-->

FILM NEWS

ദേശീയ ചലച്ചിത്ര പുരസ്‌കാരം 11 വര്‍ഷത്തിന് ശേഷം വീണ്ടും ലഭിച്ച സന്തോഷം പങ്കിട്ട് നടന്‍ ധനുഷ്

Published

on

ദേശീയ ചലച്ചിത്ര പുരസ്‌കാരം പതിനൊന്ന് വര്‍ഷത്തിന് ശേഷം വീണ്ടും ലഭിച്ചതിന്റെ സന്തോഷം പങ്കിട്ട് നടന്‍ ധനുഷ്. വെട്രിമാരന്‍ സംവിധാനം ചെയ്ത രണ്ടു സിനിമകളിലാണ് ധനുഷിന് ദേശീയ അവാര്‍ഡുകള്‍ ലഭിക്കുന്നത്. അസുരനിലെ അഭിനയത്തിലാണ് ഇക്കുറി ധനുഷ് പുരസ്‌ക്കാരത്തിന് അര്‍ഹനായത്. 

വെട്രിമാരന്‍ 2014ല്‍ സംവിധാനം ചെയ്ത ആടുകളം എന്ന സിനിമയിലൂടെയായിരുന്ന ധനുഷിനെ തേടി ആദ്യ ദേശീയ പുരസ്‌കാരം എത്തിയത്. വെട്രിമാരനെ അഭിനന്ദിച്ചുകൊണ്ടുള്ള ധനുഷിന്റെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ധനുഷിന്റെ ട്വീറ്റ്:

അസുരന്‍ എന്ന ചിത്രത്തിന് എനിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു എന്ന വാര്‍ത്ത കേട്ടാണ് ഇന്നു രാവിലെ എഴുന്നേല്‍ക്കുന്നത്. മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുക എന്നത് സ്വപ്നമാണ്. രണ്ട് പുരസ്‌കാരങ്ങള്‍ ലഭിക്കുക എന്നത് അനുഗ്രഹം തന്നെയാണ്. ഞാന്‍ ഇത്ര ഉയരത്തിലെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. നന്ദി പറയാന്‍ ഒരുപാട് പേരുണ്ട്. എന്നാല്‍ ഞാന്‍ ഇപ്പോള്‍ ചുരുക്കം ചിലരോട് മാത്രമാണ് പറയുന്നത്.

Twitter tweet: https://twitter.com/dhanushkraja/status/1374213913248628740

എന്നത്തെയും പോലെ എന്റെ അമ്മ, അച്ഛന്‍, ചേട്ടനും ഗുരുവിനും നന്ദി പറയുന്നു. ശിവസാമി എന്ന കഥാപാത്രത്തെ എനിക്ക് തന്ന വെട്രിമാരനോടും ഞാന്‍ നന്ദി പറയുന്നു. വെട്രി, ബാലു മഹേന്ദ്ര സാറിന്റെ ഓഫീസില്‍ വെച്ച്‌ ഞാന്‍ നിന്നെ കണ്ടപ്പോള്‍ നീ എന്റെ നല്ലൊരു സുഹൃത്തും, സഹോദരനുമായി മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. നമ്മള്‍ ഒരുമിച്ച്‌ ചെയ്ത നാല് ചിത്രങ്ങളും, നമ്മള്‍ ഒരുമിച്ച്‌ നിര്‍മ്മിച്ച രണ്ട് ചിത്രങ്ങളും എന്നും എനിക്ക് അഭിമാനമാണ്.

ഞാന്‍ നിന്നെ വിശ്വസിച്ച പോലെ തന്നെ നീ എന്നെയും അത്രയധികം വിശ്വസിച്ചതിന് നിന്നോട് നന്ദി പറയുന്നു. എനിക്കായി നീ എഴുതിയ അടുത്ത സിനിമ ഏതാണെന്ന് അറിയാനായി കാത്തിരിക്കുകയാണ്. ഈ പുരസ്‌കാരത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിക്കും ഞാന്‍ നന്ദി പറയുന്നു. അസുരന്റെ നിര്‍മ്മാതാവായ തനു സാറിനും എന്റെ നന്ദി. അസുരന്‍ ടീമിനും, സിനിമയിലെ എന്റെ കുടുംബമായ പച്ചയമ്മ (മഞ്ജു), എന്റെ ചിദംബരം കെന്നിനും, മുരുഗന്‍ തേജയ്ക്കും നന്ദി.

വാ അസുര എന്ന ഗാനത്തിന് ജിവി പ്രകാശിനും നന്ദി. സിനിമയിലെ സഹ പ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു. അവസാനമായി എന്റെ ശക്തിയും ധൈര്യവുമായ ആരാധകര്‍ക്ക് നന്ദി. നിങ്ങളുടെ അകമഴിഞ്ഞ സ്‌നേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എല്ലാത്തിനും ഞാന്‍ കടപ്പെട്ടിരിക്കുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കാവലിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

വിഷു ആശംസകളുമായി മേപ്പടിയാന്‍ ടീം: പുതിയ പോസ്റ്റര്‍

ഒറ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സംയുക്ത വര്‍മ വീണ്ടും അഭിനയ രംഗത്തേയ്ക്ക്

ജയറാം നായകനാകുന്ന ചിത്രത്തില്‍ മീര ജാസ്മിന്‍ നായിക

ആര്‍ആര്‍ആര്‍', രാജമൗലി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ആന്‍ അഗസ്റ്റിന്‍ ഇനി ഓട്ടോറിക്ഷക്കാരന്റെ ഭാര്യ

ഗ്രേസ് എന്നതിന്റെ പര്യായമാണ് ശോഭന: പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ബാഫ്ത പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; ആന്റണി ഹോപ്കിന്‍സ് മികച്ച നടന്‍

ആസിഫ്-രാജീവ് രവി ടീമിന്റെ കുറ്റവും ശിക്ഷയും ജൂലായ് രണ്ടിന് തീയേറ്ററുകളില്‍

'മ്യാവൂ' ഒരുങ്ങുന്നു; ലാല്‍ ജോസ്

'വൂള്‍ഫ്' ട്രെയിലര്‍ പുറത്ത്

അപര്‍ണ ബാലമുരളി നായികയാകുന്ന 'ഉല'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി പൃഥ്വിരാജ്

'ഒരു താത്വിക അവലോകന' ത്തിലൂടെ അരങ്ങേറ്റം കുറിച്ച്‌ സുരാജിന്റെ സഹോദരന്‍ സജി വെഞ്ഞാറമൂട്

'ഫഹദിന് വിലക്കില്ല, തേടിയത് വിശദീകരണം മാത്രം': തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്

മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' ആമസോണ്‍ പ്രൈം വീഡിയോയില്‍

കോപ്പിയടി വിവാദത്തില്‍ 'ഹിസ് സ്റ്റോറി'യുടെ പോസ്റ്റര്‍ പിന്‍വലിച്ച്‌ നിര്‍മാതാക്കള്‍

'മനസ്സ് നന്നാകട്ടെ. മതമേതെങ്കിലുമാകട്ടെ'; 'കുഞ്ഞെല്‍ദോ'യിലെ ഗാനമെത്തി

ചിത്രകാരനും, സിനിമാ ഡോക്യുമെന്‍ററി സംവിധായകനുമായ ജ്യോതി പ്രകാശ് അന്തരിച്ചു

മഹത്തായ ഭാരതീയ അടുക്കള :വെന്തെരിയുന്ന വധുക്കളും ഒന്നും ബാധിക്കാത്ത കുലസ്ത്രീകളും

ഇരുണ്ട മനസ്സുകളുടെ കഥ; അപൂര്‍വ്വമായി മലയാളി കാണുന്ന ഒരു യഥാതഥ ലോകമാണ് ജോജി

സുലൈമാന്‍ ആന്‍ഡ് ഡേവിഡ് ഫോട്ടോയുമായി വിനയ് ഫോര്‍ട്

ഹിന്ദു-മുസ്ലീം പ്രണയ രംഗം ചിത്രീകരിച്ചതിന്റെ പേരില്‍ ക്ഷേത്ര പരിസരത്തെ സിനിമ ചിത്രീകരണം തടസപ്പെടുത്തി

1921 പുഴ മുതല്‍ പുഴ വരെ: സിനിമയ്ക്ക് പണത്തിനായി വീണ്ടും കൈനീട്ടി അലി അക്ബര്‍

അന്ന് മമ്മൂക്കയുടെ അനുജന്‍, ഇപ്പോള്‍ ദുല്‍ഖറിന്റെ ചേട്ടന്‍: മനോജ് കെ. ജയന്‍

ദിശ പൂര്‍ത്തിയായി

'ഞാന്‍ സ്നേഹിക്കുന്ന പുരുഷന് വിവാഹവാര്‍ഷിക ആശംസകള്‍' ;സണ്ണി ലിയോണി

റിലീസിന് മുന്‍പ് തന്‍റെ ചിത്രം അമ്മ കാണാറില്ല, അഭിഷേക് ബച്ചന്‍

കന്നട നടി ഛൈത്രകൂട്ടുര്‍ വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍

ബിജെപി സ്ഥാനാര്‍ത്ഥിയായതോടെ മക്കള്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായി: കൃഷ്‌ണകുമാര്‍

View More