Image

യുവം ഏപ്രില്‍ ഒന്നു മുതല്‍ നീസ്ട്രീമിലും

Published on 31 March, 2021
യുവം ഏപ്രില്‍ ഒന്നു മുതല്‍ നീസ്ട്രീമിലും


അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറ നിര്‍മിച്ച് പിങ്കു പീറ്റര്‍ സംവിധാനം നിര്‍വഹിച്ച യുവം ഏപ്രില്‍ 1 ന് നീസ്ട്രീമില്‍ എത്തുന്നു. കേരളത്തിലെ തീയേറ്ററുകള്‍ക്ക് പ്രദര്‍ശനാനുമതി ലഭിച്ച ശേഷം പുറത്തു വരുന്ന ആദ്യ ചിത്രങ്ങളുടെ നിരയിലുണ്ടായിരുന്ന യുവം, പ്രമേയം കൊണ്ടും, അഭിനയമികവു കൊണ്ടും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി വരവേറ്റു.

വര്‍ത്തമാന സാഹചര്യത്തിലെ ഒരു പൊളിറ്റിക്കല്‍ പ്രശ്നത്തെ സിനിമാറ്റിക് ശൈലിയില്‍ അവതരിപ്പിക്കുന്ന ചിത്രമാണന്ന് ഒറ്റ വാക്കില്‍ പറയാം. അമിത് ചക്കാലക്കല്‍, ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗോപി സുന്ദര്‍ ആണ് യുവത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്‍ ആണ് ഗാനരചയിതാവ്. വാരിക്കുഴിയിലെ കൊലപാതകത്തിന് ശേഷം അമിത് നായക വേഷത്തിലെത്തിയ ചിത്രമാണ് യുവം.

കെഎസ്ആര്‍ടിസി എന്ന പൊതുമേഖല സ്ഥാപനത്തെ എങ്ങനെ നഷ്ടത്തില്‍ നിന്നും കരകയറ്റാം എന്നതാണ് ചിത്രത്തിന്റെ കാതലായ വിഷയം. ജോണ്‍ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷന്‍ ഛായാഗ്രഹണവും ചെയ്തിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് അമല്‍ ചന്ദ്രനും വസ്ത്രാലങ്കാരം സമീറ സനീഷുമാണ്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് വിതരണം. ബിജു തോമസ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ ചിത്രത്തിന്റെ സംഘട്ടനങ്ങള്‍ സൂരറായ് പോട്ട് എന്ന ചിത്രത്തിന്റെ സംഘട്ടനങ്ങള്‍ ഒരുക്കിയ വിക്കിയും മാഫിയ ശശിയും ചേര്‍ന്നാണ് ചെയ്തിരിക്കുന്നത്. ഡാന്‍ ജോസ് സൗണ്ട് ഡിസൈനിങ്ങും പനാഷ് എന്റര്‍ടെയിന്റ്‌മെന്റ് വി. എഫ്. എക്‌സും കൈകാര്യം ചെയ്തിരിക്കുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക