-->

America

മനസ്സൊരു മാരിവില്ല് (ജയശ്രീ രാജേഷ്)

Published

on

നിറങ്ങൾ വാരി
പുതച്ചൊരെൻ
മനസ്സിൽ തൂവുന്നു
ഹൃദയത്തിൽ ചാലിച്ച
നിറപുഞ്ചിരി

അഴകോലും വിസ്മയ
വർണ്ണങ്ങൾ മേളിച്ചു
തീർത്തൊരാ
മാരിവില്ലുണ്ടെന്നില്ലെന്നും

നീൾമിഴിപീലി -
കൾക്കുള്ളിലൊരാകാശം
നീലയായ് വാനിൽ
പരന്നു നിൽപ്പു

നെഞ്ചിന്റെ ഉള്ളിലായ്
അറിയാതെ കൊഞ്ചിച്ച
നഷ്ടപ്രണയത്തിൽ
ഹരിതഭംഗി

വിങ്ങുന്ന ഓർമ്മയിൽ
ചിമ്മുന്ന മിഴിപോലെ
തെളിയുന്നു അണയുന്നു
കാവി പടർന്നൊരു
ഇഷ്ടങ്ങളൊക്കെയും

തുടിപ്പെഴും കണിയായി
ഓരോ പ്രഭാതവും
സുസ്മേരയാക്കാൻ
മഞ്ഞയിൽ ചാലിച്ച
ഉണർത്തുപാട്ട്

നിതാന്തമാം നിശ്വാസ
വീചികൾ പാടിയ
കൈവിട്ട ബാല്യത്തിൻ
റോസാപ്പൂ വർണ്ണങ്ങൾ

ശാന്തിതൻ ശംഖൊലി
വാനിൽ മുഴക്കുന്ന
 വെള്ളരിപ്രാവിൻ
വെളുത്ത കുപ്പായവും

രാജകീയ പ്രൗഢിയിൽ
രജനിയിൽ തിളങ്ങുന്ന
കൺമഷി തോൽക്കുന്ന
ഇരുളിൻ കറുപ്പും

വർണ്ണങ്ങൾ ഇഴചിന്തി
വീഴും പ്രഭാതത്തിൽ
മുഖം മറച്ചാടുന്നു
നിറങ്ങൾ തൻ ആഘോഷം....

         

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

രാഷ്ട്രീയക്കാർ (ബാബു പാറയ്ക്കൽ)

സ്ത്രീയാണ് കൂടുതല്‍ വലിയ മനുഷ്യന്‍ (ബുക്ക് റിവ്യൂ: കബനി ആര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - ഭാഗം - 5

മനുഷ്യ ജിഹാദ്..! (സോയ ഫിലാഡല്‍ഫിയ)

ഇര (കവിത: അരുൺ.വി.സജീവ്)

പൂരപ്പറമ്പിലെ ഗന്ധങ്ങള്‍ (ശങ്കര്‍ ഒറ്റപ്പാലം)

എങ്കിലും എന്റെ ശോശാമ്മേ.. (നർമ്മകഥ: നൈന മണ്ണഞ്ചേരി)

സെൻപങ്കുവെപ്പ് (കവിത: വേണുനമ്പ്യാർ)

വെയിലിനു വിലപേശുന്നവര്‍ (ബിന്ദു)

ഒരു കഥ പുനര്‍ജ്ജനിക്കുന്നു (കവിത: ആറ്റുമാലി)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -8: കാരൂര്‍ സോമന്‍)

പ്രണയിക്കരുത് (കവിത:സുജാത.കെ. പിള്ള)

വാഹിനിയാവുന്നില്ല ഞാൻ ( കവിത : ഷീബ കദീജ തെരേസ )

തീർപ്പ് (കവിത: സന്ധ്യ എം)

ഒറ്റിക്കൊടുത്തവന്റെ അമ്മ (കവിത: മാര്‍ഗരറ്റ് ജോസഫ്)

പാമ്പും കോണിയും - നിർമ്മല - നോവൽ - 40

മലബാര്‍ സെന്‍ മാന്വല്‍ (കവിത: വേണുനമ്പ്യാര്‍)

വിഷുപ്പുലരി(കവിത: ദീപ ബിബീഷ് നായര്‍ (അമ്മു))

കോർപ്പറേറ്റ് ഗോഡസ്സ് : പുഷ്പമ്മ ചാണ്ടി (നോവൽ - ഭാഗം-4)

ഇസ്രായേലിൻ്റെ ശീലോ ; എൻ്റെ യേശു : സൂസൻ പാലാത്ര

ഈ നീലനിശീഥിനി (മായ കൃഷ്ണന്‍)

പ്രണയം (ജംഷീര്‍)

സഖാവ് കാസ്‌ട്രോ ദിവാകരന്‍ (കഥ: സാം നിലമ്പള്ളില്‍)

THIS IS GETHSEMANE (POEM:Samgeev)

സ്‌നേഹം (കവിത: ഡോ. ഈ. എം. പൂമൊട്ടില്‍)

നസ്രായനായ ക്രിസ്തു (നോയമ്പുകാല രചന: ചാക്കോ ഇട്ടിച്ചെറിയ)

ആകാശം കഥ പറയുന്നു (കഥ: സുനി ഷാജി)

നാഥനോശാന (മാര്‍ഗരറ്റ് ജോസഫ്)

വീട് (കവിത: ജിസ പ്രമോദ്)

പാമ്പും കോണിയും - നിർമ്മല - നോവൽ -39

View More