Image

ആലുവ സ്വദേശി കെവിന്‍ കരിയാട്ടി പെര്‍ത്തില്‍ മുങ്ങിമരിച്ചു.

Published on 23 March, 2021
ആലുവ സ്വദേശി കെവിന്‍ കരിയാട്ടി പെര്‍ത്തില്‍ മുങ്ങിമരിച്ചു.


  പെര്‍ത്ത് (ഓസ്‌ട്രേലിയ) : - പെര്‍ത്തിലെ ജൂണ്‍ഡലപ് എഡിത് കോവന്‍(ECU)യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി ആലുവ പറവൂര്‍ കവല കെവിന്‍ കാരിയാട്ടി (32) മരണമടഞ്ഞു . കുറുബൈന്‍ സ്ഥലത്ത് താമസിച്ചിരുന്ന കെവിന്‍ പോള്‍ സുഹൃത്തായ കൂത്താട്ടുകുളം സ്വദേശിയുമൊത്ത് ബീച്ചില്‍ കുളിക്കാന്‍ പോയതായിരുന്നു. ഇന്ന് (ചൊവ്വാ) ഉച്ചയ്ക്കാണ് പെര്‍ത്തിലെ കൂഗി ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ചുഴിയില്‍ അകപ്പെട്ട് മരിച്ചതാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉടനെ തന്നെ ആംബുലന്‍സില്‍ പെര്‍ത്ത് സൗത്തിലുള്ള ഫിയോനാ സ്റ്റാന്‍ലി ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും കെവിന്റെ ജീവന്‍ രക്ഷിക്കുവാനായില്ല. 

റിവര്‍ സ്റ്റോണ്‍ മെംബര്‍ ഡോ. ജഗദീഷ് കൃഷ്ണ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ നടത്തിവരുന്നു. കെവിന്‍ കഴിഞ്ഞ ഒന്നര വര്‍ഷം മുന്‍പാണ് പെര്‍ത്തില്‍ പ്രോജ ട്റ്റ് മാനേജ് മെന്റ് കോഴ്‌സിനായി എത്തിയത്. ഇരിഞ്ഞാലക്കുട സ്വദേശിനിയായ ഭാര്യാ അമുല്യാ കെവിന്‍ നാട്ടിലാണ് ഉള്ളത്. ഇവര്‍ക്ക് നാലു വയസ്സുള്ള ഒരു ആണ്‍കുട്ടിയുണ്ട്. കെവിന്‍ ആലുവ യു.സി. കോളേജിന് സമീപം പറവൂര്‍ കവല കരിയാട്ടി കുടുംബാംഗമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക