Image

പ്രഥമവനിതയുടെ സ്‌പെല്ലിംഗ് മിസ്റ്റേക്കുകള്‍- (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 02 April, 2021
പ്രഥമവനിതയുടെ സ്‌പെല്ലിംഗ് മിസ്റ്റേക്കുകള്‍- (ഏബ്രഹാം തോമസ്)
എത്ര തവണ ഓര്‍മ്മിപ്പിച്ചാലും, എത്ര തവണ പറഞ്ഞു പഠിപ്പിച്ചാലും ജനനം മുതല്‍ ഹൃദിസ്ഥമാക്കിയിരിക്കുന്ന കാര്യങ്ങള്‍ മാറുക പ്രയാസമാണ്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമൊത്ത് ഹ്യൂസ്റ്റണില്‍ നടത്തിയ പരിപാടിയില്‍ വളരെ സാധാരണമായ ഇന്ത്യന്‍ പേരുകള്‍ പറയുവാന്‍ ബുദ്ധിമുട്ടുന്നത് നാം കണ്ടതാണ്.
പ്രഥമവനിത ജില്‍ ബൈഡന്‍ സീസര്‍ ഷാവെസ് ദിനത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്‍ സ്പാനിഷ് ഭാഷയില്‍ ചില വാക്കുകള്‍ പറയുവാന്‍ ശ്രമിച്ചു. എന്നാല്‍ വാക്കുകളുടെ ഉച്ചാരണത്തില്‍ സംഭവിച്ച പാകപ്പിഴ ജില്ലിനെ കുഴപ്പത്തിലാക്കി. യുണൈറ്റഡ് ഫാം വര്‍ക്കേഴ്‌സ് യൂണിയന്റെ പതാകയ്ക്ക് മുന്നില്‍ നിന്ന് യെസ്, യൂകാന്‍ എ്ന്നര്‍ത്ഥം വരുന്ന സി സെപ്യൂഡെ എന്ന് പറയുന്നതിന് പകരം സി സെ പ്യൂവേ്രഡ എന്നാണ് ജില്‍ പറഞ്ഞത്. പ്യൂവേ്രഡ എന്ന വാക്ക് സ്പാനിഷ് ഭാഷയിലില്ല.

ഇത്രയു സ്പാനിഷ് ഭാഷയില്‍ പറയുവാന്‍ ജില്‍ കാണിച്ച താല്‍പര്യവും പരിശ്രമവും പലരും പ്രകീര്‍ത്തിച്ചു. എന്നാല്‍ പ്രമാദമായ സ്‌പെല്ലിംഗ് മിസ്റ്റേക്ക് ഇവര്‍ മറച്ചു വയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ മറ്റു ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായി. പ്രഥമ വനിതയുടെ പിന്നില്‍ ഉണ്ടായിരുന്ന വലിയ കഴുകന്റെ ചിത്രവും നാസി പതാകയും കൂടുതല്‍ വിവാദത്തിന് കാരണമായി. ഫസ്റ്റ് ലേഡി ഓഫ് ദ യുണൈറ്റഡ് സ്റ്റേറ്റ്‌സി(ഫ്‌ളോറ്റസ്)ന്റെ ജീവനക്കാര്‍ അങ്ങനെ ഒരു ചിത്രം പിന്നില്‍ തൂക്കുന്നത് നന്നായിരിക്കുമെന്ന് കരുതി. അങ്ങനെയാണ് പശ്ചാത്തലത്തില്‍ ആ ചിത്രം വന്നത്. റിച്ചാര്‍ഡ് ഷാവെസ് 1962 ലാണ് യുഎഫ്ഡബ്ലിയൂവിന്റെ പ്രതീകം സൃഷ്ടിച്ചത്. സീസര്‍ ഷാവെസ് പറഞ്ഞിരുന്നത് അസ്‌ടെക് ഈഗിള്‍ ഐതീഹ്യം അനുസരിച്ച് ഒരു പ്രാചീനകുലത്തിന്റെ ദൈവതുല്യമായ ഒരു നേതാവ് ഒരു കാക്ടസ് മരത്തിലിരുന്ന് ഒരു പാമ്പിനെ തിന്നുകയായിരുന്നു. ആ നഗരമാണ് പിന്നീട് മെക്‌സിക്കോ നഗരമായത്. വരച്ചിരിക്കുന്ന ചിത്രത്തില്‍ മെക്‌സിക്കന്‍ സംസ്‌കാരവും മെക്‌സിക്കോയുടെ പതാകയുമുണ്ട്. യു.എഫ്.ഡബ്ലിയൂവിനെകുറിച്ച് ധാരാളം എഴുതിയിട്ടുള്ള മിരിയം പവല്‍ ഷാവെസ് എംബ്ലങ്ങളെകുറിച്ചും നാസി പതാകകളെകുറിച്ചും ധാരാളം ഗവേഷണം നടത്തിയതായും ഏറ്റവും അനുയോജ്യമായ നിറങ്ങള്‍ ചുവപ്പും കറുപ്പും വെള്ളയുമാണെന്ന് കണ്ടെത്തിയതായും പറഞ്ഞു.
വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചടയ്‌ക്കേണ്ടതില്ലെന്ന് ബൈഡന്‍ ഭരണകൂടം തീരുമാനിച്ചിരുന്നു. 50,000 ഡോളര്‍ വരെയുള്ള സ്‌ററുഡന്റ് വായ്പകള്‍ റദ്ദാക്കുവാന്‍ സെനറ്റിലെ ഭൂരിപക്ഷനേതാവ് ചക്ക് ഷൂമറും സെന.എലിസബെത്ത് വാറനും ബൈഡനോട് അഭ്യര്‍ത്ഥിച്ചു. റിപ്പബ്ലിക്കന്‍ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടാവുകയില്ലെന്ന്  ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ക്കറിയാം. 10,000 ഡോളര്‍ വരെയുള്ള കടം റദ്ദാക്കുവാന്‍ ബൈഡന്‍ അനുകൂലിക്കുന്നു. എന്നാല്‍ 50,000 ഡോളര്‍ വരെയുള്ള കടം എഴുതിത്തള്ളുവാന്‍ കോണ്‍ഗ്രസിന്റെ അനുമതിവേണമെന്ന് ബൈഡന്‍ കരുതുന്നു. 10,000 ഡോളര്‍ വരെയുള്ള കടം എഴുതിത്തള്ളാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ 50,000 ഡോളര്‍ എഴുതിത്തള്ളാന്‍ എനിക്ക് അധികാരം ഉണ്ടെന്ന് തോന്നുന്നില്ല. യു.എസിലെ 4 കോടി ജനങ്ങള്‍ക്ക് വിദ്യാഭ്യാസ കടം തിരിച്ചടയ്ക്കുവാന്‍ ബാക്കി ഉണ്ടെന്നാണ് കരുതുന്നത്. 2020 ലെ അവസാനപാദത്തില്‍ 1.7 ട്രില്യന്‍ ഡോളര്‍ സ്റ്റുഡന്റ് ലോണുകള്‍ ഉണ്ടായിരുന്നു. 1965 ലെ ഹയര്‍ എജൂക്കേഷന്‍ ആക്ട് ആക്ട് വിദ്യാഭ്യാസ കടങ്ങള്‍ വേണ്ടെന്ന് വയ്ക്കുവാന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നുണ്ടെന്ന് വാദിക്കുന്നവരുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞത് പ്രസിഡന്റ് തന്റെ എക്‌സിക്യൂട്ടീവ് അതോരിറ്റി പരിശോധിക്കുകയാണെന്നാണ്.

അധികാരത്തില്‍ വന്ന് രണ്ട് മാസത്തിലധികം കഴിഞ്ഞപ്പോള്‍  പ്രസിഡന്റ് ബൈഡന്‍ തന്റെ ക്യാബിനറ്റംഗങ്ങളെകുറിച്ച് വ്യക്തമായ തീരുമാനം എടുത്തു. കഴിഞ്ഞ ആഴ്ച ലേബര്‍ സെക്രട്ടറി മാര്‍ട്ടി വാല്‍ഷിനെ സെനറ്റ് കണ്‍ഫോം ചെയ്തു. 15 ക്യാബിനറ്റ് സെക്രട്ടറിമാരെ ബൈഡന്‍ തിരഞ്ഞെടുത്തു. അധികാരമേറ്റ് 60 ദിവസം കഴിഞ്ഞപ്പോള്‍ പ്രധാനപ്പെട്ട ഒഴിവുകളെല്ലാം നികത്തികഴിഞ്ഞിരുന്നു. 15 പേരില്‍ 5 പേര്‍ മാത്രമാണ് സ്‌ട്രെയിറ്റ് വെളുത്തവര്‍ഗയെല്ലന്‍. പീറ്റ് ബട്ടീജ് ആദ്യ ഓപ്പണ്‍ലി എല്‍ജിബിടി ആയി. എന്നാല്‍ 21 വര്‍ഷത്തില്‍ ആദ്യമായി ഏഷ്യന്‍  അമേരിക്കനോ പെസഫിക് ഐലാന്‍ഡര്‍ വംശജ(ന്‍) ഇല്ലാത്ത ക്യാബിനറ്റാണ് ബൈഡന്റേത്. വൈസ് പ്രസിഡന്റ് കമല ഹാരിസ് ആഫ്രിക്കന്‍/ സൗത്ത് ഏഷ്യന്‍ വംശജയാണ്. അവര്‍ ഈ കുറവ് നികത്തും എന്ന് ഔദ്യോഗിക വക്താക്കള്‍ പറഞ്ഞു.

11 മില്യന്‍ അമേരിക്കക്കാര്‍ എ എലിഐ ഒറിജനാണ്. ഇവരില്‍ മൂന്നില്‍ രണ്ട് പേര്‍ ബൈഡന് വോട്ടു ചെയ്തിരുന്നു. ഏഷ്യന്‍ ഇന്ത്യന്‍ വംശജ നീര ടന്‍ഡന്റെ പേര് ബൈഡന്‍ അവസാന നിമിഷത്തില്‍ പിന്‍വലിക്കുകയായിരുന്നു. ഇവര്‍ വൈറ്റ് ഹൗസ് ബജറ്റ് ഓഫീസിന്റെ തലപ്പത്ത് വരേണ്ടതായിരുന്നു. ഇവരെ ഒടുവില്‍ ബലിയാടാകുകയായിരുന്നു എന്ന് ആരോപണമുണ്ട്. ഇവര്‍ ദീര്‍ഘകാലം ഡെമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകയും ഹിലരി ക്ലിന്റന്റെ അടുത്ത സുഹൃത്തുമാണ്.

പ്രഥമവനിതയുടെ സ്‌പെല്ലിംഗ് മിസ്റ്റേക്കുകള്‍- (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക