Image

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍

Published on 28 March, 2021
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍

ഡബ്ലിന്‍; സീറോ മലബാര്‍ സഭയുടെ വലിയ ആഴ്ച, ഈസ്റ്റര്‍ തിരുകര്‍മ്മങ്ങളില്‍ ഓണ്‍ലൈനിലൂടെ പങ്കെടുക്കാം. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വിശ്വാസികളുടെ പങ്കാളിത്തത്തോടെയുള്ള തിരുകര്‍മ്മങ്ങള്‍ സാധിക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ഓണ്‍ലൈനിലൂടെ പങ്കെടുക്കത്തക്കവിധം രണ്ടു സമയക്രമങ്ങളിലായാണ് തിരുകര്‍മ്മങ്ങള്‍ നടക്കുന്നത്.

രാവിലെ റിയാല്‍ട്ടോ ഔര്‍ ലേഡി ഓഫ് ഹോളി റൊസറി ഓഫ് ഫാത്തിമ ദേവാലയത്തില്‍ നിന്നും, വൈകിട്ട് താല ഫെറ്റര്‍കെയിന്‍ ചര്‍ച്ച് ഓഫ് ഇന്‍ കാര്‍നേഷനില്‍നിന്നും തിരുകര്‍മ്മങ്ങളുടെ ഓണ്‍ലൈന്‍ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

ഈസ്റ്ററിനു മുന്നോടിയായുള്ള യൂറോപ്പ് ബൈബിള്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 28, 29, 30 (തിങ്കള്‍, ചൊവ്വാ, ബുധന്‍) തീയതികളിലായ് യൂടൂബ് / സൂം വഴി നടക്കും. അയര്‍ലന്‍ഡ് സമയം വൈകിട്ട് 3 മുതല്‍ 5:30 വരെയാണ് ബൈബിള്‍ കണ്‍വന്‍ഷന്‍ നടക്കുക. കേരളത്തിലെ പ്രമുഖ വചനപ്രഘോഷകര്‍ നയിക്കുന്ന കണ്‍വന്‍ഷന്‍ സീറോ മലബാര്‍ യൂറോപ്പ് അപ്പ്‌സ്‌തോലിക് വിസിറ്റേഷണാണ് സംഘടിപ്പിക്കുന്നത്.

ഓള്‍ അയര്‍ലന്‍ഡ് സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായുള്ള ഓണ്‍ലൈന്‍ ധ്യാനം മാര്‍ച്ച് 28 ഓശാന ഞായറാഴ്ച യൂത്ത് അപ്പോസ്റ്റലേറ്റ് യൂറോപ്പ് ഡയറക്ടര്‍ ഫാ. ബിനോജ് മുളവരിക്കലും, ഫാ. സിലന്‍ ഫ്രാന്‍സീസ് പിഎംഐയും നയിക്കും. ഉച്ചകഴിഞ്ഞു 3 മുതല്‍ വൈകിട്ട് 6 മണി വരെ ആയിരിക്കും ധ്യാനം. തുടര്‍ന്ന് ഓശാന തിരുകര്‍മ്മങ്ങള്‍ നടക്കും

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വെബ്‌സൈറ്റ് വഴിയും, യൂട്യൂബ് ചാനല്‍ വഴിയും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും.

റിപ്പോര്‍ട്ട്: ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക