-->

EMALAYALEE SPECIAL

സ്‌നേഹത്തിന്റെ കൈത്തിരി (സരോജ വര്‍ഗ്ഗീസ്)

Published

on

ഓരൊ ദിവസവും വരുന്ന വാര്‍ത്തകള്‍  കൂടുതല്‍ കൂടുതല്‍ ഭയാജനകവും അവിശ്വസനീയവുമാമായികൊണ്ടിരിക്കുന്നു. എവിടെയും അക്രമങ്ങള്‍, അനീതികള്‍!  നമ്മള്‍ താമസിക്കുന്ന അമേരിക്കയിലായാലും നാട്ടിലായാലും സ്തിതിഗതികള്‍ക്ക് വ്യത്യാസമില്ല. നിറത്തിന്റെ പേരിലുള്ള വിദ്വേഷം ഈ രണ്ടായിരത്തി ഇരുപത്തിയൊന്നിലും പടരുന്നു, വര്‍ദ്ധിക്കുന്നുവെന്നത് നിരാശജനകമാണു. കര്‍ത്താവിന്റെ പുനരുത്ഥാന ഓര്‍മ്മകള്‍ കൊണ്ടുവരുന്ന ഈസ്റ്റര്‍ സമാഗതമാകുമ്പോള്‍ മനസ്സില്‍ സ്‌നേഹം നിറയ്ക്കാം. സ്‌നേഹത്തിന്റെ കൈത്തിരികള്‍ കൊളുത്തി അജ്ഞതയുടെ അന്ധകാരം അകറ്റാം.

ഈ അവസരത്തില്‍ ഓര്‍മ്മ വരുന്നത് ഒരു മഹാന്റെ വാക്കുകളാണു്. "Spare no chance to waken love' സ്‌നേഹത്തെ ഉദ്ദീപിപ്പിക്കാനുള്ള ഒരവസരവും നഷ്ടപ്പെടുത്തരുത്.''

ഭിന്നതയും വിദ്വേഷവും നിറഞ്ഞ ഇന്നത്തെ സമൂഹത്തിനു അടിയന്തരമായി ആവശ്യമായിട്ടുള്ളത് സ്‌നേഹത്തിന്റെ കൈത്തിരി തെളിയിക്കുക എന്നുള്ളതാണ്. മത സൗഹാര്‍ദ്ദത്തിന്റെയും മതസഹിഷ്ണുതയുടേയും നാട് എന്ന പ്രഖ്യാതി കേരളത്തിനുണ്ടായിരുന്നു. വിവിധമതങ്ങളും ഭിന്നവിശ്വാസങ്ങളും പരസ്പരം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍  മനുഷ്യന്‍ മനുഷ്യനെ വെറുക്കുന്ന ഏതൊരു  തത്ത്വശാസ്ര്തവും ധാര്‍മ്മികമല്ല എന്നത് വിസ്മരിക്കപ്പെട്ടതുപോലെ തോന്നുന്നു. നിന്നെ പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക എന്ന് മനുഷ്യരാശിയെ പഠിപ്പിച്ച യേശുനാഥന്റെ പാത പിന്‍തുടരുന്നു എന്ന് അവകാശപ്പെടുന്നവരും, അവരെ നേര്‍വഴിക്ക് നയിക്കേണ്ടുന്ന ഇടയന്മാരും തമ്മില്‍ ഇടയുന്നത് എത്രയോ ലജ്ജാകരം.

പരസ്പര വിദ്വേഷവും കുറ്റാരോപണങ്ങളും അസഹിഷ്ണുതയും ആഞ്ഞടിക്കുന്ന ഇന്നത്തെ സമൂഹത്തില്‍.   സ്‌നേഹത്തിന്റെ കൈത്തിരി തെളിയിക്കുകയും അത് അണയാതെ കാത്തുസൂക്ഷിക്കുകയും  ചെയ്യേണ്ടത് മനുഷ്യസ്‌നേഹമുള്ള ഏതൊരാളുടെയും കടമയാണ്. പരിമിതമായ നിലയിലെങ്കിലും ഓരോ വ്യക്തിക്കും സ്‌നേഹത്തിന്റെ സന്ദേശം പരത്താന്‍ കഴിയും. അങ്ങനെ ചെയ്യുന്നതില്‍ കൂടി ലോകസമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ചെറിയ  പങ്കാളിത്തമാണ് ഓരോരുത്തരും വഹിക്കുന്നത്. യേശുവിന്റെ ശിഷ്യനായിരുന്ന വി.യോഹന്നാന്റെ വാക്കുകള്‍ ഇപ്രകാരം വായിക്കുന്നു. പ്രിയപ്പെട്ടവരെ, നമുക്ക് പരസ്പരം സ്‌നേഹിക്കാം.സ്‌നേഹം ദൈവത്തില്‍ നിന്നുള്ളതാണു്. സ്‌നേഹിക്കുന്നവന്‍ ദൈവത്തില്‍ നിന്നു ജനിച്ചവനും ദൈവത്തെ അറിയുന്നവനും ആണു്; കാരണം ദൈവം സ്‌നേഹമാകുന്നു. പരസ്പരം സ്‌നേഹിക്കാന്‍ കഴിയുമ്പോള്‍ പകയും വിദ്വേഷവും അകലുന്നു.

നമുക്ക് ചുറ്റും ഒന്ന് സൂക്ഷിച്ച് നോക്കുക.  സത്കര്‍മ്മങ്ങള്‍ ചെയ്യാന്‍ നാം സന്നദ്ധരാകുമ്പോള്‍ എത്രയോ പേര്‍ക്ക് അതിന്റെ നന്മ ലഭിക്കും. അങ്ങനെ ഒരു സമൂഹം നന്മയുടെ വഴിയിലേക്ക് നീങ്ങുമ്പോള്‍ അവിടെ ഈശ്വരചൈതന്യമുണ്ടാകും.  പ്രതികാര ബുദ്ധിയും അക്രമവാസനയും പൈശാചികമാണു്. അതുകൊണ്ട് ആര്‍ക്കും നേട്ടമുണ്ടാകുന്നില്ല. ഒരാള്‍ക്ക് മറ്റൊരാളുടെ ജീവന്‍ അപഹരിക്കാനും നാശനഷ്ടങ്ങള്‍ വരുത്താനും സാധിക്കും. അത് തിന്മയുടെ വെറും താല്‍ക്കാലികമായ ഒരു വിജയമാണ്. തെറ്റുകള്‍ ചെയ്ത് പിന്നീട് പശ്ചാത്തപിക്കുന്നതി നേക്കാള്‍ എത്രയോ നല്ലതാണു് തെറ്റുകള്‍ ചെയ്യാതിരിക്കുന്നത്.

ദൈവവചനങ്ങള്‍ അനുസരിച്ച് ജീവിക്കുന്ന ഒരു വ്യക്തിക്ക് ഒരിക്കലും തെറ്റുകള്‍ ചെയ്യാന്‍ കഴിയില്ല. അയാള്‍ എപ്പോഴും മറ്റുള്ളവര്‍ക്ക് ഗുണകരമായ സേവനങ്ങള്‍ ചെയ്യുന്നതില്‍ തല്‍പ്പരനായിരിക്കും. വഴക്കും പരസ്പര ശത്രുതയുമായി കഴിയുന്നവര്‍ അതെല്ലാം ഉപേക്ഷിച്ച് നന്മയുടെ വഴിക്ക് തിരിയണം. അവരില്‍ നിന്നും സമൂഹം എന്തെല്ലാം പ്രതീക്ഷിക്കുന്നു.  സ്‌നേഹത്തില്‍ അധിഷ്ഠിതമായ ക്രുസ്തുമതം എപ്പോഴും പരോപകാര പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയില്‍ നിന്നിട്ടുണ്ട്. ആര്‍ത്തരുടേയും ആലംബഹീനരുടേയും കണ്ണീരൊപ്പാന്‍ അതിനു കഴിഞ്ഞിട്ടുണ്ട്.  അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും അത്താണിയാകുന്നതല്ലേ അഭികാമ്യം? സ്വന്തം സഹോദരനെ വാളിനിരയാക്കി സ്വയം വാളാല്‍ വെട്ടിച്ചാകുന്ന പ്രാക്രുതസമ്പ്രദായം ക്രുസ്തീയ വിശ്വാസികള്‍ക്ക് ചേരുന്നതല്ല.  അതുകൊണ്ട് ത്യാഗത്തിന്റേയും നിസ്വാര്‍ത്ഥസേവനത്തിന്റേയും പന്ഥാവ് നമ്മള്‍ ഓരോരുത്തരും തിരഞ്ഞെടുക്കണം.

അമേരിക്കന്‍ മലയാളികള്‍ സാമ്പത്തികമായ സഹായങ്ങള്‍ എത്തിച്ചുകൊടുത്തുകൊണ്ട് കര്‍ത്താവിന്റെ വചനങ്ങളെ അനുസരിക്കുന്നു. ഉള്ളവന്‍ ഇല്ലാത്തവനു കൊടുക്കുമ്പോള്‍ സമൂഹത്തില്‍ സമത്വം പുലരും, സമ്രുദ്ധി നിറയും. കൊല്ലും കൊലയും മതത്തിനു വേണ്ടി ഉപയാഗിക്കുന്നവരെ ബോധവത്കരിക്കുക. അവരുടെ മാനസാന്തരം ഈ ലോകത്തില്‍ സത്യപ്രകാശം നിറയ്ക്കും. നമ്മുടെ കേരളം വര്‍ഗ്ഗീയവിഷബാധയേല്‍ക്കാതെ സൂക്ഷിക്കാന്‍ അമേരിക്കന്‍മലയാളികള്‍ക്കും ഉത്തരവാദിത്വമുണ്ട്. നാട്ടിലെ ഓരോ അസുഖകരമായ വാര്‍ത്തകളും വായിച്ച് തള്ളികളയാതെ അതിനെതിരെ പ്രതികരിക്കാന്‍ കര്‍ത്തവ്യബോധമുള്ളവര്‍ തയ്യാറാകണം.

ക്രുസ്തുദേവന്‍ അരുളിചെയ്തപോലെ നമ്മള്‍ പരസ്പരം സ്‌നേഹിക്കണം. പരസ്പരം സഹായിക്കണം. വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ട അനുഭവത്തില്‍ കഴിയുന്ന ധാരാളം ഹതഭാഗ്യര്‍ സമൂഹത്തിലുണ്ട്, അതുപോലെ തന്നെ വിരഹാര്‍ത്തരായി കഴിയുന്നവരും. അല്‍പ്പം ആശ്വാസത്തിന്റെ പ്രകാശത്തിനു വേണ്ടി അവര്‍ ആഗ്രഹിക്കുന്നുണ്ടാവാം. സ്‌നേഹിക്കുന്ന ഹ്രുദയങ്ങളുടെ സാന്നിധ്യം തീര്‍ച്ചയായും അവര്‍ക്ക് ആശ്വാസം പകരും. വി. പൗലോസ് പറയുന്നു. "നിങ്ങല്‍ അന്യോന്യം ധൈര്യപ്പെടുത്തുകയും ബലപ്പെടുത്തുകയും ചെയ്യുക.

യഥാര്‍ത്ഥസ്‌നേഹത്തിനു പരിമിതിയില്ല. അതിന്റെ ഉറവ വറ്റാത്തതാണു്. സ്‌നേഹം പങ്കു വയ്ക്കുമ്പോള്‍ പലമടങ്ങ് വര്‍ദ്ധിക്കുന്നു. ഒരു ദീപത്തിന്‍ നിന്നും ആയിരം ദീപങ്ങള്‍ കത്തിച്ചാലും ആദ്യത്തെ ദീപം ലവലേശം ഭംഗമില്ലാതെ പ്രകാശിക്കുന്നു. സ്‌നേഹവും അതുപോലെ തന്നെ.

നമ്മുടെ കുടുംബങ്ങളിലും ആത്മീയമണ്ഡലങ്ങളിലും സാമൂഹികബന്ധങ്ങളിലും സ്‌നേഹത്തിന്റെ ദീപം നമുക്ക് ഉയര്‍ത്തിപ്പിടിക്കാം.

"സ്‌നേഹം നരകത്തിന്‍ ദ്വീപില്‍ സ്വര്‍ഗ്ഗ
ഗേഹം പണിയും പടുത്വം."

എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ !

Facebook Comments

Comments

  1. Boby Varghese

    2021-04-04 18:32:43

    Don't say happy Easter. Easter is racist.

  2. Ponmelil Abraham

    2021-04-04 10:29:19

    Happy Easter 2021 to one and all.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സ്ത്രീ സ്വകാര്യ സ്വത്ത് ആണോ? ഈ മൂല്യബോധത്തിനെതിരെ സ്ത്രീകൾ തന്നെ രംഗത്തു വരണം (വെള്ളാശേരി ജോസഫ് )

ദല്‍ഹിയില്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു (ഡല്‍ഹികത്ത് : പി.വി.തോമസ്)

നൃത്തമാടുക നിങ്ങൾ : ആൻസി സാജൻ

എഴുത്തിന്റെ വഴിയിലൂടെ രാജു മൈലപ്ര എഴുപതിലേക്ക് (സി വി വളഞ്ഞവട്ടം)

ശ്രീ ജോസഫ് പടന്നമാക്കലിന്റെ ചരമ വാർഷികത്തിൽ ഇ- മലയാളിയുടെ പ്രണാമം

ജോസഫ് മാത്യൂ പടന്നമാക്കല്‍ ഇല്ലാത്ത ഒരു വര്‍ഷം: ആ വിടവ് ഇനിയും നികന്നില്ല (തോമസ് കൂവള്ളൂര്‍)

ജോസഫ് പടന്നമാക്കലിന്റെ വേര്‍പാടിന്റെ ദുഃഖസ്മരണയില്‍! (ജോര്‍ജ് നെടുവേലില്‍)

Articles and stories from epics and mythologies (Thodupuzha K Shankar Mumbai)

പിണറായിയുടെ ഊഴം കഴിഞ്ഞു? ഇനി ചെന്നിത്തലയുടെ കാലം? (ജോർജ് എബ്രഹാം)

രാജ്യം നഷ്ടപ്പെടുന്ന റോഹിങ്കകൾ; വംശീയ ശുദ്ധീകരണമോ? വംശഹത്യയോ? (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ, എഴുതാപ്പുറങ്ങൾ - 80)

പുല (ജിഷ.യു.സി, ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് 3)

ഒരു വീട് സ്വന്തമാക്കാന്‍ പെടുന്ന പെടാപ്പാട്! (ജോര്‍ജ് തുമ്പയില്‍)

ഹായ് എവരിബഡി, ഞാന്‍ സ്വയം കൊന്നു, കുടുംബത്തെയും കൊന്നു... മഹാപാപികളുടെ സന്ദേശം 

താക്കോൽ ജനങ്ങൾ ആരെ ഏൽപ്പിക്കും (മീട്ടു റഹ്മത്ത് കലാം)

കേരളം വിധിയെഴുതുന്നു; തുടർ ഭരണമോ, ഭരണ മാറ്റമോ (സിൽജി ജെ ടോം)

തമിഴ് നാട് രാഷ്ട്രീയം ; വഴിത്തിരിവിന്റെ പുതിയ സാദ്ധ്യതകൾ (എസ സുന്ദര്ദാസ്)

ബംഗാളില്‍ നിന്ന് ചില അശുഭ സൂചനകള്‍ ( പി എസ് ജോസഫ്)‌

ആദ്യവോട്ടറായി ജോർജ് എബ്രഹാം; അമേരിക്കയിൽ 53 വർഷം; പക്ഷെ ഇന്ത്യൻ പൗരൻ

അപ്പനും അമ്മയും ദുഖിക്കാതിരിക്കാൻ ആറംഗ കുടുംബത്തെ കൂട്ടക്കൊല ചെയ്തു

പ്രവാസികള്‍ക്കും വേണ്ടേ പോസ്റ്റല്‍ വോട്ടിങ് സംവിധാനം? (സൂരജ് കെ. ആർ)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും: ഭാഗം-13: ഡോ. പോള്‍ മണലില്‍

ഇലച്ചൻ ഡ്യൂട്ടിയിരുക്ക് : മീര കൃഷ്ണൻകുട്ടി, ചെന്നൈ

മുംബൈയെ മാറോട് ചേർത്ത് ഒരു മുന്നൂർകോട്ടുകാരി ( ഗിരിജ ഉദയൻ മുന്നൂർക്കോട്)

ഷോൺ എബ്രഹാം ചരമ വാർഷികം ഇന്ന് (ഏപ്രിൽ 5) കണ്ണീരുണങ്ങാത്ത ഒരു വർഷം

ആർക്ക് വോട്ട് ചെയ്യണം? (ബാബു പാറയ്ക്കൽ)

യേശുവിൻ്റെ ഉയിർപ്പ് (സൂസൻ പാലാത്ര)

ഭൂമി കാത്തു വയ്ക്കുന്ന കല്ലുകൾ കൊണ്ട് മെനയുന്ന ശിൽപ്പങ്ങൾ (മൃദുല രാമചന്ദ്രൻ)

സ്വര്‍ണ്ണവില വര്‍ദ്ധന ഇറക്കുമതിയേയും ആഭരണ വ്യാപാരത്തേയും ശക്തമായി ബാധിച്ചു (കോര ചെറിയാന്‍)

ട്വന്റി/ട്വന്റി പാർട്ടിയുടെ പ്രസക്തി കേരള രാഷ്രീയത്തിൽ (വാൽക്കണ്ണാടി - കോരസൺ)

എ. കെ. ആൻറ്റണിയുടെ ചാരായ നിരോധനം നല്ല നടപടി; കുറച്ചു പേരേ അതിന്റെ ഗുണഫലങ്ങൾ തിരിച്ചറിയുന്നുള്ളൂ (വെള്ളാശേരി ജോസഫ്)

View More