Image

13 മാസം പ്രായമായ കുട്ടി മരിക്കുമ്പോള്‍ 7 പൗണ്ട് തൂക്കം - മാതാപിതാക്കള്‍ക്ക് 23 വര്‍ഷം വീതം തടവ് ശിക്ഷ

പി പി ചെറിയാന്‍ Published on 01 April, 2021
13  മാസം പ്രായമായ  കുട്ടി മരിക്കുമ്പോള്‍ 7 പൗണ്ട് തൂക്കം - മാതാപിതാക്കള്‍ക്ക് 23 വര്‍ഷം വീതം തടവ് ശിക്ഷ
പാംബീച്ച് (ഫ്‌ലോറിഡ): 13  മാസം  പ്രായമുള്ള ടെയ്ല അല്‍മാന്റെ  അഞ്ചാം ചരമവാര്‍ഷികത്തില്‍ പിതാവ് അലജാന്‍ഡ്രോ അല്‍മാന്‍ (43) 24 വര്ഷം തടവ് ശിക്ഷ , മാര്‍ച്ച് 31-നായിരുന്നു സര്‍ക്യൂട്ട് ജഡ്ജിയുടെ വിധി. കുട്ടി മരിച്ചത് ശരിയായ ആഹാരം ലഭിക്കാത്തതിനാലാണെന്ന് കോടതി കണ്ടെത്തി . പതിമൂന്നാം വയസ്സില്‍ ശരാശരി 20 പൗണ്ട് തൂക്കം ഉണ്ടാകേണ്ട  കുട്ടിയുടെ തൂക്കം 7 പൗണ്ട് മാത്രമായിരുന്നു. വൃത്തിഹീനമായ പരിസരത്താണ് കുട്ടി വളര്‍ന്ന വന്നതെന്നും കോടതി കണ്ടെത്തി.

2016 എപ്രില്‍ 1 നാണ് ടെയ്ല പോഷകാഹാരക്കുറവ് മൂലം വീട്ടില്‍ മരിച്ചു കിടക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത് , ടെയ്ലയെ കൂടാതെ 8 മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള ഒന്‍പത് കുട്ടികളുമായാണ് മാതാപിതാക്കള്‍ ഒരു ചെറിയ വീട്ടില്‍ കഴിഞ്ഞിരുന്നത് . കുട്ടികളുടെ ശരീരം പോഷകാഹാരക്കുറവ് മൂലം തികച്ചും വികൃതമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി .
ഇതിനെ തുടര്‍ന്ന് കുട്ടികള്‍ 9  പേരെയും ചൈല്‍ഡ് ആന്റ് ഫാമിലി ഡിപ്പാര്‍ട്ട്‌മെന്റ് എറ്റെടുത്തു .

ടെയ്ല  മരിച്ചത് മാതാപിതാക്കളുടെ വീഴ്ച കാരണമാണെന്ന് കണ്ടെത്തുകയും , മാതാവിനെ കഴിഞ്ഞ ഒക്ടോബറില്‍ മാന്‍സ്ലോട്ടര്‍ കുറ്റത്തിന് 23 വര്‍ഷത്തെ വിധിച്ചതാണ് .

എന്നാല്‍ ട്രക്ക് ഡ്രൈവറായ പിതാവിന്റെ വിചാരണയില്‍ കുറ്റം സ്ഥിരീകരിക്കുകയും മരണത്തിന്റെ ഉത്തരവാദിത്വം എറ്റെടുക്കുകയും ചെയ്തു . പാംബീച്ച് കൗണ്ടി പ്രോസിക്യൂട്ടര്‍ വധശിക്ഷ നല്കണമെന്നാണ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത് കുറ്റസമ്മതം നടത്തിയതോടെ ശിക്ഷ 20 വര്‍ഷമാക്കി കുറയ്ക്കുകയായിരുന്നു . 2016 മുതല്‍ ജയിലില്‍ കഴിഞ്ഞ കാലം ശിക്ഷയായി പരിഗണിക്കുമെന്നും കോടതി അറിയിച്ചു .
മാതാവും പിതാവും ജയിലിലായതോടെ മറ്റ് ഒന്‍പത് കുട്ടികളും പ്രൊട്ടക്ടീവ് കസ്റ്റഡിയിലാണ് . മെഡിക്കല്‍ നെഗ്ലറ്റ്  , ഡെന്റല്‍ നെഗ്ലറ്റ് , ഇമോഷണല്‍ നെഗ്ലറ്റ് എന്നീ വീഴ്ചകള്‍ക്കാണ് ഇവര്‍ക്കെതിരെ കേസ്സെടുത്തിരിക്കുന്നത് . 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക