Image

ഈ നീലനിശീഥിനി (മായ കൃഷ്ണന്‍)

മായ കൃഷ്ണന്‍ Published on 02 April, 2021
ഈ നീലനിശീഥിനി (മായ കൃഷ്ണന്‍)
എത്ര നൂറുതവണകളാണ് ഈ പാട്ട് ഞാന്‍ കേട്ടിട്ടുണ്ടാവുക !പ്രിയഗായകന്റെ ഗാനമെന്നല്ലാതെ ശ്രീകുമാരകവനത്തിന്റെ മായാജാലം ഈ പാട്ടില്‍ എങ്ങനെ കളിയാടിയെന്ന് ഇന്നേവരെ ചിന്തിക്കയുണ്ടായിട്ടില്ല എത്രമോശപ്പെട്ട ആസ്വാദകയാണ് ഞാന്‍...
'അല്ലയോ നീലനിശീഥിനീ(നീലരാവേ ), നിന്റെ മണിമേടയില്‍ ഞാന്‍ നിദ്രകൈവിട്ടവനായി നിന്നു 'എന്ന് ഗായകന്‍ /നായകന്‍ പാടുന്നതായാണ് ഇതുവരെ മനസ്സിലാക്കിയത്. ഇന്ന് (ഇന്നെങ്കിലും )വീണ്ടും കേള്‍ക്കുമ്പോഴാണ് വെളിപാട്...
അല്ല !അതങ്ങനെയല്ല...

നീലനിശീഥിനി.....
നിന്‍മണിമേടയില്‍
നിദ്രാവിഹീ'നയായ് 'നിന്നൂ.....
നായകന്‍ അവനവനെക്കുറിച്ചാണ് പറയുന്നതെങ്കില്‍, 'നിദ്രാവിഹീനനായ് 'എന്നല്ലേ പറയേണ്ടത്????? പലവുരു ആവര്‍ത്തിച്ചുകേട്ടപ്പോഴേ ശ്രീകുമാരന്‍തമ്പിത്തൂലികയുടെ മായാജാലം വെളിപ്പെട്ടുള്ളൂ... 'എന്റെ നീലനിശീഥിനി, നിന്റെ മണിമേടയില്‍ നിദ്രാവിഹീനയായി നിന്നു 'എന്നാണ് കവിവാക്യം !നമ്മള്‍, അന്തോം കുന്തോം ഇല്ലാത്തോര്‍, 'നിന്നെ ഓര്‍ത്തുകിടന്ന് രാത്രി ഉറക്കം ഇല്ലാതായി എനിക്ക് 'എന്ന് പറയുന്നതിനെയാണ് ഈ കവി........
ഹോ കോടി പ്രണാമം....
തുടര്‍ന്നുള്ള രണ്ടുവരി ആദ്യവരികളെ സാധൂകരിക്കുന്നുമുണ്ട് :

നിന്‍ മലര്‍വാടിയില്‍          
നീറുമൊരോര്‍മ്മപോല്‍...
നിര്‍മലേ ഞാന്‍ കാത്തുനിന്നൂ......
പ്രിയകവേ.....
അങ്ങയുടെ തൂലിക ഞാനൊന്ന് കണ്ടോട്ടെ,
ഒരു നിമിഷം, ഒരൊറ്റ നിമിഷം?

ഈ നീലനിശീഥിനി (മായ കൃഷ്ണന്‍)
Join WhatsApp News
കണ്ടുപിടിത്തം 2021-04-03 12:49:34
എന്താ ഒരു കണ്ടുപിടിത്തം! അത് പ്രസിദ്ധീകരിക്കാൻ മാധ്യമവും. നിശീഥിനിയെ പലപ്പോഴും കവികൾ സംബോധനചെയ്യുന്നത് സ്ത്രീയായിട്ടാണ്. ചില വയലാർ ഗാനങ്ങളിൽ നിശീഥിനീ മനോഹരീ എന്നും, നിശീഥിനീ വിലാസിനീ എന്നുമൊക്കെ കാണാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക