Image

തലമുറകളെ ആവേശം കൊള്ളിച്ച ആടുതോമയ്ക്ക് 26 വയസ് ; ഓര്‍മ്മപ്പെടുത്തലുകളുമായി മോഹന്‍ലാലും ഭദ്രനും

Published on 30 March, 2021
തലമുറകളെ ആവേശം കൊള്ളിച്ച ആടുതോമയ്ക്ക് 26 വയസ് ; ഓര്‍മ്മപ്പെടുത്തലുകളുമായി മോഹന്‍ലാലും ഭദ്രനും

മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക്  26 വയസ്സ് തികയുമ്പോള്‍ സംവിധായകന്‍ ഭദ്രനെ സ്നേഹം അറിയിച്ച് മോഹന്‍ലാല്‍. നായകന്റെ കുറിപ്പില്‍ വികാരഭരിതനായി ഈ ഓര്‍മ്മപ്പെടുത്തലില്‍ ഒരു സമുദ്രം നീന്തികടക്കാനുള്ള ആവേശം തോന്നി എന്ന മറുപടി കുറിപ്പോടെ സംവിധായകനും ഫോസ്ബുക്കില്‍. ആടുതോമയും ചാക്കോമാഷും തുളസിയും പൊന്നമ്മയും ലൈലയും എസ്ഐ കുറ്റിക്കാടനും ഒറ്റപ്ലാക്കനച്ചനുമൊക്കെ ഇന്നും ജീവസ്സുറ്റ കഥാപാത്രങ്ങളായി മലയാളി മനസില്‍  ജീവിക്കുന്നുണ്ട്. 

ഭൂഗോളത്തിന്റെ സ്പന്ദനം മാത്തമാറ്റിക്‌സ് ആണെന്ന് വിശ്വസിക്കുകയും അത്  കുട്ടികളെ തല്ലിപ്പഠിപ്പിക്കുയും ചെയ്ത ചാക്കോ മാഷ്. പക്ഷേ അച്ഛന്‍ ചാക്കോ മാഷിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച ഊരുതെണ്ടിയായ ഓട്ടക്കാലണ, ആടുതോമ എന്ന തോമസ് ചാക്കോ.  നൂറിലധികം ദിവസം തീയറ്റര്‍ അടക്കിഭരിച്ച സ്ഫടികം 1995 മാര്‍ച്ച് 30നായിരുന്നു റിലിസായത്. ഇന്നും മിനിസ്‌ക്രീനില്‍ ഈ ചിത്രമെത്തിയാല്‍ ആരും ചാനല്‍ മാറ്റാതെ ഇരുന്ന് കാണും. അത്രയധികം മലയാളികള്‍ തല്ലുകൊള്ളിയായ ആടുതോമയെ സ്നേഹിച്ചിരുന്നു.

ആടുതോമയെ  ഒരു നിധിപോലെ ഹൃദയത്തില്‍ സൂക്ഷിച്ച ലാല്‍  മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ് എന്ന് എന്നെ...ഇന്നും സ്ഫടികത്തിലെ പല ഡയലോഗുകളും പുതിയ തലമുറയിലുള്ളവര്‍ക്കുപോലും കാണാപാഠമാണ്. ഇതെന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ് ഇത് നീ ചവിട്ടിപ്പൊട്ടിച്ചാ നിന്റെ കാല് ഞാന്‍ വെട്ടും ,ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്, ഒറപ്പിക്കാമോ...എന്നാ തോമാ മുടിനീട്ടി വളര്‍ത്തും, എസ് ഐ സോമന്‍ പുള്ളക്ക് ചെരക്കാന്‍ തുടങ്ങിയ പഞ്ച് ഡയലോഗുകള്‍ സിനിമാപ്രേമികള്‍ക്ക് സമ്മാനിച്ചത് സംവിധായകന്‍ ഭദ്രനും, ഡോ. രാജേന്ദ്രബാബുവും ചേര്‍ന്നാണ്.

അളന്നു മുറിക്കാന്‍ പാകത്തിന് 'അളവുകളും' കണ്ടെത്തിയിട്ടില്ല..! ??അളകപ്പെടാനായിട്ടുള്ള ഉപകരണങ്ങളും കണ്ടു കിട്ടിയിട്ടില്ല..! ??ആരാലും താരതമ്യപ്പെടുത്താന്‍ കഴിയാത്തവിധം അത്യുന്നങ്ങളിലേക്ക് ചേക്കേറിയ...കണക്കിപ്പെടാത്തത്രയും കാണികളെ കോരിത്തരിപ്പിച്ച... അളക്കപ്പെടാനാകാത്ത വിധം ആരാധകവൃന്ദം സൃഷ്ടിച്ച 'ഐക്കോണിക് ക്യാരക്ടര്‍ ആയിരുന്നു സ്ഫടികത്തിലുടെ ആടുതോമയിലൂടെ മലയാളികള്‍ക്ക് മോഹന്‍ലാലും ഭദ്രനും സമ്മാനിച്ചത്.
മലയാളികള്‍ക്ക് വെറുമൊരു മാസ് പടത്തിനപ്പുറം ജീവിതത്തിന്റെ ആഴവും പരപ്പും കൂടി ഉണ്ടായിരുന്നതുകൊണ്ടാണ് സ്ഫടികം ഇത്രയധികം പ്രിയപ്പെട്ടതായത്. ആ കാലഘട്ടത്തിന്റ കാഴ്ചപ്പാടിലുള്ള നായകസങ്കല്പം ആതായിരുന്നു. ആതാവാം ആടുതോമ എന്ന തെമ്മാടിയെ മലയാളികള്‍ രണ്ടാ കൈയ്യും നീട്ടി സ്വീകരിച്ചത്.  25 വര്‍ങ്ങള്‍ക്ക് ശേഷം പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി സ്ഫടികം ഡിജിറ്റല്‍ പതിപ്പിനായി തയ്യാറെടുക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക