Image

കൊളറാഡോ വെടിവയ്‌പിൽ പോലീസ് ഓഫീസറടക്കം 10 മരണം; അക്രമി 21-കാരൻ

പി പി ചെറിയാന്‍ Published on 23 March, 2021
കൊളറാഡോ  വെടിവയ്‌പിൽ പോലീസ് ഓഫീസറടക്കം 10 മരണം; അക്രമി 21-കാരൻ
കൊളറാഡോയിലെ ബോൾഡർ-ൽ കിംഗ്‌സ് സൂപെഴ്‌സ് ഗ്രോസറി സ്റ്റോറിൽ ഉണ്ടായ വെടിവയ്പ്പിൽ പോലീസ് ഓഫീസറടക്കം 10പേർ  കൊല്ലപ്പെട്ടു. ഒരാളെ അറസ്റ് ചെയ്തിട്ടുണ്ട്. 

കൊലയാളി 21  വയസുള്ള അഹമ്മദ് അലീസ ആണെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവർ 25  മുതൽ 65  വരെ പ്രായമുള്ളവരാണ് 

 ഒരാഴ്ചക്കുള്ളില്‍ അമേരിക്കയില്‍ നടക്കുന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്.   പോലീസ് സൂപ്രണ്ട് ബുധനാഴ്ച രാത്രി വളരെ വൈകി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെടിവെപ്പില്‍ എറിക് ടാലി (51) എന്ന പൊലീസ് ഓഫിസറാണ് കൊല്ലപ്പെട്ടത് എന്ന് വെളിപ്പെടുത്തി . 2010 മുതല്‍ ബോള്‍ഡര്‍ പൊലീസ് ഫോഴ്‌സില്‍ അംഗമാണ്.

വെടിവച്ചു എന്ന കരുതുന്ന ഷര്‍ട്ടിടാത്ത കാലില്‍ നിന്നും രക്തം വാര്‍ന്നൊലിക്കുന്ന മധ്യവയസ്‌കനെ കൈയ്യില്‍ വിലങ് അണിയിച്ച ആംബുലന്‍സില്‍ കൊണ്ട് പോയതായി ദൃക്സാക്ഷികള്‍ അറിയിച്ചു.  വെടിവയ്പ്പ് നടക്കുന്ന വിവരം ലഭിച്ച ഉടന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ആദ്യം എത്തിയത് കൊല്ലപ്പെട്ട എറിക്കാണ്. അദ്ദേഹത്തിനുനേരെ അക്രമി നിറയൊഴിക്കുകയായിരുന്നു. 

വെടിവെപ്പിന് ഇയാളെ പ്രേരിപ്പിച്ചതെന്തെന്നു വ്യക്തമല്ലെന്ന് കൊളറാഡോ ഡിസ്ട്രിക്ട് അറ്റോര്‍ണി പറഞ്ഞു. സംഭവത്തില്‍ മറ്റാര്‍ക്കും ഗുരുതര പരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൊല്ലപ്പെട്ട ഒന്‍പതു പേരുടെ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കുടുംബാംഗങ്ങളെ അറിയിച്ചതിനുശേഷമേ പേരു വിവരം വെളിപ്പെടുത്തുകയുള്ളൂവെന്ന് അറ്റോര്‍ണി പറഞ്ഞു. അടുത്തിടെ അറ്റ്‌ലാന്റായില്‍ നടന്ന വെടിവയ്പ്പില്‍ ഏഷ്യന്‍ വംശജരാണു കൊല്ലപ്പെട്ടത്. 

കൊളറാഡോ സംഭവത്തില്‍ ഗവര്‍ണര്‍, പ്രസിഡന്റ് ബൈഡന്‍ എന്നിവര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ ഖേദകരമായ സംഭവമെന്നാണു ബൈഡന്‍ വിശേഷിപ്പിച്ചത് .

കൊളറാഡോ  വെടിവയ്‌പിൽ പോലീസ് ഓഫീസറടക്കം 10 മരണം; അക്രമി 21-കാരൻ
കൊളറാഡോ  വെടിവയ്‌പിൽ പോലീസ് ഓഫീസറടക്കം 10 മരണം; അക്രമി 21-കാരൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക