Image

വണ്‍ ഡേ വണ്‍ മീല്‍ പദ്ധതി ഇന്‍ഡ്യ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ ഓഫ് വെസ്റ്റ്‌ചെസ്റ്റര്‍ ഏറ്റെടുത്തു

Published on 03 April, 2021
വണ്‍ ഡേ വണ്‍ മീല്‍ പദ്ധതി ഇന്‍ഡ്യ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ ഓഫ് വെസ്റ്റ്‌ചെസ്റ്റര്‍ ഏറ്റെടുത്തു
ഇന്‍ഡ്യ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ ഓഫ് വെസ്റ്റ്‌ചെസ്റ്റര്‍ “ഹംഗര്‍ ഹണ്ട് USA” പദ്ധതിയുടെ ആദ്യഘട്ടമായി സ്വരൂപിച്ച ആയിരം പേരുടെ ഭക്ഷണ ചിലവിലേക്കുള്ള ചെക്ക് കേരളാ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും കൈപ്പറ്റിക്കൊണ്ട് ഫാ. ഡേവിഡ് ചിറമേല്‍ ഉത്ഘാടനം ചെയ്തു.

ഈ വര്‍ഷം കുറഞ്ഞത് അയ്യായിരം പേര്‌ക്കെങ്കിലും ഭക്ഷണം വിതരണം ചെയ്യാനുള്ള  ഊര്ജിഷതമായ തയ്യാറെടുപ്പിലാണ് ഇന്‍ഡ്യ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ ഓഫ് വെസ്റ്റ്‌ചെസ്റ്റര്‍.  ലോകമെമ്പാടുമുള്ള മലയാളികള്‍ ഈ ആശയത്തിന് എല്ലാവിധ പിന്തുണയും നല്‍കി മുന്‍പിലുണ്ട് എന്നതാണ് അവരുടെ പ്രോത്സാഹനവും പ്രചോദനവും.

2021 മാര്‍ച്ച് അഞ്ചാം തീയതി നടന്ന ഇന്ത്യന്‍ കാത്തലിക്ക് അസ്സോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടന ചടങ്ങില്‍ വച്ചാണ് മേല്‍പ്പറഞ്ഞ പദ്ധതി അമേരിക്കയില്‍ ഏറ്റെടുത്ത് നടത്തുവാന്‍ ഇന്ത്യന്‍ കാത്തലിക്ക് അസോസിയേഷനേയും [ICAA] ഇന്ത്യന്‍ കള്‍ച്ചറല്‍അസോസിയേഷന്‍ ഓഫ് വെസ്റ്റ്‌ചെസ്റ്ററിനേയും [ICAW]  അദ്ദേഹം ചുമതലപ്പെടുത്തിയത്.

അനാഥരും  ക്ലേശിതരും ദരിദ്രരുമായ നമ്മുടെ സഹോദരങ്ങളുടെ വിശപ്പകറ്റുവാന്‍ "വണ്‍ ഡേ വണ്‍ മീല്‍" എന്ന പദ്ധതിയുമായി കേരളാ ജയില്‍ വകുപ്പും വൈ. എം. സി. എയും സഹകരിച്ച് നടത്തുന്ന ബൃഹുത്തും മഹത്വരവുമായ ഈ പദ്ധതിയില്‍ പങ്കാളികളാവാനും അനുഭാവപൂര്വ്വംറ സംഭാവനകള്‍ നല്കാാനും ഫാ. ചിറമേല്‍ എല്ലാ നല്ലവരേയും ക്ഷണിക്കുന്നു.

സ്വന്തം ജീവിതം മറ്റുള്ളവര്‍ക്ക് മാതൃകയാക്കി പ്രവര്‍ത്തിക്കുന്ന ഫാ. ചിറമേലിന്  അദ്ദേഹത്തിന്റെള ഏറ്റവും പുതിയ സംരംഭമായ ഹംഗര്‍ ഹണ്ട് പദ്ധതിയിലേക്ക് എല്ലാ നല്ല വ്യക്തികളുടെയും സഹകരണം യാചിക്കുന്നതിനോടൊപ്പം ഈ പദ്ധതി ഒരു വന്‍വിജയം ആയി തീരട്ടെ എന്ന് ഐ.സി.എ.എയുടെയും ഐ.സി.എ.ഡബ്ലിയുടെയും ഭാരവാഹികള്‍ സംയുക്തമായി പ്രത്യാശിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.


വണ്‍ ഡേ വണ്‍ മീല്‍ പദ്ധതി ഇന്‍ഡ്യ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ ഓഫ് വെസ്റ്റ്‌ചെസ്റ്റര്‍ ഏറ്റെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക