Image

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചതാണ്  ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ പ്രചാരണായുധം : ടൈസൺ മാസ്റ്റർ(എംഎൽഎ)

Published on 27 March, 2021
ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചതാണ്  ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ പ്രചാരണായുധം : ടൈസൺ മാസ്റ്റർ(എംഎൽഎ)
ദമ്മാം: പ്രളയവും മഹാമാരിയും ഒക്കെ പ്രതികൂലമായി വന്നിട്ടും, അഞ്ചുവർഷങ്ങൾക്ക് മുൻപ് പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക് നൽകിയ 600 വാഗ്ദാനങ്ങളിൽ 580 എണ്ണവും പൂർത്തിയാക്കി എന്ന അഭിമാനമാണ് ഇടതുപക്ഷസർക്കാരിന്റെ ഏറ്റവും വലിയ പ്രചാരണായുധം എന്ന് നിലവിലെ കൈപ്പമംഗലം എംഎൽഎ യും, ഇടതുമുന്നണി സ്ഥാനാർത്ഥിയുമായ ഇ.ടി ടൈസൺ മാസ്റ്റർ പറഞ്ഞു.കിഴക്കൻ പ്രവിശ്യ ഇടതുമുന്നണി തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിതരണം, സാമൂഹ്യക്ഷേമം,വിദ്യാഭ്യാസം, ആരോഗ്യം, ഭവനം, കൃഷി, വ്യവസായം തുടങ്ങി എല്ലാ മേഖലകളിലും കേരളത്തിൽ മുമ്പെങ്ങുമില്ലാത്ത വികസനപ്രവർത്തനങ്ങളാണ് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട്, ഇടതുപക്ഷ സർക്കാർ നടത്തിയത്. ഈ പ്രവർത്തനങ്ങൾക്ക് വൻതോതിൽ ജനപിന്തുണ കിട്ടിയിട്ടുണ്ട്. അതിനെ എതിർത്ത് ഒന്നും പറയാൻ കഴിയാത്തതിനാലാണ് പ്രതിപക്ഷവും, സംഘപരിവാറും കൂടി ശബരിമലയും, വിശ്വാസവും അടക്കമുള്ള മതവിഷയങ്ങൾ ഇപ്പോൾ കുത്തിപ്പൊക്കി പ്രചാരണം നടത്തുന്നത് എന്ന് ടൈസൺ മാസ്റ്റർ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
സൂം പ്ലാറ്റ്ഫോമിൽ സൈനുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ തെരെഞ്ഞെടുപ്പ് കൺവെൻഷനിൽ, ത്യശൂർ ജില്ലയിൽ നിന്നുള്ള ഇടതുപക്ഷ നേതാക്കളും പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു. 
ഷാജി മതിലകം സ്വാഗതം പറഞ്ഞു. ബെൻസി മോഹൻ അഭിവാദ്യപ്രസംഗം നടത്തി. ഉണ്ണി എങ്ങണ്ടിയൂർ നന്ദി പ്രകാശിപ്പിച്ചു.

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചതാണ്  ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ പ്രചാരണായുധം : ടൈസൺ മാസ്റ്റർ(എംഎൽഎ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക