Image

ക്രൂശു മരണത്തിലേക്ക് നയിച്ച യേശുവിന്റെ രാഷ്ട്രീയം (ജി. പുത്തന്‍കുരിശ്)

Published on 02 April, 2021
ക്രൂശു മരണത്തിലേക്ക് നയിച്ച യേശുവിന്റെ രാഷ്ട്രീയം (ജി. പുത്തന്‍കുരിശ്)
യേശുവിനെ  രാഷ്ട്രീയവുമായി ബന്ധപ്പെടുത്തുകയെന്നത് നമ്മള്‍ക്ക് പരിചിതമല്ലാത്താതുംഅതുപോലെ അങ്ങനെ ചിന്തിക്കാനും പ്രയാസമായ ഒരു വിഷയമാണ്. അദ്ദേഹംരാഷ്ട്രീയത്തിലൂടെഏതെങ്കിലും പദവിക്ക് ശ്രമിക്കുകയോഅതുപോലെഏതെങ്കിലും പദവിഅലങ്കരിക്കുകയോചെയ്തതായിട്ടും നമ്മള്‍ക്ക് അറിവില്ല. അദ്ദേഹം ഒരു സേനാധിപനോ അല്ലെങ്കില്‍ ഒരു രാഷ്ട്രത്തിന്റെരാഷ്ട്രീയ സാമ്പത്തിക കാര്യങ്ങളില്‍താത്പര്യംകാണിച്ച ഒരു രാഷ്ട്രീയ നേതാവുംഅല്ലായിരുന്നു.  ഒരു സാമൂഹ്യ പരിഷ്കര്‍ത്താവ് എന്ന നിലയില്‍യേശുസ്വന്ത ജനതയുടെസമൂഹ്യജീവിതവുമായിവളരെയധികംമുഴുകിയിരുന്നു. അ അര്‍ത്ഥത്തില്‍അദ്ദേഹത്തിന് ഇസ്രയേലിന്റെരാഷ്ട്രീയ ഗതിവിഗതികളെമാറ്റിമറിക്കുന്നതില്‍അതിലുപരി അന്നത്തെ ഭരണകര്‍ത്താക്കളേയുംഅവരില്‍സ്വാധീനം ഉണ്ടായിരുന്ന മത നേതൃത്വങ്ങളേയും പ്രകോപിക്കുന്നതില്‍വലിയൊരു പങ്കുണ്ടായിരുന്നു.
    
സാധാരണയായി നാം യേശുവിനെ കാണുന്നത് ക്രൈസ്തവസഭയുടെസ്ഥാപകനായിട്ടാണ്. എന്നാല്‍ചരിത്രപരമായിഇത്‌സത്യമല്ല. പക്ഷെ ഇസ്രയേലിനെ എങ്ങനെ നവീകരിക്കാംഎന്നുള്ളതിനെ കുറിച്ച്അദ്ദേഹംവളരെഉത്കണ്ഠയുള്ളവനായിരുന്നു.  ഈ അര്‍ത്ഥത്തില്‍ താന്‍ ജീവിക്കുന്ന സമൂഹത്തെ രൂപാന്തരപ്പെടുത്തണമെന്ന ലക്ഷ്യത്തോടെഅദ്ദേഹംവിഭാഗീയവും നിര്‍ണ്ണായകവുമായ ഒരു ചലനം ഇസ്രയേലില്‍സൃഷ്ടിച്ചുവെന്നതിന് തര്‍ക്കമില്ല.
    
ഒരു സമൂഹത്തിന്റെ പുതുക്കലും പുനര്‍ജ്ജീവിപ്പിക്കലുമെല്ലാം ആ സമൂഹത്തിന്റെ പരമ്പരാഗതമായ ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയുംആദരിച്ചുകൊണ്ടായിരിക്കും. നേരെമറിച്ചാണങ്കില്‍ മൗലികമായഅവകാശങ്ങള്‍ക്കുവേണ്ടിയുള്ള ഒരു നുതനമായ നീക്കമായിരിക്കും നടക്കുക.  യേശുവിന് ഒരിക്കലും ഒരു നൂതന മതംസ്ഥാപിക്കണമെന്ന ഉദ്ദേശ്യമില്ലായിരുന്നു. പക്ഷെ സ്വന്ത സമൂഹത്തിന്റെ പരിഷ്കരണംഅദ്ദേഹംകാംക്ഷിച്ചിരുന്നു. യഹൂദസമൂഹത്തെ നേരിട്ടിരുന്ന പ്രതിസന്ധിക്ക്‌യേശുവിഭാവനം ചെയ്ത പുതിയആകാശവും പുതിയ ഭൂമിയുംചരിത്ര പ്രാധാന്യമുള്ളമറ്റൊരുജീവിതശൈലിയായിരുന്നു. ഇസ്രയേലിന്റെ പാരമ്പര്യങ്ങളില്‍ നിന്ന് വ്യതിചലിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇസ്രയേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് പന്ത്രണ്ട് ശിഷ്യന്മാരെതിരഞ്ഞെടുത്തതും, അവരോട്, ജാതികളുടെഅടുക്കല്‍ പോകാതയുംശമര്യരുടെ പട്ടണത്തില്‍കടക്കാതയും ഇസ്രയേല്‍ഗൃഹത്തിലെകാണാതപോയ ആടുകളുടെഅടുക്കല്‍ ചെല്ലുവീന്‍ എന്ന്ആവശ്യപ്പെട്ടതും.
    
യേശുവിന്റെപ്രസ്ഥാനത്തിന്റെഏറ്റവുംവലിയ പ്രത്യേകത അത്ജീവചൈതന്യത്തില്‍രൂഡമൂലമായിരുന്നു. ജീവചൈതന്യം നഷ്ടമായിക്കൊണ്ടിരുന്ന ഒരു സമൂഹത്തെ പുനര്‍ജ്ജീവിപ്പിക്കാന്‍ വേണ്ടിയാണ്‌യേശുവിന്റെസംരംഭം നിലവില്‍വന്നത്. യേശുവിന്റെജീവചൈതന്യം നിറഞ്ഞ അനുഭവങ്ങള്‍ ആ സംരംഭത്തൈ കൂടുതല്‍സഹായിച്ചുവെന്നതുംമറ്റൊരുകാരണമാണ്. യേശുവിന്റെ ശിഷ്യന്മാര്‍ക്ക്‌രോഗികളെസൗഖ്യമാക്കാനും ഭൂതങ്ങളെ പുറത്താക്കാനും നല്‍കിയിരുന്ന അധികാരവുംഅവരുടെ പ്രവര്‍ത്തനങ്ങളും അധികാരികളുംയഹൂദമത നേതൃത്വങ്ങളുമായി ഒരു സംഘര്‍ഷത്തിന് കാരണമായിതീര്‍ന്നു.
    
യേശുവിന്റെ പ്രസ്ഥാനം യേശുവെന്ന വ്യക്തിയെചുറ്റിപ്പറ്റിയായിരുന്നു. അതുകൊണ്ട്‌യേശു എവിടെയുണ്ടോഅവിടെ ജനങ്ങളുംഉണ്ടായിരുന്നു. യേശുവിനെ ഒരു വലിയ ജനകൂട്ടംഏല്ലായിപ്പോഴും പിന്‍തുടര്‍ന്നുകൊണ്ടിരുന്നു. ആദ്യ നൂറ്റാണ്ടിലെ പാലസ്ത്യനിയരുടെഇടയില്‍സ്വന്ത വീടുംകുടുംബവുംവിട്ട് ഒരു ഗുരുവിനെ പിന്‍തുടരുക എന്നത്അന്നുവരെആരും പറഞ്ഞുപോലുംകേള്‍ക്കാത്ത ഒരു സംഭവമായിരന്നു.    സമൂഹത്തില്‍ നിന്ന് പുറംതള്ളപ്പെട്ടവരുംസ്ത്രികളുംയേശുവിനെ പിന്‍തുടരുക എന്നത് അന്നത്തെ സാമൂഹ്യ  ചട്ടങ്ങളുടെലംഘനമായി ഭവിച്ചു.  ഇത്‌സാധരണക്കാരുടെ ഒരു നീക്കമായിരുന്നെങ്കിലും അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരുന്ന അവരുടെഎണ്ണം അന്നത്തെ പുരോഹിതന്മാരേയും പരീശന്മാരേയും ഭരണവര്‍ക്ഷത്തേയുംചൊടിപ്പിച്ചു.
    
യേശുവിനെ ആഹ്ലാദതിമിര്‍പ്പോടെ പാലെൈസ്റ്റയിലിനിലൂടെ പിന്‍തുടര്‍ന്നവര്‍ ഒരു ആദ്ധ്യാത്മിക ഗുരുവിന്റേയോഅല്ലങ്കില്‍ ഒരു അത്ഭുതം പ്രവര്‍ത്തിക്കുന്ന മനഷ്യന്റേയോ പിന്നാലെകൂടിയവെറും ഒരു കൂട്ടം ഭക്ത ജനങ്ങളായിരുന്നില്ല. നേരെമറിച്ച്ഇസ്രയേല്‍ എങ്ങനെയായിരിക്കണം, ഇസ്രയേലിന്റെആചാരവിചാരങ്ങള്‍ എങ്ങനെ ആയിരിക്കണംഎന്ന്‌വ്യക്തമായകാഴ്ചപ്പാടുള്ള ഒരു ഗുരുവിനെ അനുഗമിക്കലായിരുന്നുഅവര്‍ചെയ്തത്. ഒന്നാം നൂറ്റാണ്ടിലെയഹൂദമതംമൗലികമായിദൈവത്തിന്റെ പരിശുദ്ധിയെക്കുറിച്ചു സംസാരിച്ചപ്പോള്‍യേശു ആര്‍ദ്രതയുള്ള ഒരു ദൈവത്തെക്കുറിച്ചുസംസാരിച്ചു. യേശു ആര്‍ദ്രതയുള്ളദൈവത്തെക്കുറിച്ച്ആവര്‍ത്തിച്ച്‌സംസാരിക്കുന്നുണ്ട്.  മുടിയനായ പുത്രനിലെ ആര്‍ദ്രതയുള്ള പിതാവ്, നല്ല ശമരിയാക്കാരനിലെ ശമരിയാക്കാരന്‍ തുടങ്ങിയവചിലഉദാഹരണങ്ങള്‍ മാത്രം. യേശുവിന്റെജീവിതദൗത്യത്തിലെല്ലാംദൈവത്തിന്റെസവിശേഷതയായആര്‍ദ്രത അനുഭവപ്പെട്ടിരുന്നു.

ആദ്യ നൂറ്റാണ്ടിലെല്ലാംസഭയുടെആരാധനയിലെ പ്രധാനമായഒന്നാണ്തിരുവത്താഴം, കുര്‍ബാന, ദിവ്യബലി, തുടങ്ങിയവ. ഇത്ഏറ്റവുംപ്രബലമായത്‌യേശുവിന്റെമരണത്തിനും പുനുരുദ്ധാനത്തിനു ശേഷവുമാണെങ്കില്‍തന്നെ യേശുവിന്റെഒത്തുചേരലുകളിലുംകൂടിച്ചേരലുകളിലും പലപ്പോഴുംകാണാമായിരുന്നു. ഒരുമിച്ച്ആഹാരംകഴിക്കുകഅല്ലങ്കില്‍ ഒരു മേശയ്ക്ക്ചുറ്റുമിരുന്ന്്ആഹാരംകഴിക്കുകഎന്നത്അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഒരു ഭാഗമായിരുന്നു.  ഇസ്രയേലിലെസംസ്ക്കാരം അനുസരിച്ച്ഒരേ പോലെ മാന്യതയുള്ളവരുമായിഇരുന്നാണ് ആഹാരംകഴിക്കാറുള്ളത്. എന്നാല്‍യേശുവിന്റെഅത്താഴവിരുന്നില്‍ പാപികളും, പുറംതള്ളപ്പെട്ടവരും, കള്ളന്മാരും, വേശ്യകളും, ദരിദ്രരരുംഎന്നുവേണ്ട സമൂഹംഅറപ്പോടെ നോക്കുന്നവരെകാണാമായിരുന്നു. യേശുവിന്റെ പല പ്രവര്‍ത്തനങ്ങളും പെരുമാറ്റങ്ങളും   നീതിക്കുംഎൈശ്വര്യത്തിനും തമ്മിലുള്ള ബന്ധത്തേയുംഅതിന്റെ ഉപസിദ്ധാന്തമായ ദരിദ്രര്‍ക്ക് അബ്രഹാമിന്റെമക്കള്‍എന്ന് വിളിക്കപ്പെടുവാന്‍ യോഗ്യതഇല്ലായെന്ന യാഥാസ്ഥിതികവാദത്തെ വെല്ലുവിളിച്ചു. അങ്ങനെ യേശുവിന്റെ പ്രവര്‍ത്തനങ്ങളും പഠനങ്ങളും ഇസ്രയേലില്‍അന്ന് നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥിതിയുമായി ഏറ്റുമുട്ടുകയുംഅതിന്റെഅടിസ്ഥാനത്തെ ഇളക്കുകയുംചെയ്തു.  ആര്‍ദ്രതയിലുംസ്‌നേഹത്തിലും പ്രതിഷ്ഠതമായതും,  എല്ലാവരേയുംഉള്‍ക്കൊള്ളുന്നതുംഅംഗീകരിക്കുന്നതം, സ്‌നേഹിക്കുന്നതുമായ പുനരുദ്ധരിക്കപ്പെട്ട ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ യേശു നടത്തിയ ശ്രമങ്ങള്‍അദ്ദേഹത്തെ അന്നത്തെ കടുത്ത ശിക്ഷയായ ക്രൂശുമരണത്തിക്കേു നയിച്ചു. സമൂഹംഅവഗണിച്ചുതള്ളിയവരും എന്നാല്‍അദ്ദേഹംസ്‌നേഹിച്ചവരുമായുരടെ നടുവില്‍ഏറ്റവും ഹീനമായി ക്രുശിക്കപ്പെട്ടു.

നമ്മളുടെ  സാധാരണ അനുഭവങ്ങളുടെവെളിച്ചത്തില്‍ കാണാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യങ്ങളുണ്ട്. അതിന് അസാധാരണമായശക്തിയുമുണ്ട്. ആ ശക്തിയുടെആത്യന്തികസ്വഭാവവിശേഷമെന്നു പറയുന്നത് ആര്‍ദ്രതയാണ്. യേശുവിന്റെജീവിതദൗത്യങ്ങളില്‍ഇതെന്നുംപ്രകടമായിരുന്നു (മാര്‍ക്കസ്സ് ജെ ബോര്‍ക്ഷ്)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക