Image

ഫൈസർ വാക്സിന്റെ സംരക്ഷണം 6 മാസം നീണ്ടുനിൽക്കുമെന്ന് കമ്പനി

Published on 01 April, 2021
ഫൈസർ വാക്സിന്റെ  സംരക്ഷണം  6 മാസം നീണ്ടുനിൽക്കുമെന്ന് കമ്പനി
ഫൈസറും  ബിയോൺടെക്കും സംയുക്തമായി  വികസിപ്പിച്ച  കോവിഡ്  വാക്സിൻ, കൊറോണ വൈറസിനും  വകഭേദങ്ങൾക്കുമെതിരെ  ആറുമാസത്തേക്ക് ഫലപ്രദമായ സംരക്ഷണം നൽകുമെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞതായി നിർമ്മാതാക്കൾ. 

ആകെ 46,307 പേർ  പങ്കെടുത്ത പരീക്ഷണത്തിൽ  സ്ഥിരീകരിച്ച  927 കോവിഡ് കേസുകൾ  ഉൾപ്പെടുത്തി നടത്തിയ വിശകലനത്തിൽ വാക്സിന്റെ ഫലപ്രാപ്തി  91.3% ആണെന്ന് കണ്ടെത്തി. ഗുരുതര രോഗബാധിതരിലും മരണാസന്നരായ വിഭാഗക്കാരിലും എഫ്ഡിഎ യുടെയും സിഡിസി യുടെയും നിർവചനങ്ങൾ അനുസരിച്ച് വാക്സിൻ 95% മുതൽ 100% വരെ ഫലപ്രദമാണെന്ന് തെളിഞ്ഞു.

 ഫൈസറിന്റെ വാക്സിൻ സ്വീകരിച്ച 12,000-ത്തിലധികം പേരുടെ ഡാറ്റ പരിശോധിച്ചതിൽ നിന്നും ബഹുഭൂരിപക്ഷത്തിനും മരുന്ന് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

 ഫലപ്രാപ്തിയും സുരക്ഷയും  സംബന്ധിച്ച വിവരങ്ങൾ യുഎസ് എഫ്ഡിഎ യുടെ  ബയോളജിക്സ് ലൈസൻസ് ആപ്ലിക്കേഷന് സമർപ്പിക്കുമെന്ന് ഫൈസറിന്റെ ചെയർമാനും സിഇഒയുമായ ആൽബർട്ട് ബൗർല പറഞ്ഞു.

രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ആറു മാസങ്ങൾ വരെ വാക്സിന്റെ ഫലപ്രാപ്തി ഉയർന്ന തോതിൽ കൊറോണ വൈറസിനും  ദക്ഷിണാഫ്രിക്കൻ വേരിയന്റിനും എതിരെ  നിലനിൽക്കുന്നത് തങ്ങളുടെ വാക്‌സിനുമേൽ മൊത്തത്തിലുള്ള ഫലപ്രാപ്തിയിൽ കൂടുതൽ ആത്മവിശ്വാസം നൽകുന്നതായും അദ്ദേഹത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക