-->

America

ശനിയാഴ്ച 158-മത് സാഹിത്യ സല്ലാപം ശ്രീദേവി കൃഷ്ണനോടൊപ്പം

Published

on

ഡാലസ്:  ഏപ്രില്‍ മൂന്നാം തീയതി ശനിയാഴ്ച രാവിലെ സംഘടിപ്പിക്കുന്ന  നൂറ്റിയമ്പത്തിയേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ശ്രീദേവി കൃഷ്ണനോടൊപ്പം’ എന്ന പേരിലാണ് നടത്തുന്നത്. ഇന്ത്യയില്‍ ഏറെ വര്‍ഷങ്ങള്‍ കോളേജ് അദ്ധ്യാപികയായി ജോലി ചെയ്ത് ഇപ്പോള്‍ സാന്‍ഫ്രാന്‍സിസ്‌കോ-സാന്‍ ഹോസെയില്‍ വിശ്രമ ജീവിതം നയിക്കുന്ന ആളാണ്‌ പ്രൊഫ. ശ്രീദേവി കൃഷ്ണന്‍. എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയും ആയിരുന്ന പ്രൊഫസര്‍ 2016-ല്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ച ഏറ്റവും വലിയ ക്രോഷെ ബ്ലാങ്കെറ്റ് നിര്‍മ്മിച്ച മദര്‍ ഇന്ത്യ ക്രോഷെ ക്വീന്‍സ് സംഘത്തിലെ അംഗമായിരുന്നു. മ്യുസിങ്ങ്സ് ഓഫ് എ സെന്‍സിറ്റീവ് ഇന്ത്യന്‍ വുമണ്‍, സിലിക്കണ്‍ കാസ്സില്‍, യു മേ ബി റൈറ്റ്, ഐ മേ ബി ക്രേസി ആന്‍ഡ് അദര്‍ സ്റ്റോറീസ് എന്നീ മൂന്നു പുസ്തകങ്ങള്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു. 

ഐ. ടി മേഖലയില്‍ ജോലിക്കായി കുടിയേറിയ യുവ സമൂഹത്തിന്‍റെ സാംസ്‌കാരിക ക്ലേശങ്ങള്‍ പ്രതിപാദിക്കുന്ന 'സിലിക്കണ്‍ കാസ്സില്‍' ഇംഗ്ലീഷ് ചലച്ചിത്രമായി പകര്‍ത്തപ്പെട്ടിട്ടുമുണ്ട്. പ്രൊഫ. ശ്രീദേവി കൃഷ്ണനെപ്പറ്റി കൂടുതല്‍ അറിയുവാനും മനസ്സിലാക്കുവാനുമുള്ള ഈ അവസരം അമേരിക്കന്‍ മലയാളികള്‍ക്ക് സല്ലാപത്തില്‍ പങ്കെടുത്ത് പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 

2021 മാര്‍ച്ച്‌ ആറാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയമ്പത്തിയേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ജോയനനുസ്മരണം’ എന്ന പേരിലാണ് നടത്തിയത്. ഈയിടെ അന്തരിച്ച പ്രശസ്ത ബാല സാഹിത്യകാരനും അമേരിക്കന്‍  മലയാളിയുമായ  ജോയന്‍ കുമാരകത്തോടുള്ള ആദര സൂചകമായിട്ടാണ്‌  ഈ അനുസ്മരണം സംഘടിപ്പിച്ചത്. അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുക്കളായ തമ്പി ആന്റണി, പ്രേമ തമ്പി ആന്റണി, അഡ്വ. രാജന്‍ മര്‍ക്കോസ് തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയുണ്ടായി. ജോയന്‍ കുമരകം അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതും പ്രസക്തവുമാണെന്ന് സല്ലാപത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുകയുണ്ടായി. 

പ്രശസ്ത മലയാള കവി വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ വിയോഗത്തിലും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം അനുശോചനം അറിയിക്കുകയുണ്ടായി. 

മനോഹര്‍ തോമസ്‌, ജോണ്‍ ആറ്റുമാലില്‍, പി. ടി. പൗലോസ്‌, ചാക്കോ ഇട്ടിച്ചെറിയ, ജോര്‍ജ്ജ് വര്‍ഗീസ്, മാത്യു നെല്ലിക്കുന്ന്, ഗീതാ ജോര്‍ജ്ജ്,  ജോസഫ്‌ പൊന്നോലി, യു. എ. നസീര്‍, തോമസ്‌ എബ്രഹാം, രാജു തോമസ്‌,  ജോണ്‍ കൊടിയന്‍, കെ. കെ. ജോണ്‍സണ്‍, വര്‍ഗീസ്‌ എബ്രഹാം ഡെന്‍വര്‍, ജേക്കബ്‌ കോര, ജീനു കുമരകം, എ. സി. ജോര്‍ജ്ജ്, തോമസ്‌ എബ്രഹാം, ജോസഫ്‌ മാത്യു, തോമസ്‌ കൂവള്ളൂര്‍, വര്‍ഗീസ്‌ ജോയി, ജിബി ജോണ്‍, ബിനോയി സെബാസ്റ്റിന്‍, പി. പി. ചെറിയാന്‍, ജെയിംസ്‌ കുരീക്കാട്ടില്‍, സി. ആന്‍ഡ്റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍  എന്നിവര്‍ സാഹിത്യ സല്ലാപത്തില്‍   സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു. 

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ  പത്തു മുതല്‍ പന്ത്രണ്ട് വരെ  (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....

1-857-232-0476 കോഡ് 365923 

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. [email protected], [email protected]  എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395 / 469-620-3269

Join us on Facebook  https://www.facebook.com/groups/142270399269590/ 

വാര്‍ത്ത അയച്ചത്: ജയിന്‍ മുണ്ടയ്ക്കല്‍ 

Facebook Comments

Comments

  1. ക്ഷമാപണം:

    2021-04-02 19:23:11

    ക്ഷമാപണം: ഏപ്രിൽ മൂന്നിന് നടക്കുന്ന സാഹിത്യ സല്ലാപത്തിൽ അന്തരിച്ച വന്ദ്യ ഡോ. യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്‌ക്കോപ്പായെ അനുസ്മരിക്കുന്നതും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതുമാണ്. ആദ്യ വാർത്തയിൽ ചേർക്കാൻ വിട്ടുപോയതിൽ ദയവായി ക്ഷമിക്കുക

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജഡ്ജ് മെയ്ഡ് ലോ (ഡോ.എം.ഷാജഹാൻ, ഇ-മലയാളി കഥാമത്സരം 15)

ജോൺസൺ & ജോൺസൺ വാക്സിനും ട്രംപിന്റെ രോഷവും; വാക്സിൻ വിവാദത്തിനു പിന്നിലെ രാഷ്ട്രീയം

വിഷുപക്ഷി പാടുമ്പോൾ (ജയശ്രീ രാജേഷ്)

ഇന്ദ്രവല്ലരിയിൽ വിരിഞ്ഞ സുന്ദരപുഷ്പം (മായ കൃഷ്ണൻ)

മക്കളുടെ വിവാഹം ഒരു നീറുന്ന പ്രശ്നം (അമേരിക്കൻ തരികിട 141, ഏപ്രിൽ 13)

ഓർമ്മകൾ നൽകുന്ന വിഷുക്കൈനീട്ടം (ബിനു ചിലമ്പത്ത് -സൗത്ത് ഫ്ലോറിഡ)

AAPI Elects New Leaders For 2021-22 And Beyond

ശ്യാം ശങ്കര്‍പ്രസിഡന്റ്; ഡോ. സിനു പോള്‍ സെക്രട്ടറി

മിഡ് ഹഡ്‌സണ്‍ കേരള അസോസിയേഷന് നവ നേതൃത്വം

തികച്ചും പോലീസിന്റെ തെറ്റ് (ബി ജോണ്‍ കുന്തറ)

എ,എം തോമസ് (പാപ്പിച്ചായന്‍) ഹ്യൂസ്റ്റണില്‍ നിര്യാതനായി

അന്തരിച്ച മുന്‍ മന്ത്രി കെ.ജെ.ചാക്കോയുടെ സംസ്കാരം ബുധനാഴ്ച

കാര്‍ട്ടൂണ്‍: സിംസണ്‍

ബൈബിള്‍ പഠനത്തിനും പ്രാര്‍ഥനക്കും കാലിഫോര്‍ണിയ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം സുപ്രീം കോടതി നീക്കി

കെഎച്ച്എന്‍എ ഗ്ലോബല്‍ ഹിന്ദു സംഗമം: മിഡ്വെസ്റ്റ് റീജിയണ്‍ ശുഭാരംഭവും മേഖലാ പ്രവര്‍ത്തനോത്ഘാടനവും.

2024 ല്‍ ട്രമ്പ് മത്സരിച്ചാല്‍ ഞാന്‍ മത്സരിക്കില്ല, പിന്തുണക്കും: നിക്കിഹേലി

ക്രിസ്റ്റിന്‍ വര്‍മത്ത്- ആദ്യ വനിതാ ആര്‍മി സെക്രട്ടറിയെ ബൈഡന്‍ നോമിനേറ്റ് ചെയ്തു

മത്തായി പി. ദാസ് എണ്‍പതിന്റെ നിറവില്‍

ഏലിക്കുട്ടി വർഗീസിന്റെ സംസ്കാരം ഏപ്രിൽ 17 ശനിയാഴ്ച

ഷാജി രാമപുരം, ജീമോൻ റാന്നി - നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രസന മീഡിയ കമ്മിറ്റിയിൽ

ഫോമാ പാര്‍പ്പിട പദ്ധതിയ്ക്ക് പുതിയ സാരഥികള്‍. (സലിം : ഫോമാ ന്യൂസ് ടീം )

'മാഗ് ' ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 17,18,24 തീയതികളില്‍.

മാഗ് സംഘടിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടികള്‍ ജനശ്രദ്ധ പിടിച്ചു പറ്റി.

റവ. ജോബി ജോയ് ഏപ്രില്‍ 13നു ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ മുഖ്യപ്രഭാഷണം നല്‍കുന്നു.

വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഗ്ലോബല്‍ നേതൃത്വം

ലിസ്സി സ്കറിയയുടെ (65) സംസ്കാരം ചൊവ്വാഴ്ച

നന്മയുടെ ആഭിമുഖ്യത്തില്‍ ചെറുകഥ- കവിതാ രചന മത്സരം സംഘടിപ്പിച്ചു

അന്നം മെതിപ്പാറ, 98, ചിക്കാഗോയില്‍ നിര്യാതയായി

ആദ്യകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കളപ്പുരയ്ക്കല്‍ അഗസ്റ്റ്യന്‍ നിര്യാതനായി

വിഷു സ്‌പെഷ്യല്‍ പരിപാടികളുമായി ഏഷ്യാനെറ്റ്

View More