മലയാള സിനിമയില്‍ വില്ലനായും സഹതാരമായും തിളങ്ങിയ താരമാണ് നടന് വിജയകുമാര്‍. താരത്തിന്റെ മകള്‍ അര്‍ത്ഥന വിജയകുമാറും സിനിമയില്‍ സജീവമാണ്. വിപിന്‍ദാസ് സംവിധാനം നിര്‍വ്വഹിച്ച് 2016ല്‍ പ്രദര്‍ശനത്തിനെത്തിയ 'മുദ്ദുഗവു' ആണ് അര്‍ത്ഥനയുടെ ആദ്യ ചിത്രം. സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷ് ആയിരുന്നു ചിത്രത്തിലെ നായകന്.
ഈ ചിത്രത്തിനു ശേഷം അര്‍ത്ഥന തമിഴിലേക്ക് കടന്നു. സംഗീത സംവിധായകന് ജിവി പ്രകാശ് നായകനായ 'സെമ്മ' എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴ് അരങ്ങേറ്റം. പിന്നാലെ സമുദ്രക്കനി സംവിധാനം ചെയ്ത 'തൊണ്ടന്' എന്ന ചിത്രത്തിലും നായികയായി. കൂടാതെ 'വെണ്ണിലാക്കബഡി കൂട്ടത്തി'ന്റെ രണ്ടാം ഭാഗത്തിലും അര്‍ത്ഥനയായിരുന്നു നായിക. തമിഴ് ചിത്രത്തിനു പുറമെ തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 'സീതമ്മ അന്തലു രാമയ്യ' എന്ന ചിത്രത്തിലൂടെയായിരുന്നു തെലുങ്ക് അരങ്ങേറ്റം.
പിതാവിന്റെ പേരില്‍ അറിയപ്പെടാന്‍ തനിക്ക് താല്പര്യമില്ലെന്ന് അര്‍ത്ഥന മുന്‍പ് തുറന്നു പറഞ്ഞിട്ടുണ്ട്. അച്ഛനും അമ്മയും വേര്‍പിരിഞ്ഞവരാണ്. ഇപ്പോള്‍ പിതാവ് വിജയകുമാര്‍ എവിടെയാണെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല എന്നും താരം മുന്‍പ് പറഞ്ഞിരുന്നു. വിജയകുമാറിന്റെ മകള്‍ അല്ല താന്‍ എന്നും ബിനുവിന്റെ മാത്രം മകളാണ് താന്‍ എന്നുമായിരുന്നു അര്‍ത്ഥന ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല