Image

കാളിദാസ്- നമിത ഒന്നിക്കുന്ന പുതിയ ചിത്രം ഷൂട്ടിംഗ് തുടങ്ങി

Published on 24 March, 2021
കാളിദാസ്- നമിത ഒന്നിക്കുന്ന പുതിയ ചിത്രം ഷൂട്ടിംഗ് തുടങ്ങി

വിനില്‍ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കാളിദാസ് ജയറാം, നമിത പ്രമോദ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ്.

സൈജുകുറുപ്പ്, റീബ മോണിക്ക എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ എസ്,ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിെന്റെ ഛായാഗ്രഹണം ജെബിന്‍ ജേക്കബ് നിര്‍വഹിക്കുന്നു. ശ്രീകാന്ത് മുരളി, അശ്വിന്‍, തോമസ്, റിങ്കി ബിസി ഷോണ്‍ റോമി, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

എഡിറ്റര്‍-ദീപു ജോസഫ്,സംഭാഷണം-വിന്‍സെന്റ് വടക്കന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്ബ്, കല-ബംഗ്ലാന്‍ മേക്കപ്പ്-റോണക്സ് സേവ്യര്‍,വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍,സ്റ്റില്‍സ്-രാഹുല്‍ രാജ് ആര്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഷമീജ് കൊയിലാണ്ടി, ഷിബു പന്തലക്കോട്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക