ രണ്ടാം വരവില്‍ വിറങ്ങലിച്ച് ഇന്ത്യ(ജോബിന്‍സ് തോമസ്)

മരക്കൊമ്പിലെ ചുവന്ന പൂവ് (കഥ: ബാബു പാറയ്ക്കല്‍)

ഫെഡക്‌സ് കേന്ദ്രത്തിൽ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു

ഏഷ്യയില്‍ നിന്ന് ആഫ്രിക്കയിലേക്ക്- 4: പെണ്‍കിളികള്‍ ചില്ലറക്കാരികളല്ല (ജിഷ.യു.സി)

ഒരിക്കൽക്കൂടി…(ചെറുകഥ:സിസിൽ മാത്യു കുടിലിൽ)

മകളെ പീഡിപ്പിച്ച പ്രതിയുടെ കുടുംബത്തിലെ ആറുപേരെ പിതാവ് വെട്ടിക്കൊന്നു

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ജയ് വിളിക്കാം ഈ ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

ശ്യാം ശങ്കര്‍പ്രസിഡന്റ്; ഡോ. സിനു പോള്‍ സെക്രട്ടറി

രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷന്‍ : വി ടി ബല്‍റാം

ഷാജി രാമപുരം, ജീമോന്‍ റാന്നി - നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമാ ഭദ്രസന മീഡിയ കമ്മിറ്റിയില്‍

എച്ച് ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ പുതിയ പ്രചാരണപരിപാടികളുമായി സ്റ്റാര്‍ ഇന്ത്യ

നേമം കെങ്കേമം, പക്ഷേ ആരേ തുണയ്‌ക്കും (മോൻസി കൊടുമൺ)

ഓരോ മുന്നണിക്കും എത്ര സീറ്റ് വീതം കിട്ടും? നിങ്ങളുടെ പ്രവചനം എങ്ങനെ?

സഹായഹസ്തവുമായി സാന്‍ഹൊസെ കെ.സി.സി.എന്‍.സി.

ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് പരാതി

ഇരുണ്ട ഭൂഖണ്ഡത്തിലേക്കൊരു യാത്ര -2 : വജ്രത്തിളക്കമുള്ള കാരുണ്യം (ജിഷ.യു.സി)

നല്ല മലയാളിയായില്ലെങ്കിലും നല്ല മനുഷ്യനായാൽ മതി: സക്കറിയ (പി ഡി ജോര്‍ജ് നടവയല്‍)

ഫോമായുടെ കേരള തെരെഞ്ഞടുപ്പ് ചർച്ച: ഇന്ന് വൈകുന്നേരം 9.30 PM EST ന്

ചിക്കാഗോക്കടുത്ത് വാഹനാപകടം: മലയാളി യുവാവ് മരിച്ചു

ഫോമയുടെ അനുശോചന യോഗം ഇന്ന്

കൊളറാഡോ വെടിവയ്‌പിൽ പോലീസ് ഓഫീസറടക്കം 10 മരണം; അക്രമി 21-കാരൻ

കൊളറാഡോയിൽ ഗ്രോസറി സ്റ്റോറിൽ വെടിവയ്‌പിൽ പോലീസ് ഓഫീസറടക്കം 10 മരണം

കേരളത്തില്‍ യുഡിഎഫ് തരംഗം-(ചാരുമൂട് ജോസ്)

ബിജെപി സ്ഥാനാര്‍ഥികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. …..

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ വാക്ശരങ്ങള്‍ പെയ്തിറങ്ങിയ ഇലക്ഷന്‍ ഡിബേറ്റ്. മൂന്നു മുന്നണി നേതാക്കളും നേര്‍ക്കുനേര്‍.

ഏഷ്യാക്കാർക്ക് എതിരായ ആക്രമണം: ഫ്‌ലോറിഡയിൽ പ്രാർത്ഥനയും വിജിലും ഗാന്ധി പ്രതിമക്ക് മുന്നിൽ

പ്രസ്‌ ക്ലബിന്റെ ഇലക്ഷൻ ഡിബേറ്റ് ശനിയാഴ്ച ഉച്ചക്ക് ന്യൂ യോർക്ക് സമയം 12 മണിക്ക്

View More