ഇലക്ഷന്‍ പ്രചാരണത്തിനോടൊപ്പം ഓസ്‌ട്രേലിയ പെര്‍ത്തിലെ പ്രവാസി എല്‍ഡിഎഫ് പ്രവര്‍ത്തകരും

Published on 29 March, 2021
ഇലക്ഷന്‍ പ്രചാരണത്തിനോടൊപ്പം ഓസ്‌ട്രേലിയ പെര്‍ത്തിലെ പ്രവാസി എല്‍ഡിഎഫ് പ്രവര്‍ത്തകരും

പെര്‍ത്ത്: കേരളത്തില്‍ സംസ്ഥാനത്ത് തുടര്‍ഭരണം ലക്ഷ്യമിട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കൊടുന്പിരി കൊണ്ടിരിക്കുന്ന ഇലക്ഷന്‍ പ്രചാരണത്തിനോടൊപ്പം ചേര്‍ന്ന് ഓസ്‌ട്രേലിയ പെര്‍ത്തിലെ പ്രവാസി എല്‍ഡിഎഫ് പ്രവര്‍ത്തകരും.

കാനിംഗ് വെയില്‍ സാന്‍?ഡ്രിംഗ്ഹാം പ്രൊമെനേഡില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് പ്രവാസി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രചരണത്തില്‍ പങ്കാളികളായത്. പ്രതിപക്ഷ കക്ഷികള്‍ ഉന്നയിക്കുന്ന അല്‍പായുസ് മാത്രമുള്ള ആരോപണ ശരങ്ങളെയെല്ലാം അവഗണിച്ച്, കേരള സംസ്ഥാനത്തിന്റെ സമഗ്ര വികസനം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു തന്നെ മാതൃകയാണെന്ന് യോഗം വിലയിരുത്തി.

ഓഖി, നിപ്പാ, രണ്ടു മഹാ പ്രളയങ്ങള്‍, കോവിഡ് എന്നിങ്ങനെ പ്രതിസന്ധികള്‍ ഓരോന്നായി സര്‍ക്കാരിനെ വേട്ടയാടിയപ്പോള്‍ കേരള സമൂഹത്തെ ഒരുമിച്ച് ചേര്‍ത്തുനിര്‍ത്തി, എല്ലാ സുരക്ഷിതത്വവും ഉറപ്പുവരുത്തിയത് മുഖ്യമന്ത്രിയുടെ ഇച്ഛാ ശക്തി ഒന്നുകൊണ്ടു മാത്രമാണ്.

എല്ലാ മേഖലയുടെയും വികസനം സാധ്യമാക്കിയ കേരള സര്‍ക്കാരിനെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്ക്കാര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ നിരന്തരം ദുരബലപ്പെടുത്താന്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് സര്‍ക്കാര്‍ വികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്.

സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ എത്തിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായ ഇടപെടലുകള്‍ നടത്താനും , നാട്ടിലുള്ള ബന്ധുമിത്രാദികളോടും സുഹൃത്തുക്കളോടും നിരന്തരമായി ഫോണ്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട് ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക