-->

FILM NEWS

തീപ്പെട്ടി ഗണേശന്റെ കുടുംബത്തിന് കൈത്താങ്ങായി രാഘവ ലോറന്‍സ്

Published

on


അന്തരിച്ച തമിഴ് നടന്‍ തീപ്പെട്ടി ഗണേശന്റെ കുട്ടികളെ സംരക്ഷിക്കുമെന്ന് സംവിധായകനും നടനുമായ രാഘവ ലോറന്‍സ്. ”സഹോദരാ, താങ്കളുടെ കുട്ടികളെ ഞാന്‍ സംരക്ഷിക്കും, നിത്യശാന്തി നേരുന്നു” എന്നാണ് രാഘവ ലോറന്‍സ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 

അസുഖബാധിതനായി മധുരൈ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മാര്‍ച്ച് 22ന് ആയിരുന്നു ഗണേശന്റെ അന്ത്യം.

ബില്ല 2, ഉസ്താദ് ഹോട്ടല്‍, നീര്‍പാര്‍വൈ, കോലമാവ് കോകില, തേന്‍മേര്‍ക്കു പരുവക്കാട്ര് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് തീപ്പെട്ടി ഗണേശന്‍. എന്നാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ കരിയര്‍ നിലനിര്‍ത്താന്‍ നടന് കഴിഞ്ഞിരുന്നില്ല. സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് നടന്‍ ചെറിയ ബിസിനസിലേക്ക് തിരിഞ്ഞിരുന്നു.

2019ല്‍ പുറത്തിറങ്ങിയ സീനു രാമസ്വാമിയുടെ കണ്ണെ കലൈമാനെ എന്ന ചിത്രത്തിലാണ് തീപ്പെട്ടി ഗണേശന്‍ അവസാനമായി അഭിനയിച്ചത്. ലോക്ക്ഡൗണ്‍ കാലത്ത് കടുത്ത സാമ്പത്തിക പ്രയാസം നേരിട്ട നടന്‍ അജിത്തിനോട് സഹായം അഭ്യര്‍ത്ഥിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അജിത്ത് മാത്രമാണ് തന്നെ യഥാര്‍ത്ഥ പേരായ കാര്‍ത്തിക് എന്ന് വിളിച്ചിരുന്നതെന്നും തന്റെ ദുരവസ്ഥ അറിഞ്ഞാല്‍ അദ്ദേഹം സഹായിക്കുമെന്നും നടന്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.നേരത്തെയും രാഘവ ലോറന്‍സ് ഗണേശനെ സഹായിച്ചിരുന്നു. സ്നേഹന്‍ തുടങ്ങിയ താരങ്ങളും കാര്‍ത്തിക്കിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കിയിരുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കാവലിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

വിഷു ആശംസകളുമായി മേപ്പടിയാന്‍ ടീം: പുതിയ പോസ്റ്റര്‍

ഒറ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സംയുക്ത വര്‍മ വീണ്ടും അഭിനയ രംഗത്തേയ്ക്ക്

ജയറാം നായകനാകുന്ന ചിത്രത്തില്‍ മീര ജാസ്മിന്‍ നായിക

ആര്‍ആര്‍ആര്‍', രാജമൗലി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ആന്‍ അഗസ്റ്റിന്‍ ഇനി ഓട്ടോറിക്ഷക്കാരന്റെ ഭാര്യ

ഗ്രേസ് എന്നതിന്റെ പര്യായമാണ് ശോഭന: പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ബാഫ്ത പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; ആന്റണി ഹോപ്കിന്‍സ് മികച്ച നടന്‍

ആസിഫ്-രാജീവ് രവി ടീമിന്റെ കുറ്റവും ശിക്ഷയും ജൂലായ് രണ്ടിന് തീയേറ്ററുകളില്‍

'മ്യാവൂ' ഒരുങ്ങുന്നു; ലാല്‍ ജോസ്

'വൂള്‍ഫ്' ട്രെയിലര്‍ പുറത്ത്

അപര്‍ണ ബാലമുരളി നായികയാകുന്ന 'ഉല'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി പൃഥ്വിരാജ്

'ഒരു താത്വിക അവലോകന' ത്തിലൂടെ അരങ്ങേറ്റം കുറിച്ച്‌ സുരാജിന്റെ സഹോദരന്‍ സജി വെഞ്ഞാറമൂട്

'ഫഹദിന് വിലക്കില്ല, തേടിയത് വിശദീകരണം മാത്രം': തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്

മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' ആമസോണ്‍ പ്രൈം വീഡിയോയില്‍

കോപ്പിയടി വിവാദത്തില്‍ 'ഹിസ് സ്റ്റോറി'യുടെ പോസ്റ്റര്‍ പിന്‍വലിച്ച്‌ നിര്‍മാതാക്കള്‍

'മനസ്സ് നന്നാകട്ടെ. മതമേതെങ്കിലുമാകട്ടെ'; 'കുഞ്ഞെല്‍ദോ'യിലെ ഗാനമെത്തി

ചിത്രകാരനും, സിനിമാ ഡോക്യുമെന്‍ററി സംവിധായകനുമായ ജ്യോതി പ്രകാശ് അന്തരിച്ചു

മഹത്തായ ഭാരതീയ അടുക്കള :വെന്തെരിയുന്ന വധുക്കളും ഒന്നും ബാധിക്കാത്ത കുലസ്ത്രീകളും

ഇരുണ്ട മനസ്സുകളുടെ കഥ; അപൂര്‍വ്വമായി മലയാളി കാണുന്ന ഒരു യഥാതഥ ലോകമാണ് ജോജി

സുലൈമാന്‍ ആന്‍ഡ് ഡേവിഡ് ഫോട്ടോയുമായി വിനയ് ഫോര്‍ട്

ഹിന്ദു-മുസ്ലീം പ്രണയ രംഗം ചിത്രീകരിച്ചതിന്റെ പേരില്‍ ക്ഷേത്ര പരിസരത്തെ സിനിമ ചിത്രീകരണം തടസപ്പെടുത്തി

1921 പുഴ മുതല്‍ പുഴ വരെ: സിനിമയ്ക്ക് പണത്തിനായി വീണ്ടും കൈനീട്ടി അലി അക്ബര്‍

അന്ന് മമ്മൂക്കയുടെ അനുജന്‍, ഇപ്പോള്‍ ദുല്‍ഖറിന്റെ ചേട്ടന്‍: മനോജ് കെ. ജയന്‍

ദിശ പൂര്‍ത്തിയായി

'ഞാന്‍ സ്നേഹിക്കുന്ന പുരുഷന് വിവാഹവാര്‍ഷിക ആശംസകള്‍' ;സണ്ണി ലിയോണി

റിലീസിന് മുന്‍പ് തന്‍റെ ചിത്രം അമ്മ കാണാറില്ല, അഭിഷേക് ബച്ചന്‍

കന്നട നടി ഛൈത്രകൂട്ടുര്‍ വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍

ബിജെപി സ്ഥാനാര്‍ത്ഥിയായതോടെ മക്കള്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായി: കൃഷ്‌ണകുമാര്‍

View More