Image

അനുഗ്രഹീതന്‍ ആന്റണിയുടെ രണ്ടാം ട്രെയിലര്‍ പുറത്തിറക്കി ദുല്‍ഖര്‍ സല്‍മാന്‍; ചിത്രം ഏപ്രില്‍ 1-ന് തിയേറ്ററില്‍

Published on 31 March, 2021
അനുഗ്രഹീതന്‍ ആന്റണിയുടെ രണ്ടാം ട്രെയിലര്‍ പുറത്തിറക്കി ദുല്‍ഖര്‍ സല്‍മാന്‍;  ചിത്രം ഏപ്രില്‍ 1-ന് തിയേറ്ററില്‍


സണ്ണി വെയിനെ  നായകനാക്കി ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്ത് നിര്‍മ്മിക്കുന്ന അനുഗ്രഹീതന്‍ ആന്റണിയിയുടെ ട്രെയിലര്‍  ദുല്‍ഖര്‍ സല്‍മാന്‍  തന്റെ ഒഫീഷ്യല്‍  ഫേസ് ബുക്ക് പേജിലൂടെ പുറത്തിറക്കി. ചിത്രത്തില്‍ ഗൗരി കിഷന്‍ ആണ് നായിക നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന  ചിത്രത്തിന്റെ  ട്രെയിലര്‍ പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി വ്യക്തികള്‍ അവരുടെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ട്രെയിലര്‍ പങ്കുവെച്ചു. 

ചിത്രം ഏപ്രില്‍ ഒന്നിന് തീയറ്ററുകളില്‍ റിലീസ് ചെയ്യും.  തമിഴില്‍ ഒരു പിടി നല്ല സിനിമകള്‍ക്ക് ശേഷം ഗൗരി കിഷന്‍  മലയാളത്തിലേക്ക് നായികയായി വേഷത്തില്‍ എത്തുന്ന ആദ്യ ചിത്രം എന്ന പ്രത്യേകത കൂടി അനുഗ്രഹീതന്‍ ആന്റണിക്കുണ്ട്. 

അരുണ്‍ മുരളീധരന്‍ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഗാന രചന നിര്‍വഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതന്‍ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്.  ഹരിശങ്കര്‍ കെ എസ് ആലപിച്ച, സമൂഹ മാധ്യമങ്ങളില്‍ തരംഗമായ കാമിനി എന്ന ഗാനം പുറത്തിറങ്ങിയ ശേഷം ഇരുപ്പത്തിമൂന്നു മില്യണിലധികം ആളുകളാണ് കണ്ടത്.  ടോപ് സിങ്ങര്‍ ഫെയിം അനന്യ ദിനേശിന്റെ ശബ്ദത്തില്‍ വന്ന ബൗ ബൗ എന്ന ഗാനവും, വിനീത് ശ്രീനിവാസന്‍, ഹരിത ബാലകൃഷ്ണന്‍ എന്നിവര്‍ പാടിയ 'നീയേ' എന്ന ഗാനവും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ടീസറിനു 1.1 മില്യണ്‍ കാഴ്ചകാരും, രണ്ടാമത്തെ ടീസറിനു 1.2 മില്യണ്‍ കാഴ്ചകാരുമുണ്ടാരുന്നു.  

ജിഷ്ണു എസ് രമേശിന്റേയും, അശ്വിന്‍ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്.  സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അനുഗ്രഹീതന്‍ ആന്റണിയുടെ ഭാഗമായുണ്ട്. സെല്‍വകുമാറാണ്  ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും, അരുണ്‍ വെഞ്ഞാറമൂട്  ആര്‍ട്ട് ഡയറക്ടറുമാണ്. ശങ്കരന്‍ എ എസും, സിദ്ധാര്‍ത്ഥന്‍ കെ സിയും സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിജു ബെര്‍ണാഡ് ആണ്.  ഏപ്രില്‍ ഒന്നിന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ വിതരണം ക്യാപിറ്റോള്‍ സ്റ്റുഡിയോസാണ്.പി ആര്‍  മഞ്ജു ഗോപിനാഥ്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക