Image

ഓരോ വോട്ടും ഐശ്വര്യകേരളത്തിനായ്- (ചാരുമൂട് ജോസ്)

ചാരുമൂട് ജോസ് Published on 02 April, 2021
ഓരോ വോട്ടും ഐശ്വര്യകേരളത്തിനായ്- (ചാരുമൂട് ജോസ്)
തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കി വരുമ്പോള്‍ കേരളം എല്ലാ ആശങ്കകളും മാറ്റി ഐക്യ ജനാധിപത്യ സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു.

കൊള്ളയും, കൊലപാതകവും, അക്രമ രാഷ്ട്രീയവും അതിലൂടെ പിണറായി വിജയന്റെ ധാര്‍ഷ്ഠ്യവും കേരള ജനത വളരെ ചരിത്രമായി നിലകൊള്ളട്ടെ! അഹന്തയും അഹങ്കാരവും തലയ്ക്കു പിടിച്ച ഒരു ഭരണാധികാരി സ്വന്തം പാര്‍ട്ടിക്കാരെയും മന്ത്രിസഭ അംഗങ്ങളെയും കേരളജനതയെയും വഞ്ചിച്ചു കേരളത്തെ ഒരു ബംഗാള്‍ ആക്കി മാറ്റി മറിച്ചു ബംഗാളിനും ത്രിപുരയ്ക്കും പിന്നാലെ കേരളവും അവസാന കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ അന്ത്യം കുറിച്ചു കേരള ജനതയ്ക്ക് ആശ്വാസം ഏറെക്കുറെയൊന്നുമല്ല. അഥവാ വീണ്ടും ഈ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അഭ്യസ്ഥ വിദ്യര്‍ ഏറ്റവും കൂടുതല്‍ ഉള്ള കേരളത്തിലെ ജനങ്ങള്‍ എങ്ങോട്ടേയ്ക്കാണ് പോകേണ്ടത്. അന്യസംസ്ഥാനങ്ങളില്‍ പോയി ജോലി ചെയ്യാന്‍ അവസരമില്ല. അന്യ രാജ്യങ്ങളിലും കോവിഡ് സാഹചര്യത്തില്‍ അവസരമില്ല. അന്യസംസ്ഥാനത്തൊഴിലാളികള്‍ മുഴുവന്‍ പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ്കാര്‍ ഭരിച്ചു മുടിച്ചയിടങ്ങളില്‍ നിന്നും കേരളത്തിലേക്കാണല്ലൊ ഒഴുകി എത്തുന്നത്.

കള്ളവോട്ടിലൂടെയും അക്രമണത്തിലൂടെയുമല്ലാതെ യഥാര്‍ത്ഥ വോട്ടു നേടി ജയിക്കാന്‍ കഴിയാത്ത ഗതികേടു വന്നപ്പോള്‍ ബംഗാളികളെയും, ആസ്സാം സ്വദേശികളെയും, മായന്നാര്‍ ബംഗ്ലാദേശ് തുടങ്ങിയ വിദേശികളെയും കേരളത്തില്‍ വോട്ടു പട്ടികയില്‍ കുത്തിനിറച്ച് വോട്ടെടുപ്പിനു തയ്യാറായ പിണറായി സര്‍ക്കാരിന്റെ കള്ളത്തരങ്ങള്‍ പിടികൂടിയ സാഹചര്യത്തില്‍ അങ്കലാപ്പിലായ കുട്ടിസഖാക്കള്‍ അക്രമപരമ്പരകള്‍ അരങ്ങേറുവാന്‍ സാദ്ധ്യതയേറിയിട്ടുണ്ട്. സ്വന്തമായി തുടങ്ങി ഒരു പദ്ധതിപോലും കേരളത്തില്‍ ഇടതു സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചില്ല. ആകെ അവകാശപ്പെടുന്നത് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരിന്റെ വിഹിതവും കൂട്ടി അരിയും, ഗോതമ്പും പച്ചക്കറിയും അടങ്ങിയ കിറ്റ് നല്‍കി അതു സഖാക്കളെക്കൊണ്ട് വിതരണം ചെയ്യിച്ച് വോട്ടു നേടാനാണ് പദ്ധതി. ജനങ്ങളുടെ അവകാശമായ പല പെന്‍ഷനുകളും ഏകീകരിച്ചു ഒന്നാക്കി സഹകരണ ബാങ്കുകള്‍ വഴി സ്ഥാനാര്‍ത്ഥികള്‍ മുഖാന്തിരം ഭവനങ്ങളില്‍ എത്തിച്ചു വോട്ടു നേടാനൊരുങ്ങുന്ന ഇക്കൂട്ടരുടെ കാപട്യം ജനം തിരിച്ചറിഞ്ഞു ഐശ്വര്യ കേരളത്തിനു വേണ്ടി ഓരോ വോട്ടും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി രേഖപ്പെടുത്താന്‍ കേരള ജനത തയ്യാറായിക്കഴിഞ്ഞു.

ജയ്ഹിന്ദ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക