Image

'അനുഗ്രഹീതന്‍ ആന്റണി' ഏപ്രില്‍ ഒന്നിന് തിയേറ്ററുകളിലേക്ക്

Published on 28 March, 2021
'അനുഗ്രഹീതന്‍ ആന്റണി' ഏപ്രില്‍ ഒന്നിന് തിയേറ്ററുകളിലേക്ക്
സണ്ണി വെയ്‌നെ നായകനാക്കി നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന അനുഗ്രഹീതന്‍ ആന്റണി ഏപ്രില്‍ ഒന്നിന് തിയേറ്ററുകളിലേക്ക്. 96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷന്‍ ആണ് ചിത്രത്തിലെ നായിക.

ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്താണ് ചിത്രം നിര്‍മിക്കുന്നത്. അരുണ്‍ മുരളീധരന്‍ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ഗാന രചന നിര്‍വഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. 

സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതന്‍ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ വന്‍ സ്വീകാര്യതയാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചത്. ഇതിന് മുന്നെ പുറത്ത് ഇറങ്ങിയ കാമിനി എന്ന ഗാനം 21 മില്യണിലധികം ആളുകളാണ് കണ്ടത്. 

ചിത്രത്തിന്റേതായി പുറത്ത് വന്ന ഗാനങ്ങളും ടീസറുമെല്ലാം വന്‍ ജനപ്രീതിയാണ് നേടിയെടുത്തത്.

ജിഷ്ണു സ് രമേശിന്റേയും അശ്വിന്‍ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്. സിദ്ധിഖ്, ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അനുഗ്രഹീതന്‍ ആന്റണിയുടെ ഭാഗമായുണ്ട്.

സെല്‍വകുമാറാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും അരുണ്‍ വെഞ്ഞാറമൂട് ആര്‍ട്ട് ഡയറക്ടറുമാണ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക